Select Page

Day: November 16, 2017

പാലയൂർ തീർത്ഥകേന്ദ്രത്തിൽ സ്ഥാപന തിരുന്നാളോഘോഷം ഞായറാഴ്ച

ചാവക്കാട് : പാലയൂർ മാർത്തോമാ അതിരൂപതാ തീർത്ഥകേന്ദ്രത്തിൽ വിശ്വാസകവാടം ദണ്ഡ വിമോചനം സ്ഥാപിച്ചതിന്റെയും മാർത്തോമാ ശ്ലീഹ പാലയൂരിൽ ആഗതനായി പള്ളി സ്ഥാപിച്ചതിന്റെയും ആഘോഷമായ അനുസ്മരണം നവംബർ 19 നു ഞായറാഴ്ച തിരുനാളായി ആചരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. ഷംഷാബാദ് രൂപതയുടെ നിയുക്ത മെത്രാനും തൃശൂർ അതിരൂപതയുടെ സഹായമെത്രാനായ മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് അന്നദാനവും ഉണ്ടാകും. ഫാ. ജോസ് പുന്നോലി പറമ്പിൽ, ഷാജു മുട്ടാത്ത, ജൈസൺ സി ജി, ബോബ് എലാവത്തിങ്കൽ, സി കെ ജോസഫ്, ഇ എഫ് ആന്റണി, ഷാജു ചെറുവത്തൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ...

Read More

തത്വമസി ഗൾഫ് ദേശവിളക്ക് മഹോത്സവം ശനിയാഴ്ച

ചാവക്കാട് : ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തത്വമസി ഗൾഫ് നടത്തുന്ന ദേശവിളക്ക് മഹോത്സവവും അന്നദാനവും ശനിയാഴ്ച ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 40ലക്ഷം രൂപയുടെ ചിലവിൽ നവീകരിച്ചു ചെമ്പോല മേഞ്ഞ ശ്രീകോവിൽ, മുഖമണ്ഡപം, നമസ്കാര മണ്ഡപം എന്നിവ ക്ഷേത്ര കമ്മിറ്റിക്ക് സമർപ്പിക്കും. വിദ്യാഭ്യാസ അവാർഡുകൾ...

Read More

താടി വെച്ചവരെല്ലാം തീവ്രവാദികളാണെന്ന കാര്യത്തിൽ മോദിക്കും പിണറായിക്കും ഒരേ നിലപാട് – രമേഷ് ചെന്നിത്തല.

ചാവക്കാട്: താടി വെച്ചവരെല്ലാം തീവ്രവാദികളാണെന്ന കാര്യത്തിൽ ഒരേ നിലപാടാണ് മോദിക്കും പിണറായിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. പടയൊരുക്കത്തിന് ചാവക്കാട് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിൻറെ നിലപാട് ആത്മഹത്യാപരമാണ്. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പ്രസംഗങ്ങളിൽ പറയുന്ന പിണറായിആർ.എസ്.എസിനേയും ബി.ജെ.പിയേയും താലോലിക്കുന്നത് കണ്ട് മതേതര വിശ്വാസികളുടെ തല കുനിയുകയാണ്.പറവൂരിൽ മുജാഹിദുകാരനെ ആക്രമിച്ച ആർ.എസ്.എസുകാർക്കെതിരെ കേസെടുത്തില്ല. മുജാഹിദുകാരൻറെ പേരിൽ കേസെടുത്തു.ഗയിൽ സമരത്തെ നിങ്ങൾ കണ്ടത് ഏവാം നൂറ്റാണ്ടിലെ പ്രാകൃത നടപടിയായിട്ടാണ്. ഏഴാം നൂറ്റാണ്ടിലെ പ്രത്യേക എല്ലാർക്കുമറിയാം. പ്രവാചകൻറെ പ്രവർത്തനത്താൽ ഈ ലോകം മുഴുവൻ വെളിച്ചം വീശിയ ഒരു കാലഘട്ടത്തെ പറ്റിയാണ് പ്രാകൃത സംസ്കാരമെന്ന് പറഞ്ഞ് പ്രവാചക നിന്ദ നടത്താൻ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് എങ്ങനെ തോന്നിയെന്ന് ചെന്നിത്തല ചോദിച്ചു. ഗയിൽ സമരത്തിൽ പങ്കെടുത്തവരിൽ താടി വളർത്തിയ ചെറുക്കാർ തീവ്രവാദികളെന്ന് പറഞ്ഞ് ജയിലിലടച്ചത് ഈ സർക്കാറാണ്. ശശികല ടീച്ചറും സുരേന്ദ്രനും കുമ്മനവും പ്രസംഗിച്ചാൽ കേസില്ല, മുസ്ലിം മതപണ്ഡിതന്മാർ എവിടെയെങ്കിലും പ്രസംഗിച്ചാൽ അവരുടെ പേരിൽ യു.എ.പി.എ. ഇതെന്തു...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2017
S M T W T F S
« Oct   Dec »
 1234
567891011
12131415161718
19202122232425
2627282930