ആറ്റുപുറം :  സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂളിന്റെ 128 ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ആഘോഷിച്ചു. വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു.  പി ടി എ പ്രസിഡന്റ് വി അന്‍വര്‍  അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി ടി ബീന, ഒ എസ് എ പ്രസിഡന്റ് ഉമ്മര്‍ അറയ്ക്കല്‍, പി ടി എ വൈസ് പ്രസിഡന്റ് കെ പി ഉമ്മര്‍, എഡ്യൂക്കേഷന്‍ കമ്മിറ്റി പ്രതിനിധി വി എല്‍ കുരിയാക്കോസ്, ആറ്റുപുറം സെന്റ് ആന്റണീസ് പള്ളി ട്രസ്റ്റി എം കെ വര്‍ഗീസ്, മാതൃസംഘം പ്രസിഡന്റ് അഞ്ജന അനൂപ്, സ്‌ക്കൂള്‍ ലീഡര്‍ ജി എസ് സന , അധ്യാപക പ്രതിനിധികളായയ വി എല്‍ കത്രീന, ഷീന തോമസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സമ്മാന വിതരണവും നടന്നു.