Select Page

Day: November 5, 2017

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം – പരിക്കേറ്റ യൂത്ത്‌ലീഗ് നേതാവിന്‍റെ നില ഗുരുതരം

ചാവക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യൂത്ത്‌ലീഗ് കടപ്പുറം പഞ്ചായത്ത് ജന : സെക്രട്ടറി ടി ആര്‍ ഇബ്രാഹീം (32) ന്‍റെ നില ഗുരുതരം. തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹീം തീവ്രപരിചരണ വിഭാഗത്തിലാണ്. ശനിയാഴ് രാത്രി 10 30 ന് കടപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വെച്ചാണ് അപകടം. ഇബ്രാഹീം അഞ്ചങ്ങാടിയില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ എതിരെവന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ഇബ്രാഹീമിന്റെ മുഖത്തും തലയക്കുമാണ് പരിക്കേറ്റത്. എതിരെ വന്ന ബൈക്കിലെ യാത്രക്കാരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാര്‍ ഇബ്രാഹിമിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ അമല ആശുപത്രിയിലേക്ക്...

Read More

ജനകീയ സമരം തീവ്രവാദമല്ല – ദേശീയപാത ആക്ഷൻ കൗൺസിൽ

ചാവക്കാട്‌: 45 മീറ്റർ ബി.ഒ.ടി പദ്ധതിക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമവായത്തിലാണെന്നും ജനകീയ സമരങ്ങളെ തീവ്രവാദമാരോപിച്ചു അടിച്ചമർത്താമെന്നാണു സർക്കാരിന്റെ ഭാവമെങ്കിൽ അതി ശക്തമായി തന്നെ നേരിടുമെന്നും ദേശീയപാത ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർ മാൻ ഇ.വിമുഹമ്മദലി പറഞ്ഞു. ദേശീയപാത ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി ചാവക്കാട്‌ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ്‌ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുപ്പത്‌ മീറ്ററിൽ പാത വികസിപ്പിക്കുന്നതിന്നു ഭൂമി വിട്ടു കൊടുക്കാൻ തയ്യാറായ ജനങ്ങളെ വികസന വിരോധികളെന്നും തീവ്രവാദികളെന്നും മുദ്ര കുത്തുന്നത്‌ ജനകീയ സർക്കാറിന്നു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര മേഖല ചെയർ മാൻ വി.സിദ്ധീഖ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺ വീനർ സി.കെ.ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ പാർട്ടി പ്രതിനിധികളായ ഫിറോസ്‌ പി.തൈപറമ്പിൽ, തോമസ്‌ ചിറമ്മൽ, ഒ.കെ.റഹീം, സി.കെ.കാദർ, സത്യൻ മാസ്റ്റർ, സി.വി.പ്രേം രാജ്‌, സി.ഷറഫുദ്ദീൻ, സി.ആർ.ഉണ്ണികൃഷ്ണൻ, കമറുദ്ദീൻ പട്ടാളം, പി.കെ.നൂറുദ്ദീൻ ഹാജി, ഉസ്മാൻ അണ്ടത്തോട്‌ തുടങ്ങിയവർ...

Read More

ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി കപ്പേളയില്‍ മോഷണം

ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ വേളാങ്കണ്ണി മാതാവിന്റെ കപ്പേളയില്‍ മോഷണം. കപ്പേളയുടെ മുന്നിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഭണ്ഡാരത്തിന്റെ മുകളിലുള്ള കുരിശും ഇളക്കിമാറ്റിയ നിലയിലാണ്. മൂന്ന് മാസം മുമ്പും ഈ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നിരുന്നു. വികാരി ഫാ. ജോസ് പുലിക്കോട്ടില്‍, ട്രസ്റ്റിമരായ പി.ഐ. വര്‍ഗീസ്, ജോയ് തോമസ്, എം.എ. സോളമന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഗുരുവായൂര്‍ പൊലീസില്‍ പരാതി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2017
S M T W T F S
« Oct    
 1234
567891011
12131415161718
19202122232425
2627282930