Select Page

Month: October 2017

സി.പി.ഐ ലോക്കൽ സമ്മേളനത്തിലെ ചർച്ചകളെ ചൊല്ലി ഗുരുവായൂർ നഗരസഭ കൗൺസിലിൽ വാക്‌പോര്

ഗുരുവായൂർ :  സി.പി.ഐ ലോക്കൽ സമ്മേളനത്തിലെ ചർച്ചകളെ ചൊല്ലി ഗുരുവായൂർ നഗരസഭ കൗൺസിലിൽ വാക്‌പോര് സി.പി.ഐ ഗുരുവായൂർ ലോക്കൽ സമ്മേളനത്തിൽ ഭരണത്തിനെതിരെയും സി.പി.ഐ കൗൺസിലർമാരുടെ ദയനീയ പ്രകടനത്തിനെതിരെയും ഉയർന്ന വിമർശനങ്ങൾ ഉപയോഗിച്ചാണ് യു.ഡി.എഫ് ഭരണപക്ഷത്തെ ആക്രമിച്ചത്. സി.പി.ഐ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ പ്രതിപക്ഷം അക്കമിട്ട് നിരത്തി. തുടക്കത്തിൽ നിശബ്ദത പാലിച്ച സി.പി.ഐ അംഗങ്ങൾ ഒടുവിൽ പ്രതിപക്ഷത്തിനെതിരെ രംഗത്തുവരികയും ചെയ്തു. ലോക്കൽ സമ്മേളനത്തിൽ നടന്നുവെന്ന് പറയുന്ന കാര്യങ്ങളെല്ലാം സത്യവിരുദ്ധമാണെന്ന് അഭിലാഷ് വി. ചന്ദ്രൻ പറഞ്ഞു. സമ്മേളനത്തിന്റെ ഔദ്യോഗിക വാർത്താ കുറിപ്പിൽ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും അഭിലാഷ് പറഞ്ഞു. ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ വാർഷികം സമുചിതമായി ആഘോഷിക്കുവാൻ കൗൺസിൽ തീരുമാനിച്ചു. ബുധനാഴ്ച നടക്കുന്ന ക്ഷേത്ര പ്രവേശന വാർഷികാചരണത്തിൻറെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കും. ക്ഷേത്ര പ്രവേശന സമരത്തിന് നേതൃത്വം നൽകിയ കെ. കേളപ്പനെ തമസ്‌കരിച്ച് എ.കെ.ജിക്ക് മാത്രം സ്ഥാനം നൽകുകയാണ് സി.പി.എമ്മെന്ന് കോൺഗ്രസ് കൗൺസിലർ എ.ടി. ഹംസ ആരോപിച്ചു. കേളപ്പന് ഗുരുവായൂരിൽ സംസ്ഥാന സർക്കാർ സ്മാരകം നിർമ്മിക്കുമെന്ന് 2011ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത് ഓർമ്മയുണ്ടോയെന്ന് സിപിഎമ്മിലെ കെ.വി. വിവിധ് ചോദിച്ചു. കിഴക്കേ നടയിലെ നഗരസഭ ഗ്രൗണ്ടിൽ കുടിവെള്ളത്തിന്റെ ഒരു പൈപ്പു പോലുമില്ലെന്നത് റഷീദ് കുന്നിക്കൽ ചെയർപേഴ്‌സന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് അടിയന്തരമായി പൈപ്പ് സ്ഥാപിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പട്ടികജാതി കുടുംബംങ്ങൾക്കുള്ള ഫ്‌ളാറ്റുകൾ ഈ മാസം 12ന് കൈമാറുമെന്നും ചെയർമാൻ കൗൺസിലിൽ അറിയിച്ചു. നഗരസഭാദ്ധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി അദ്ധ്യക്ഷത...

Read More

ഹയാത്ത് ആശുപത്രിക്ക് നേരെ വ്യാജ പ്രചരണം – പോലീസിൽ പരാതി നൽകി

ചാവക്കാട് : ഹയാത്ത് ആശുപത്രിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകി. തികച്ചും തെറ്റായ ആരോപണമാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതെന്നും അങ്ങിനെ ഒരു രോഗി ആശുപത്രിയിൽ എത്തിയിരുന്നില്ലെന്നും ഡോക്ടർ ഷൗജാദ് മുഹമ്മദ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനറൽ മാനേജർ മുഹമ്മദ്‌ ശാക്കിർ, ഓപ്പറേഷൻസ് മാനേജർ മുകുന്ദൻ വി എന്നിവർ...

Read More

ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം – അഞ്ചു പേര്‍ക്ക് പരിക്ക്

ചാവക്കാട് : ദേശീയപാത പതിനേഴ്‌ ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ കെ എസ് ആര്‍ ടി സി യും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അഞ്ചുപേര്‍ക്ക് സാരമായ പരിക്കേറ്റു. ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ്‌ (52), ബസ്സ്‌ കണ്ടക്ടര്‍ മഞ്ചേരി സ്വദേശി ലുഖ്മാന്‍ (24), ബസ്സ്‌ യാത്രികരായ എടപ്പള്ളി സ്വദേശി ധന്യ (32), ചെമ്മാട് സ്വദേശി സൈതലവി (22), ബസ്സ്‌ ഡ്രൈവര്‍ തലശ്ശേരി ദേശമംഗലം സ്വദേശി മുരളീധരന്‍ (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെയാണ് അപകടം. ഗുരുവായൂരില്‍ നിന്നും ആലപ്പുഴക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും ഏറണാകുളത്ത് നിന്നും കോഴിക്കോട് പോവുകയായിരുന്നു ടാങ്കര്‍ ലോറിയുമാണ്‌ അപകടത്തില്‍ പെട്ടത്. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്ക് സാരമായ...

Read More

ഷക്കീല (47)

ചാവക്കാട് : മുതുവട്ടൂർ പരേതനായ മുസ്ലിം വീട്ടിൽ സലാമിന്‍റെ ഭാര്യ ഷക്കീല (47) നിര്യാതയായി. കബറടക്കം ഇന്ന് 11.30 നു മണത്തല പള്ളി ഖബര്‍സ്ഥാനില്‍. മക്കൾ : അനിസല, അഫിസല, അസ്ലം. മരുമക്കൾ: നവാസ് (അബൂദാബി), ഷാഹുൽ ഹമീദ്...

Read More

കള്ളുഷാപ്പിലെ കൊല – രണ്ടാം പ്രതിയും കുറ്റവിമുക്തനായി

വൈലത്തൂര്‍:  അഞ്ഞൂരിലെ കള്ളുഷാപ്പില്‍ നമ്പീശന്‍പടിയിലെ വിജയന്‍ കൊലചെയ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയെയും കോടതി കുറ്റവിമുക്തനാക്കി. വൈലത്തൂര്‍ അഞ്ഞൂര്‍ സ്വദേശി അഞ്ഞൂര്‍ വീട്ടില്‍ ഷാജുവിനെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. പ്രതിയുടെ പേരിലുള്ള കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. 2003 ഡിസംബര്‍ 15-നാണ് കേസിനാസ്പദമായ സംഭവം. മുന്‍വൈരാഗ്യം കാരണം രണ്ടുപ്രതികളും ചേര്‍ന്ന് വിജയനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്നാംപ്രതിയെ കോടതി മുൻപ് വെറുതെ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2017
S M T W T F S
« Sep   Nov »
1234567
891011121314
15161718192021
22232425262728
293031