Select Page

Day: November 9, 2017

കടപ്പുറം പഞ്ചായത്തിൽ സിപിഎം–ലീഗ് സംഘർഷം

കടപ്പുറം : കടപ്പുറം പഞ്ചായത്തിൽ സിപിഎം–ലീഗ് സംഘർഷം. ഒരു രാത്രികൊണ്ട് ഡിവൈഎഫ്ഐയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം പച്ചനിറവും ലീഗിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രം ചുവപ്പ് നിറവുമായി. പാർട്ടി ഓഫിസുകളിലേക്ക് പെയിന്റൊഴിച്ചും കൊടിതോരണങ്ങൾ പരസ്പരം നശിപ്പിച്ചും സംഘർഷാവസ്ഥതുടരുന്നു. കടപ്പുറം കോളനിപ്പടിയിൽ മുസ്‌ലിം ലീഗ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പച്ചനിറത്തിനു പകരം പൂർണമായും ചുവപ്പടിച്ചു. അതുപോലെ അഞ്ചങ്ങാടിയിൽ ഡിവൈഎഫ്ഐയുടെ വെള്ള പെയിന്റടിച്ചിട്ടുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പച്ച പെയിന്റും അടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കൊടിതോരണങ്ങളും ഫ്ലക്സുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഇവിടെ ലീഗ്–ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘട്ടനം നടന്നിരുന്നു. സിപിഎം ചാവക്കാട് ഏരിയ സമ്മേളനം കടപ്പുറം പഞ്ചായത്തിലാണു...

Read More

ചാവക്കാട് എസ് ഐ രമേശ്‌ പരാതി കീറിയെറിഞ്ഞെന്നാരോപിച്ച് യുവാവിന്‍റെ പരാതി

ചാവക്കാട് : പരാതിയുമായെത്തിയ യുവാവിനെ എതിർകക്ഷിയുടെ മുന്നിൽ വെച്ച് എസ്‌.ഐ ചീത്ത വിളിക്കുകയും പരാതി കീറി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായും ആരോപണം. ചാവക്കാട് എസ്‌ഐ എം.കെ. രമേഷിനെതിരെയാണ് മണത്തല ബീച്ചിൽ തെരുവത്ത് പുത്തൻകടപ്പുറത്ത് മുഹമ്മദ് അലി ഷിഹാബിന്റെ പരാതി. തന്റെ ഉടമസ്ഥതയിലുള്ള കാർ അഞ്ചങ്ങാടി സ്വദേശി ഹാരിസിന് വിവാഹാവശ്യത്തിന് നൽകിയിരുന്നു. ഇയാളിൽ നിന്നും കാർ അപകടത്തിൽപ്പെടുകയും തുടർന്ന് ഒത്തുതീർപ്പ് ചർച്ചയിൽ കാറിന്റെ കേടുപാടുകൾ തീർക്കുന്നതിന് 84,000 രൂപ നൽകാമെന്ന് ഹാരിസ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ തുക നൽകുന്ന കാര്യത്തെ ചൊല്ലി വീണ്ടും തർക്കമുണ്ടായതോടെ ഹാരിസിന്റെ സഹോദരൻ തന്റെ ഹോണ്ട ആക്ടിവ സ്‌കൂട്ടർ തടഞ്ഞുനിറുത്തി ഇരുമ്പു വടികൊണ്ട് അടിക്കുകയും സ്‌കൂട്ടർ കേടുവരുത്തുകയും ചെയ്തതായി ഷിഹാബ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പരാതി നൽകുന്നതിനായി സ്റ്റേഷനിൽ എത്തിയപ്പോൾ എസ്‌ഐ തന്റെ പരാതി കീറി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ആരോപണം. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഷിഹാബ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം...

Read More

നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള ഹർത്താൽ ജനദ്രോഹമാണെന്ന് സി.പി.എം

ചാവക്കാട് : ഹൈക്കോടതി ഉത്തരവുകളെ അംഗീകരിക്കാതെ നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള ഹർത്താൽ ജനദ്രോഹമാണെന്ന് സി.പി.എം. നിയമവിധേയമായി പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെ കുറിച്ച് വ്യാജപ്രചരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്നും ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് പ്രസ്താവനയിൽ പറഞ്ഞു. ഗുരുവായൂരിലെ സമാധാനാന്തരീക്ഷവും സ്വൈര്യജീവിതവും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്നും...

Read More

വടക്കേക്കാട് ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം – ആറുപേര്‍ക്ക് പരിക്ക്

വടക്കേക്കാട് : മൂന്നാംകല്ലില്‍ ആര്‍.എസ്.എസ്.-സി.പി.എം സംഘര്‍ഷം. ഇരുവിഭാഗങ്ങളില്‍നിന്നുമായി ആറുപേര്‍ക്ക് പരിക്കേറ്റു. ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹ് കണ്ടംപുള്ളി സജിത്ത് (24), അഖില്‍ കണക്കഞ്ചേരി (22), ഞമനേങ്ങാട് വടാശ്ശേരി സജയഘോഷ് (21), കൗക്കാനപ്പെട്ടി ഷിഖില്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വൈകീട്ട് നാലോടെയാണ് സംഭവം. മൂന്നാംകല്ല് ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകരുമായി ബൈക്കിലെത്തിയ സി.പി.എം. പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമാണ് ഉണ്ടായതെന്ന് പറയുന്നു. സംഭവസ്ഥലത്തുനിന്ന് രണ്ടുപേരെ വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയിലെ എല്‍.ഡി.എഫ്. കേന്ദ്രങ്ങള്‍ അടുത്തിടെ ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പോലീസ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2017
S M T W T F S
« Oct   Dec »
 1234
567891011
12131415161718
19202122232425
2627282930