Select Page

Day: November 14, 2017

ശിശുദിനറാലി നടത്തി

പുന്നയൂര്‍ക്കുളം: പെരിയമ്പലം, അണ്ടത്തോട്, തങ്ങള്‍പടി അംഗന്‍വാടികളുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ അണ്ടത്തോട് നടന്ന ശിശുദിനറാലി ചാവക്കാട് സിഐ കെ.ജി.സുരേഷ് ഫ്ലാഗ് ഒഫ് ചെയ്തു. പരിപാടികള്‍ക്ക് വാര്‍ഡ് മെമ്പര്‍ സെലീന, വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്‍റ് ഷെമീര്‍, പ്രകാശന്‍, സുഹൈല്‍ അബ്ദുള്ള, അംഗന്‍വാടി വര്‍ക്കര്‍മാരായ ജംഷീന, സൈനബ, വിനു, ശോഭന, പുഷ്പ, ആഷിക്, നവാസ് ഐനിക്കല്‍, നൗഷാദ്, ജാഫര്‍ സാദിക്ക്, ഫിറോസ്, ഹിജാസ് അഹമ്മദ്, ബാദുഷ, നിഷാദ്, ഷാഹിര്‍, നിസാര്‍ തുടങ്ങിയവര്‍ നേതൃത്വം...

Read More

അയല്പക്കത്തർക്കം : യുവാവിന് കുത്തേറ്റു

പുന്നയൂര്‍ക്കുളം: അയല്‍പക്ക  തര്‍ക്കത്തിനിടെ യുവാവിനു കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അകലാട് മൂന്നൈനി സ്വദേശി താമരത്ത് വീട്ടില്‍ വിനീഷ് (27)നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പപ്പാളി പെരുമ്പുള്ളി വീട്ടില്‍ സൈനുദ്ധീന്‍ (44)നെ ചാവക്കാട് സിഐ കെ.ജി. സുരേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 8.30ഓടെ അണ്ടത്തോട് പപ്പളിയിലാണ് സംഭവം. സൈനുദ്ധീന്‍ കോഴിമാലിന്യം തള്ളുന്നത് സംബന്ധിച്ച് അയല്‍വാസിയായ മടപ്പന്‍ അബ്ദുല്‍റഷീദുമായി തര്‍ക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് സൈനുദ്ധീന്‍ അബ്ദുല്‍റഷീദിന്‍റെ ഭാര്യയെ അസഭ്യം പറയുകയും ഇതുകണ്ട് ചെന്ന അബ്ദുല്‍റഷീദിനെ സൈനുദ്ധീന്‍ ആക്രമിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അബ്ദുല്‍റഷീദിന്‍റെ ഡ്രൈവറായ വിനീഷിനു കത്തികൊണ്ട് കുത്തേറ്റത്. നെഞ്ചിന് താഴെ കുത്തേറ്റ വിനീഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. സൈനുദ്ധീനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതിയെ നാളെ കോടതിയില്‍...

Read More

ഗുരുവായൂർ കൊലപാതകം – മൂന്നു പേർ പിടിയിൽ

തൃശ്ശൂര്‍: ഗുരുവായൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഇവര്‍ സി പി എം പ്രവര്‍ത്തകരാണെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ആനന്ദിനു നേര്‍ക്കുള്ള ആക്രമണം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി...

Read More

ഹയാത്ത് ആശുപത്രിയുടെ ബീറ്റ് ഡയബറ്റീസ് ശ്രദ്ധേയമായി

ചാവക്കാട് : ലോക ഡയബറ്റിക് ദിനത്തിന്‍റെ ഭാഗമായി ചാവക്കാട് ഹയാത്ത് ആശുപത്രിയുടെ ബീറ്റ് ബീറ്റ് ഡയബറ്റീസ് ശ്രദ്ധേയമായി. രാവിലെ 7.45ന് ആരംഭിച്ച കൂട്ടനടത്തം ചാവക്കാട് സബ് ഇൻസ്‌പെക്ടർ എം കെ രമേശ് ഫ്ലാഗ് ഓഫ് ചെയ്‌തു. പൌരപ്രമുഖര്‍ നേത്രുത്വം നല്‍കിയ കൂട്ട നടത്തം ചാവക്കാട് നഗരം ചുറ്റി ഹയാത്ത് ഹോസ്പിറ്റലിൽ സമാപിച്ചു. തുടർന്ന് നടന്ന ഫ്രീ ഡയബറ്റിക് ക്യാമ്പ് കെ വി അബ്ദുൾ കാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഹയാത്ത് ഹോസ്പിറ്റൽ എം ഡി ഷൗജാദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുതുവട്ടൂർ ഖത്തീബ് സുലൈമാൻ അസ്ഹരി, സിനി ആര്ടിസ്റ്റ് ശിവജി ഗുരുവായൂർ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കോ, കെ പി സി സി മെമ്പർ പി കെ അബൂബക്കർ ഹാജി, ഗുരുവായൂർ പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വാരിയർ, കരുണ ഫൌണ്ടേഷൻ പ്രതിനിധി ഫിറോസ് പി തൈപ്പറമ്പിൽ, കൗൺസിലർ...

Read More

സസ്പന്‍ഷന്‍ പിന്‍വലിച്ചു – ഗോപപ്രതാപത്തില്‍ ഗുരുവായൂരില്‍ കോണ്ഗ്രസ്സിന്റെ പടയൊരുക്കം

ചാവക്കാട് : കോണ്ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്ന ഹനീഫ വധക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കോണ്ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡണ്ട് വി ഐ ഗോപപ്രതാപനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതായി കെ പി സി സി പ്രസിഡണ്ട് എം എം ഹസ്സന്‍ അറിയിച്ചു. തിരുവത്ര പുത്തന്‍കടപ്പുറത്ത് എ ഐ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ്‌ ഹനീഫ കൊല്ലപ്പെട്ടതെന്നും ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ ഗോപപ്രതാപന്‍റെതാണെന്നും ആരോപണമുയര്‍ന്നു മണിക്കൂറുകള്‍ക്കകമാണ് ഗോപനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മേഖലയില്‍ എ ഐ ഗ്രൂപ്പ് പോര് പലഘട്ടത്തിലും സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഇരു വിഭാഗവും ഉന്നത നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്ന് അഡ്വ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. അന്വേഷണ സംഘത്തിലെ മൂന്നു പേരും ഒരിക്കലെങ്കിലും ഒരുമിച്ചിരിക്കുകയോ ഇരു വിഭാഗത്ത്ന്റെ നേതൃത്വത്തില്‍ നിന്നും വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് ഹനീയുടെ ഖബറടക്കത്തിനു പിന്നാലെ ഗോപപ്രതാപനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അന്നത്തെ കെ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2017
S M T W T F S
« Oct   Dec »
 1234
567891011
12131415161718
19202122232425
2627282930