Select Page

Day: November 2, 2017

നാളെ ഹര്‍ത്താല്‍ : വിദ്യാര്‍ഥികള്‍ക്ക് പോലീസ് മര്‍ദനം – പ്രതിഷേധിച്ചവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്

ചാവക്കാട് : വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും മണലൂര്‍ മണ്ഡലത്തിലും നാളെ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. സി പി ഐ മണലൂര്‍ മണ്ഡലം സെക്രട്ടറി വി ആര്‍ മനോജ്‌, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി രാകേഷ് കണിയാംപറമ്പില്‍, സി പി ഐ ചാവക്കാട് ലോക്കല്‍ സെക്രട്ടറി എ എം സതീന്ദ്രന്‍, ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി പി മുഹമ്മദ്‌ ബഷീര്‍, എ ഐ വൈ എഫ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് എം എസ് സുബിന്‍, എ ഐ എസ് എഫ് ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി വിവേക് വിനോദ്, എ ഐ വൈ എഫ് ഗുരുവായൂര്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി സേവ്യര്‍ പി...

Read More

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരാന്‍ അനുവദിക്കില്ല -സമസ്ത

ചാവക്കാട് : ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരതയോ ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ക്ക് തടയിടാനോ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സമസ്ത സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ജില്ലാ അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ ഭയപ്പാടോടെ ജീവിക്കേണ്ടവരാണെന്ന തോന്നലുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലും വ്യക്തികള്‍ ചെയ്തുകൂട്ടുന്ന മോശം പ്രവര്‍ത്തനങ്ങളെ ആ മതത്തിന്റെ തത്ത്വങ്ങളാക്കാനുള്ള ശ്രമങ്ങള്‍ അപകടമാണ്. മുത്തലാഖും ഏക സിവില്‍കോഡും അടക്കമുള്ള വിഷയങ്ങളില്‍ ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് അല്പജ്ഞാനികളാണ്. ഇവര്‍ നടത്തുന്ന വിശദീകരണം അപകടകരമാണ്. തലാഖിന്റെ മാനുഷിക മൂല്യങ്ങള്‍ നീതിപീഠത്തിന്റെ മുമ്പിലേക്ക് സമസ്ത എത്തിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല, ഭരണഘടന അനുവദിച്ചുതന്ന അധികാരവും അവകാശവുമാണ്. അത് ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടിയേ തീരൂ. ഭരണാധികാരികള്‍ നീതി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബാലറ്റിലൂടെ തിരിച്ചടി നല്‍കും-അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ. തങ്ങള്‍ അധ്യക്ഷനായി. ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം...

Read More

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മരണ പുതുക്കി

ഗുരുവായൂര്‍: സാമൂഹികപരിവര്‍ത്തനത്തില്‍ ആവേശകരമായ ചരിത്രംകുറിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ സ്മരണ പുതുക്കി. സമരത്തിന്റെ 86-ാംവാര്‍ഷികദിനമായി നവംബര്‍ ഒന്നിന് ദേവസ്വം സത്രം അങ്കണത്തിലെ സ്മാരകസ്തൂപത്തില്‍ വിവിധ രാഷ്ടീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് പുഷ്പ്പാര്‍ച്ചന നടത്തി. അനുസ്മരണച്ചടങ്ങ് നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷനായി. ഡി.സി.സി. സെക്രട്ടറി വി. വേണുഗോപാല്‍, ബി.ജെ.പി. നേതാവും കൗണ്‍സിലറുമായ ശോഭാ ഹരിനാരായണന്‍, എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദന്‍, വേട്ടുവ മഹാസഭ താലൂക്ക് പ്രസിഡന്റ് വിജയന്‍ വടക്കേക്കാട്, ബ്രാഹ്മണ സഭ ജില്ലാ സെക്രട്ടറി ജി.കെ. പ്രകാശന്‍, എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ നായര്‍, ദേവസ്വം ചീഫ് ഫിനാന്‍സ് ഓഫീസര്‍ വി. നാരായണന്‍കുട്ടി, ഷാജു പുതൂര്‍, ബാലന്‍ വാറണാട്ട് എന്നിവര്‍ പ്രസംഗിച്ചു. ജനു ഗുരുവായൂര്‍ ആമുഖപ്രഭാഷണം...

Read More

ആര്‍.എസ്.എസും മുസ്ലിം ലീഗും രൂപവത്കരിച്ചത് ബ്രീട്ടിഷുകാര്‍ – ഇ പി ജയരാജന്‍

മുതുവട്ടൂര്‍: ആര്‍.എസ്.എസും മുസ്ലിം ലീഗും രൂപവത്കരിച്ചത് ബ്രീട്ടിഷുകാരാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. മുതുവട്ടൂരിലെ സി.കെ. കുമാരന്‍ സ്മാരക സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതപരമായ വൈജാത്യത്തെ ചൂഷണം ചെയ്ത് സ്വാതന്ത്ര്യസമരത്തെ ദുര്‍ബ്ബലപ്പെടുത്താനാണ് ബ്രിട്ടീഷുകാരുടെ ഒത്താശയോടെ മുസ്ലിം ലീഗും ആര്‍.എസ്.എസും രൂപവത്കരിക്കപ്പെട്ടത്. 1925-ല്‍ രൂപംകൊണ്ട ഹിന്ദു മഹാസഭയുടെ അനുബന്ധമായാണ് ആര്‍.എസ്.എസ്. രൂപവത്കരിക്കപ്പെട്ടത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപവത്കരിച്ചത് മതപണ്ഡിതന്മാരല്ല. മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ ബ്രീട്ടീഷുകാരാണ് മുസ്ലിം ലീഗിന്റെ രൂപവത്കരണത്തിനു പിന്നിലും പ്രവര്‍ത്തിച്ചത്. ജിന്ന ഒരുകാലത്തും വര്‍ഗ്ഗീയവാദിയായിരുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും നെഹ്രുവും തമ്മിലുള്ള അഭിപ്രായഭിന്നത മുതലെടുക്കാനാണ് ജിന്നയുടെ സഹായത്തോടെ ബ്രീട്ടീഷ് സര്‍ക്കാര്‍ മുസ്ലിം ലീഗ് രൂപവത്കരിച്ചതെന്ന് ജയരാജന്‍ പറഞ്ഞു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ സി.കെ. കുമാരന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ഏരിയാ സെക്രട്ടറി എം.കെ. കൃഷ്ണദാസ്, ബാബു എം. പാലിശ്ശേരി, നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, ടി.കെ....

Read More

കുഞ്ഞിമോൻ (83)

ഗുരുവായൂർ: ചൂൽപ്പുറം രായംമരക്കാർ വീട്ടിൽ കുഞ്ഞിമോൻ (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലിം, ഷെരിഫ്, സഹീറ, സമീറ, സഫിയ. മരുമക്കൾ: മുഹമ്മദുകുട്ടി, അബൂബക്കർ, നൗഷാദ്, ഫായിസ, ജംഷീന. ഖബറടക്കം വ്യാഴാഴ്ച 10ന് ചൂൽപ്പുറം ജുമാഅത്ത് പള്ളി...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2017
S M T W T F S
« Oct   Dec »
 1234
567891011
12131415161718
19202122232425
2627282930