Header
Monthly Archives

August 2017

ഒക്ടോബര്‍ ഒന്നു മുതല്‍ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ക്ക് വണ്‍വേയില്‍ ഇളവ്

ചാവക്കാട്: ചാവക്കാട് നഗരത്തില്‍ നിലവിലുള്ള വണ്‍വേ സമ്പ്രദായം തുടരാനും ഒക്ടോബര്‍ ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ക്ക് വണ്‍വേയില്‍ ഇളവ് നല്‍കാനും നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.…

മികച്ച അധ്യാപകനുള്ള അവാര്‍ഡ് ഇസ്ലാമിക് സ്കൂള്‍ അദ്ധ്യാപകന്‍ ടി. ഇ. ജെയിംസിന്

ചാവക്കാട്: ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡിന് ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ടി.ഇ. ജെയിംസ് അര്‍ഹനായി. 1989-ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച ടി.ഇ. ജെയിംസ് 2014…

കാറ്റിലും മഴയിലും വീട് തകര്‍ന്നു-കുടുംബനാഥന്‍ ഓടിരക്ഷപ്പെട്ടു

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു വീണു. അപകടസമയത്ത് വീടിനകത്തുണ്ടായിരുന്ന കുടുംബനാഥന്‍ ഓടിരക്ഷപ്പെട്ടു. പാലയൂര്‍ വട്ടംപറമ്പില്‍ പി.ടി.മോഹനന്റെ ഓടുമേഞ്ഞ വീടാണ് ഭാഗികമായി തകര്‍ന്നുവീണത്. അടുക്കളയും വരാന്തയും പ്രധാന…

ആഘോഷങ്ങൾ മനുഷ്യ നന്മയുടെ നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്നു: അഡ്വ: പി.എം സാദിഖലി

തിരുവത്ര: മനുഷ്യ നന്മയുടെ ഏറ്റവും നല്ല ഓർമ്മകളാണ് ആഘോഷങ്ങൾ നമുക്ക് സമ്മാനിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ: പി.എം സാദിഖലി. മുസ്ലിം ലീഗ് തിരുവത്ര കിഴക്കൻ മേഖല കമ്മിറ്റി സംഘടിപ്പിച്ച ബക്രീദ്-ഓണം റിലീഫ്…

വയോധികയ്ക്ക് പരുക്കേറ്റ സംഭവം: അമ്പതിനായിരം രൂപ നല്‍കാന്‍ ഉത്തരവ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വയോധിക പ്രസാദ കൗണ്ടറിനു സമീപം വീണ് എല്ലൊടിഞ്ഞ സംഭവത്തില്‍ അടിയന്തര ചികിത്സാ ചിലവിലേക്കായി 50,000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ദേവസ്വം ഫണ്ടില്‍ നിന്നും അടിയന്തരമായി…

പ്രസാദ് പദ്ധതി നടപ്പിലാക്കാനുള്ള വൈമാനസ്യത്തിനു പിന്നില്‍ അഴിമതി

ഗുരുവായൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതി നടപ്പിലാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി വൈമനസ്യം കാണിക്കുതിന് പിന്നില്‍ വലിയൊരു അഴിമതിയുടെ മുഖമുണ്ടെന്ന് കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ ആരോപിച്ചു. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ്…

ഹോട്ടലുകളിലും കല്യാണമണ്ഡപങ്ങളിലും പേപ്പര്‍ഗ്ലാസ്സുകള്‍ നിരോധിക്കുന്നു

ഗുരുവായൂര്‍: ഹോട്ടലുകളിലും കല്യാണസദ്യാലയങ്ങളിലും പേപ്പര്‍ഗ്ലാസ്സുകളും പേപ്പര്‍ പ്ലേറ്റുകളും ഉപയോഗിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ നഗരസഭയുടെ നിര്‍ദ്ദേശം. സെപ്റ്റംബര്‍ 15 മുതല്‍ നിരോധനം നിലവില്‍വരും. ഇതുസംബന്ധിച്ചുള്ള നോട്ടീസ് നഗരസഭ എല്ലാ…

മദ്‌റസ അധ്യാപകന്റെ മുറിയില്‍ ബി.ജെ.പിയെന്ന് എഴുതിയതായി പരാതി

പുന്നയൂര്‍: എടക്കരയില്‍ പള്ളിയോടനുബന്ധിച്ചുള്ള മദ്‌റസ അധ്യാപകന്റെ മുറിയില്‍ കയറി ബി.ജെ.പി എന്ന് ചുവരെഴുതിയതായി പരാതി. സംഭവം അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ള കക്ഷി നേതാക്കള്‍…

ചരമം – ആമിന

മന്ദലാംകുന്ന് : പരേതനായ കിഴക്കയിൽ കുഞ്ഞമ്മു ഭാര്യയും മത്സ്യതൊഴിലാളി ഫെഡറേഷൻ(എസ്.ടി.യു) സംസ്ഥാന സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.കെ ഇസ്മായിലിന്റെ മാതാവുമായ ആമിന അന്തരിച്ചു.

ക്ഷേത്ര കവര്‍ച്ച: മോഷ്ടാവ് അറസ്റ്റില്‍

ഗുരുവായൂര്‍: വെങ്കിടങ്ങ് പാടൂര്‍ നടുവില്‍ പുരക്കല്‍ ക്ഷേത്രത്തില്‍ നിന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പഞ്ചോല സ്വദേശി പട്ടി ചാക്കോ എന്നറിയപ്പെടുന്ന പൊന്നച്ചന്‍ (40) ആണ് അറസ്റ്റിലായത്.…