Header

പാടത്ത് കുളം നിര്‍മ്മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു – മണ്ണെടുത്ത് കൂട്ടുന്നത് പാടം നികത്താനെന്ന് ആക്ഷേപം

paady field fillingപുന്നയൂര്‍: എടക്കരയില്‍ മീന്‍ കൃഷിക്കായി പാടത്ത് കുളം നിര്‍മ്മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. മീന്‍ വളര്‍ത്താനെന്ന വ്യാജേന കുളം കിളച്ച് പാടത്ത് നിന്ന് മണ്ണെടുത്ത് കൂട്ടുന്നത് പറമ്പാക്കി തരം മാറ്റാ നെന്നാക്ഷേപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്.
എടക്കര പഞ്ചായത്ത് ഓഫീസിനു പിന്‍ഭാഗത്ത് റോഡിനു വടക്കുള്ള പാടത്താണ് മണ്ണ് മാന്തി ഉപയോഗിച്ച് വലിയ കിടങ്ങുകള്‍ കീറിയത്. ഒരുനയൂര്‍ മുത്തമ്മാവ്
സ്വദേശിയുടെ ഉടമസ്ഥതിയലുള്ളതാണ് പാടം. ഇവിടെ മീന്‍ കൃഷിക്കായി വലിയ കുളമെടുക്കുന്നുവെന്ന് തോന്നിപ്പിച്ച് നീളത്തില്‍ കിടങ്ങുകള്‍ കീറിയത് കണ്ടപ്പോഴാണ്
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അന്വേഷണമാരംഭിച്ചത്. പാടത്ത് ഇത്തരത്തില്‍ വലിയ കുഴികളെടുക്കണമെങ്കില്‍ ജിയോളജി വകുപ്പിന്‍്റേയും ആര്‍.ഡി.ഓയുടെ
അനുവാദമുണ്ടായിരിക്കണം. എന്നാല്‍ പാടത്തിന്‍്റെ ഉടമ പഞ്ചായത്തില്‍ ഒരു അപേക്ഷ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ തീരുമാനമായിട്ടി ല്ലെന്നും നാട്ടുകാര്‍
പറയുന്നു. എടക്കര, പുന്നയൂര്‍ മേഖലയില്‍ ഉള്‍ പ്രദേശങ്ങളിലെ പാടങ്ങള്‍ സെന്‍റിന് ആയിരം രൂപക്ക് വാങ്ങി പിന്നീട് വലിയ വിലക്ക് വില്‍ക്കാന്‍ തയ്യാറായി നടക്കുന്ന ഒരു
സംഘം തന്നെയുണ്ടെന്നും പാടം പറമ്പാക്കി തരം തിരിക്കാനാണ് കുളം കിളക്കുന്നതെന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കിളച്ചെടുക്കുന്ന മണ്ണ് നീളത്തില്‍ കൂട്ടിയിട്ട്
തെങ്ങുകള്‍ വെച്ച് പാടം പറമ്പാക്കി രേഖയുണ്ടാക്കിയാണ് ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നത്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ മഴക്കാലത്ത്
വെള്ളകെട്ടുയരുമെന്നും ഡി.വൈ.എ.ഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. വെള്ളിയാഴ്ച്ച നാലോടെയാണ് പ്രതിഷേധവുമായി നാട്ടുകാരത്തെി മണ്ണെടുക്കല്‍ തടഞ്ഞത്.

thahani steels

Comments are closed.