എല്ലാവർക്കും ഭവനം പദ്ധതിയിലേക്ക് കലക്ടറുടെ ശമ്പളം

ചാവക്കാട്: എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തിനായി നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ ഭവനനിധിയിലേക്ക് ജില്ലാ കളക്ടര്‍ എ. കൗശിഗന്‍ രണ്ടുദിവസത്തെ ശമ്പളം നല്‍കി. ചാവക്കാട് നഗരസഭയിലെ ലൈഫ് ഭവനനിധി രൂപവത്കരണത്തിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കളക്ടര്‍ കൗശിഗന്‍ നഗരസഭാ അധികൃതര്‍ക്ക് വേതനം കൈമാറിയത്. പൊതുസമൂഹത്തിന്റെ ചോരയില്‍നിന്നും വിയര്‍പ്പില്‍നിന്നുമാണ് താനുള്‍പ്പെടെയുള്ള സര്‍ക്കാര്‍ജീവനക്കാര്‍ ശമ്പളം പറ്റുന്നത്. അതേ സമൂഹത്തിലെ വീടില്ലാത്തവര്‍ക്കായി ഒരുദിവസത്തെ വേതനം നല്‍കുന്നത് ഔദാര്യമായല്ല, സമൂഹത്തോടുള്ള കടമയായിട്ടാണ് സര്‍ക്കാര്‍ജീവനക്കാര്‍ കാണേണ്ടതെന്ന് കളക്ടര്‍ പറഞ്ഞു. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ നടക്കുന്ന ലൈഫ് ഭവനനിധി പദ്ധതിയുടെ ഉദ്ഘാടനത്തിന് ഔദ്യോഗികമായി വീണ്ടും ഒരുദിവസത്തെ ശമ്പളം നല്‍കുമെങ്കിലും ജില്ലയിലെ ആദ്യത്തെ പരിപാടി എന്നനിലയില്‍ ചാവക്കാട് നഗരസഭയ്ക്ക് ശമ്പളം നല്‍കുകയാണെന്ന് കളക്ടര്‍ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷനായി. നഗരസഭയില്‍ നടപ്പാക്കുന്ന ലൈഫ് ഭവനനിധി പദ്ധതിക്കായി നാല്‍പ്പതുകോടി രൂപയാണ് ചെലവ് കണക്കാക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. 1792 ഗുണഭോക്താക്കളാണ് പദ്ധതിക്കായി നഗരസഭയിലുള്ളത്. ഇതില്‍ സ്വന്തമായി സ്ഥലമുള്ളവര്‍ 888 ആണ്. വീടും സഥലവും ഇല്ലാത്ത ഗുണഭോക്താക്കള്‍...

Read More