വടക്കേക്കാട്ടെ അക്രമ സംഭവങ്ങളില്‍ മൂന്നു ആര്‍എസ് എസ് പ്രവര്ത്തകര്‍ അറസ്റ്റില്‍

വടക്കേകാട് : സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസായ ഞമനേങ്ങാട് കൊടമന നാരായണൻ നായർ സ്മാരക മന്ദിരം പെട്രോൾ ഒഴിച്ചു തീവച്ചു നശിപ്പിക്കാൻ ശ്രമിക്കൽ, മണികണ്‌ഠേശ്വരത്തു സിപിഎമ്മിന്‍റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കരി ഓയിൽ ഒഴിക്കൽ ഉൾപ്പെടെ മേഖലയിൽ വ്യാപക അക്രമം നടത്തിയ സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയതു. വടക്കേകാട് കല്ലൂർ കോളങ്ങാട്ടിൽ വിഷ്ണു (20), കണക്കഞ്ചേരി ജിഷ്ണു (20), ചക്കിത്തറ കാട്ടിശ്ശേരി അതുല്‍ ബാബുരാജ് (20) എന്നിവരെയാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണു ഞമനേങ്ങാട്, നായരങ്ങാടി, വൈലത്തൂർ, മണികണ്‌ഠേശ്വരം, നാലാംകല്ല് , അഞ്ഞൂർ ഭാഗങ്ങളിൽ വ്യാപക അക്രമം അരങ്ങേറിയത്. സിപിഎം, സിപിഐ പാർട്ടികളുടെ ഫ്ലക്സ് ബോർഡുകൾ, കൊടി തോരണങ്ങൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. പാർട്ടി അനുഭാവ ക്ലബുകൾക്കു നേരെയും അക്രമം ഉണ്ടായി. സംഭവശേഷം പ്രദേശത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് ഒരാളെ തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ്...

Read More