Select Page

Day: November 4, 2017

പോലീസ് മർദനം – വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകി

ചാവക്കാട് : വെമ്പേനാട് എം എ എസ് എം വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഞ്ചു വിദ്യാർത്ഥികളെ ചാവക്കാട് പോലീസ് മർദിച്ചതുമായി ബന്ധപ്പെട്ട്   വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്ക് പരാതി നല്കുന്നു. സ്കൂൾ വിട്ട് വരുന്ന വഴിയിൽ പാവറട്ടി കുണ്ടുകടവ് പാലത്തിനടുത്ത് നിന്നും ചാവക്കാട് പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി വിദ്യാർഥികൾ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. സംഭവം പുറത്തു പറഞ്ഞാൽ കഞ്ചാവ് കേസിൽ ഉൾപ്പെടുത്തുമെന്നും ഭീഷണിപെടുത്തിയതായി അജ്മൽ പറഞ്ഞു. തന്റെ മകനോട്  പോയി തൂങ്ങി ചാവാൻ എസ് ഐ രമേശ്‌ പറഞ്ഞതായി അജ്മലിന്റെ മാതാവ് ഹഫ്സ സാക്ഷ്യപ്പെടുത്തി. കേരള മനുഷ്യാവകാശ കമ്മീഷൻ,  കേരള ബാലാവകാശ കമ്മീഷൻ,  ഡി ജി പി തിരുവനന്തപുരം,  സിറ്റി പോലീസ് കമ്മീഷണർ,  എ സി പി ഗുരുവായൂർ,  ഡി വൈ എസ് പി കുന്നംകുളം എന്നിവർക്കും പരാതി നൽകുന്നുണ്ട്. വിദ്യാർത്ഥികളായ അജ്മൽ,  സുഹൈൽ,  റാഷിദ് ബന്ധുക്കളായ ഹഫ്സ,  റജുല,  ഷമീർ, ...

Read More

തീറ്റയില്ല – ദേശാടനക്കിളികള്‍ മറുതീരങ്ങള്‍ തേടുന്നു

ചാവക്കാട് : കടല്‍തീരത്ത് നിന്നും തീറ്റ ലഭിക്കാത്തതിനെ തുടര്‍ന്ന് ദേശാടനകിളികള്‍ മറുതീരങ്ങള്‍ തേടി യാത്രയായി. പൊന്നാനി മുതല്‍ കഴിബ്രം കടല്‍തീരം വരെയുള്ള ഭാഗത്തെ നിരീക്ഷണത്തിലാണ് ആയിരകണക്കിനു കിലോമീറ്ററുകള്‍ താണ്ടി എത്താറുള്ള വിവിധ തരത്തിലുള്ള ദേശാടന പക്ഷികള്‍ മറ്റെതോ കടല്‍ തീരത്തേയ്ക്ക് പാലായനം ചെയ്തതായി കണ്ടെത്തിയതെന്ന് പ്രശസ്ത പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസന്‍ പറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ നമ്മുടെ കടല്‍ തീരങ്ങളില്‍ കണ്ടു വരുന്ന തിരക്കാട, മംഗോളിയന്‍ മണല്‍കോഴി, ചെറുമണല്‍ കോഴി തുടങ്ങിയ നിരവധി പക്ഷികളാണ് കടല്‍ തീരത്തു നിന്നും അപ്രത്യക്ഷരായത്. തുടര്‍ച്ചയായി കാലം തെറ്റി മഴപെയ്തതും കടല്‍ തിരമാലകള്‍ക്ക് ശക്തികുറഞ്ഞ് കടല്‍തീരം പുഴകള്‍ക്കു സമാനമായതുമാണ് ദേശാടനക്കിളികളുടെ പാലായനത്തിനു കാരണമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. കടല്‍ തീരത്ത് പൂഴിമണലിലാണ് ദേശാടനകിളികളുടെ ആഹാരസാധനങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായി മഴപെയ്തതോടെ മണ്ണിന്റെ ഉപ്പുരസം നഷ്ടമായി. ഇതോടെ മണ്ണില്‍ കണ്ടുവരുന്ന കൂരി , പൂവ്വല്ലിക്ക, ഞാഞ്ഞൂള്‍ തുടങ്ങിയവ കൂടുതലും ഇതിനകം നശിച്ചു പോയി. ദേശാടനപക്ഷികളുടെ ആഹാരവും പ്രധാനമായും ഇവയാണ്....

Read More

ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം

ഗുരുവായൂര്‍ : തമ്പുരാന്‍പടി മേഖലയില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. 25ഓളം വീടുകളിലെ വൈദ്യൂതോപകരണങ്ങള്‍ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തമ്പുരാന്‍പടി കാരയൂര്‍ മന്ദാരം റോഡിലാണ് കഴിഞ്ഞ ദിവസം  രാത്രി എട്ടു മണിയോടെ ഇടിമിന്നലില്‍ നാശനഷ്ടം സംഭവിച്ചത്. തെക്കൂട്ടയില്‍ കൃഷ്ണകൃപ നിവാസില്‍ പരമേശ്വരന്റെ വീട്ടിലെ അമ്പതിനായിരം രൂപ വിലവരുന്ന ടി.വി.കത്തി നശിച്ചു. ആഴ്ചത്ത് വാസുവിന്റെ വീട്ടിലെ മെയിന്‍ സ്വിച്ചും ഇലക്ട്രോണിക് മീറ്ററും തകര്‍ന്നു. വീട്ടുവളപ്പിലെ തെങ്ങ് കത്തി നശിച്ചു. മതിലും തകര്‍ന്നിട്ടുണ്ട്. വാര്‍ഡ് കൌണ്‍സിലര്‍ സുനിത അരവിന്ദന്‍, കാരക്കാട് കേശവന്‍, മാളിയേക്കല്‍ ലീലാമ്മ, മാളിയേക്കല്‍ കൃഷ്ണന്‍ നായര്‍, ഓവാട്ട് ചന്ദ്രന്‍, വാഴപ്പുള്ളി പ്രിന്‍സി, വാഴുപ്പുള്ളി സുജിത പ്രിന്‍സന്‍, താത്തിരിയാട്ട് ഉണ്ണികൃഷ്ണന്‍, കുംകാളത്ത് ബാലന്‍, ചാത്തനാത്ത് ഉണ്ണികൃഷ്ണന്‍ പണിക്കര്‍, പീച്ചിലി രമ, ദേവി ദര്‍ശനില്‍ മോഹനന്‍ നായര്‍, ശശി ആഴ്ചത്ത്, ചീരന്‍ റോസിലി, വാഴപ്പുള്ളി എല്‍സി, പുലയമ്പാട്ട് രാമകൃഷ്ണന്‍, അമ്മൂര്‍ കമാലാക്ഷിയമ്മ, ചീരന്‍ ജെയ്‌സ, വിളക്കത്ത് വിശ്വനാഥന്‍, വാഴപ്പുള്ളി മേരി എന്നിവരുടെ വീടുകളിലും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2017
S M T W T F S
« Oct   Dec »
 1234
567891011
12131415161718
19202122232425
2627282930