Select Page

Day: November 18, 2017

മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ് ഓവറോള്‍ ജേതാക്കള്‍

ചാവക്കാട്:     ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 687 പോയിന്റ് നേടി മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്. സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. ഹൈസ്‌കൂള്‍ വിഭാഗത്തിലും മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.എസിനു തന്നെയാണ് ഒന്നാം സ്ഥാനം. 265 പോയിന്റാണ് എല്‍.എഫ്. നേടിയത്. രണ്ടാം സ്ഥാനം നേടിയ ബ്രഹ്മകുളം സെന്റ് തെരേസാസ് ജി.എച്ച്.എസ്. 203 പോയിന്റ് നേടി. യു.പി. വിഭാഗത്തില്‍ വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി. സ്‌കൂള്‍ 174 പോയിേന്റാടെ ഒന്നാം സ്ഥാനം നേടി. 167 പോയിന്റ് നേടിയ തിരുവത്ര കെ.എ.യു.പി. സ്‌കൂളിനാണ് രണ്ടാം സ്ഥാനം. എല്‍.പി. വിഭാഗത്തില്‍ 96 പോയിന്റ് നേടിയ മമ്മിയൂര്‍ എല്‍.എഫ്.സി.യു.പി. സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 83 പോയിന്റ് നേടിയ തൈക്കാട് സെന്റ് ജോണ്‍സ് എല്‍.പി.എസ്. രണ്ടാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ സംസ്‌കൃതം വിഭാഗത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസ്. 77 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. യു.പി. സംസ്‌കൃതം വിഭാഗത്തില്‍ ഗുരുവായൂര്‍ എ.യു.പി.എസ്. 77 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ 91...

Read More

മൂലകോശ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇന്ന്

ചാവക്കാട്:   രക്താര്‍ബുദം ബാധിച്ച ഇരിങ്ങാലക്കുട പടിയൂരിലെ മൂന്ന് വയസ്സുകാരന്‍ മുഹമ്മദ് അസ്‌നാന് വേണ്ടി മടേക്കടവ് പൗര്‍ണമി ക്ലബ്ബ് മൂലകോശ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ 8.30-ന് മടേക്കടവിലെ ക്ലബ്ബ് പരിസരത്ത് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. രഞ്ജിത്ത് മേലേപുര നിര്‍വ്വഹിക്കും. . ഉച്ചതിരിഞ്ഞ് 2.30ന് നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ നിര്‍വഹിക്കും. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്...

Read More

വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസിനെതിരെ നടപടിയില്ല – സി പി ഐ സമരം ശക്തമാക്കുന്നു

ചാവക്കാട്: വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ സി.പി.ഐ. ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളെ മര്‍ദിച്ച ചാവക്കാട് എസ്.ഐ. രമേശന്‍, മര്‍ദനവിവരം ചോദിക്കാനെത്തിയ യുവജന-പാര്‍ട്ടി നേതാകള്‍ക്കുനേരെ ലാത്തിവീശിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരേയാണ് സി.പി.ഐ. നടപടി ആവശ്യപ്പെടുന്നത്. സത്യാഗ്രഹവും ഹര്‍ത്താലും നടത്തിയിരുന്നു. പരാതി നല്‍കിയിട്ടും ഫലമുണ്ടാകാത്തതില്‍ സി.പി.ഐ. ജില്ലാ കൗണ്‍സില്‍ യോഗം അപലപിച്ചു. നടപടി വൈകിയാല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരം ഉണ്ടാകും. യോഗത്തില്‍ എ.എന്‍. രാജന്‍ അധ്യക്ഷനായി.സി.എന്‍. ജയദേവന്‍ എം.പി.,മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, കെ. രാജന്‍ എം.എല്‍.എ., ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസി. സെക്രട്ടറിമാരായ പി. ബാലചന്ദ്രന്‍, ടി.ആര്‍. രമേശ്കുമാര്‍ തുടങ്ങിയവര്‍...

Read More

മൊബൈല്‍ ഫോണും ഡ്രൈവിങ്ങും സോഷ്യല്‍ മീഡിയയില്‍ വയറലായി – ഡ്രൈവര്‍ വലയിലായി

ചാവക്കാട്: മൊബൈല്‍ ഫോണില്‍ സംസാരിച്ച് സ്വകാര്യ ബസോടിച്ച ഡ്രൈവർക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. യുവാവ് ബസോടിക്കുന്ന ദൃശ്യം മുൻ സീറ്റിലിരുന്ന സ്ത്രീകളിലൊരാൾ പകർത്തിയത് സോഷ്യല്‍ മീഡിയയിൽ വൈറലായതാണ് സംഭവം പുറത്തറിയാനിടയാക്കിയത്. കുന്നംകുളം ചാവക്കാട് മല്ലാട് റൂട്ടിലോടുന്ന പുഞ്ചിരി ബസ് ഡ്രൈവർ ചാട്ടുകുളം സ്വദേശി കരുമത്തിൽ സുനിലിനെതിരെയാണ് (23) ചാവക്കാട് എസ്.ഐ എം.കെ രമേഷ് സ്വമേധയാ കേസെടുത്തത്. ഇയാളുടെ ലൈസൻസ് സസ്പെൻറ് ചെയ്യാനുളള നടപടിക്ക് വിധേയമാക്കിയതായി എസ്.ഐ അറിയിച്ചു. കുന്നംകുളം ചാവക്കാട് റൂട്ടിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. മേഖലയിൽ ഏറെ തിരക്കുള്ള നേരത്ത് വലതു കൈ കൊണ്ട് മൊബൈൽ ഫോൺ കാതിനു നേരേ പിടിച്ച് സംസാരിച്ച് ഇടത് കൈകൊണ്ട് ഗിയർ മാറ്റിയും സ്റ്റിയറിങ് നിയന്ത്രിച്ചും ബസ്സോടിക്കുന്നതാണ് ദൃശ്യം. ഡ്രൈവറുടെ നേരെ ഇടത് ഭാഗത്ത് ഇരുന്ന സ്ത്രീകളിലൊരാളാണ് വളരെ രഹസ്യമായി മൊബൈൽ കാമറയിലൂടെ ഈ കാഴ്ച്ച പകർത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ദൃശ്യം നാട്ടിലാകെ പരന്നത് ചാവക്കാട് എസ് ഐക്കും ലഭിച്ചതോടെയാണ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2017
S M T W T F S
« Oct   Dec »
 1234
567891011
12131415161718
19202122232425
2627282930