Select Page

Day: November 7, 2017

അക്ബര്‍ കക്കട്ടിലിന്‍റെ സ്മരണയില്‍ ലൈബ്രറി ഒരുക്കി ബിബിഎല്‍പി സ്കൂള്‍

ചാവക്കാട് : പ്രശസ്ത മലയാള സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ന്‍റെ ഓർമ്മ നിലനിർത്താനായി അക്ബർ സ്മാരക  ലൈബ്രറിയ്ക്ക് തുടക്കമായി. മണത്തല ബി.ബി.എ.എൽ.പി. സ്കുളിലാണ് അക്ബർ മാഷിന്‍റെ ചിത്രവും ചരിത്രവും ഉൾക്കൊള്ളുന്ന ലൈബ്രറി ഒരുക്കിയിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ റാഫി നീലങ്കാവിൽ എഴുതിയ സ്കൂൾ ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിന് അവതാരിക എഴുതിയത് അക്ബർ മാഷായിരുന്നു. തിരക്കൊഴിഞ്ഞ് മണത്തല സ്കൂളിൽ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹം യാത്രയായത്. ദീപ്തമായ സ്മരണയിൽ ലൈബ്രറിയുടെ ഉദ്ഘാടനം പ്രധാന അദ്ധ്യാപിക സിമി കെ.ഒ നിർവ്വഹിച്ചു. കോ ഓർഡിനേറ്റർമാരായ റാഫി നീലങ്കാവിൽ, എം പ്രിയ, അധ്യാപകരായ ജൂഡി ഇഗ്നീഷ്യസ്, ഹെൽന ലോറൻസ്, ഡെൻസി ഡേവീസ്, സലാം പി വി, റബുവ സി പി, മേജോ കെ ജെ, സ്റ്റെഫി എന്നിവർ...

Read More

പുന്നയൂര്‍ പഞ്ചായത്തിലെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ സമരമാംരംഭിക്കും – സിപിഐ (എം)

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ ശക്തമായ സമരമാംരംഭിക്കുമെന്ന് സിപിഐ എം പുന്നയൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനം പ്രഖ്യാപിച്ചു. സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ വി വിബീഷ്, ഷെമിം അഷറഫ്, കെ ആനന്ദന്‍ മാസ്റ്റര്‍ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കല്‍ സെക്രട്ടറി ടി വി സുരേന്ദ്രന്‍, പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ കെ അബ്ദുള്‍ മജീദ് രക്തസാക്ഷിപ്രമേയവും കെ ബി ഫസലുദ്ദീന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, ഡിവൈഎഫ്‌ഐ ഗുജറാത്ത് സംസ്ഥാന സെക്രറിട്ടയേറ്റംഗം സാഹിദ് റൂമി, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ടി ടി ശിവദാസ്, എന്നിവര്‍ സംസാരിച്ചു. പതിമൂന്നംഗ ലോക്കല്‍ കമ്മിറ്റിയേയും ലോക്കല്‍ സെക്രട്ടറിയായി കെ ബി ഫസലുദ്ദീനേയും തെരഞ്ഞെടുത്തു. അഡ്വ. അക്തര്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. ഫോട്ടോ : സിപിഐ എം...

Read More

നാളെ ജില്ലാ ഹർത്താൽ – ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രഭരണം മലബാർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലാക്കി

ഗുരുവായൂർ : ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രഭരണം പോലീസ് സഹായത്തോടെ മലബാർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലാക്കി. ഇന്ന് രാവിലെ പോലീസ് സഹായത്തോടെ    എക്സിക്യുട്ടിവ് ഓഫീസർ ക്ഷേത്ര ഭരണ നിയന്ത്രണം സാധ്യമാക്കിയത്. ക്ഷേത്രഭരണത്തിലെ അനധികൃത ഇടപെടലിനെതിരെ മലബാർ ദേവസ്വം ബോർഡ് കേരള ഹൈ കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സ്വതന്ത്രമായി പ്രവേശിക്കാവുന്ന സാഹചര്യം ഉറപ്പാക്കാൻ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇത് പ്രകാരം ക്ഷേത്ര ഭരണത്തിലെ അനധികൃത ഇടപെടലിനെ പറ്റിയും സമാധാന അന്തരീക്ഷ ലംഘനത്തെപ്പറ്റിയും ക്ഷേത്രം എക്സി ഓഫീസർ ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി പരിഗണിച്ചാണ് സുശക്തമായ പോലീസ് കാവലിൽ ക്ഷേത്രനിയന്ത്രണം സാധ്യമാക്കിയത്. ക്ഷേത്ര സമാധാന ലംഘനം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും കേസിലെ എതിർ കക്ഷികളായ മുൻ പാർത്ഥസാരഥി ഭരണ സംഘം, ഹിന്ദു ഐക്യവേദി, പാർത്ഥസാരഥി ക്ഷേത്ര രക്ഷാസമിതി എന്നീ സംഘടനാ പ്രവർത്തകർ സമാധാന അന്തരീഷം ലംഘിക്കുന്ന പക്ഷം കർശന...

Read More

മുനക്കക്കടവ് ഹാര്‍ബറില്‍ തക്കാളിച്ചെമ്മീന്‍

ചാവക്കാട് : മുനക്കക്കടവ് ഹാര്‍ബറില്‍നിന്നും തിങ്കളാഴ്ച മീന്‍പിടിക്കാന്‍ പോയവര്‍ക്ക് ലഭിച്ചത് കടുംചുവപ്പാര്‍ന്ന തക്കാളി പുല്ലന്‍ ചെമ്മീന്‍. ഹാര്‍ബറില്‍ അപൂര്‍വമായാണ് തക്കാളി പുല്ലന്‍ ചെമ്മീന്‍ എത്താറുള്ളത്. തക്കാളി പുല്ലന്‍ ചെമ്മീന്‍ ലഭിക്കാന്‍ ആഴക്കടലില്‍ പോകണം. 60 നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്നാണ് ഇവയെ സാധാരണ പിടിക്കുന്നത്. ഇത്രയും ദൂരം ബേപ്പൂരിന് പടിഞ്ഞാറായാണ് തിങ്കളാഴ്ച ഹാര്‍ബറിലെത്തിയ ബോട്ട് മീന്‍പിടിച്ചത്. കിലോക്ക് 180 രൂപക്കാണ് ഹാര്‍ബറില്‍ തക്കാളിച്ചെമ്മീന്‍ ലേലത്തില്‍ പോയത്. ആഴ്ചകളോളം കടലില്‍ തങ്ങിയാണ് ഇവര്‍ ബോട്ടുനിറയെ ചെമ്മീനുമായി തിങ്കളാഴ്ച കരയിലെത്തിയത്. നവംബര്‍, ഡിസംബര്‍, ജനുവരി എന്നീ മാസങ്ങളിലാണ് ഇവ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2017
S M T W T F S
« Oct   Dec »
 1234
567891011
12131415161718
19202122232425
2627282930