ശാസ്ത്രോത്സവത്തില്‍ നൂറുശതമാനം മാര്‍ക്കും നേടി ഹസ്ന സംസ്ഥാന തലത്തിലേക്ക്

ചാവക്കാട് : ജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി പ്രോജെക്ടിൽ ഒന്നാം സ്ഥാനം ഹസ്ന അബ്‌ദുൾ മജീദ് കരസ്ഥമാക്കി. എടത്തിരുത്തി സെൻറ് ആൻസ് ജി എച്ച് എസ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹസ്ന പത്തില്‍ പത്ത് മാര്‍ക്കും നേടിയാണ്‌ തൃശൂരിനെ പ്രതിനിധീകരിച്ച് സംസഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്. മാധ്യമങ്ങൾ കൗമാരക്കാരിൽ അനുഗ്രഹമോ ശാപമോ ? എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രൊജക്റ്റ് ചെയ്‌തത്‌. . ബാലചന്ദ്രൻ വടക്കേടത്ത്, പി ടി കുഞ്ഞുമുഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖർ എന്നിവരുടെ അഭിമുഖം ഉള്‍ക്കൊള്ളുന്ന പ്രൊജക്റ്റ് റിപ്പോര്‍ട്ട് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംപി മാരായ സി എൻ ജയദേവൻ, ഇന്നസെന്റ്, ടൈസൺ മാസ്റ്റർ എം എൽ എ എന്നിവർക്ക് സമർപ്പിച്ചു. തെക്കൻ പാലയൂർ സ്വദേശിനി ഷമീറയുടെയും വലപ്പാട് സ്വദേശിയും അധ്യാപകനുമായ അബ്‌ദുൾ മജീദിന്റെയും മകളാണ് ഹസ്ന അബ്ദുൾ മജീദ്...

Read More