Select Page

Day: November 20, 2017

റിയാദില്‍ പാലയൂരിന്‍റെ പെരുമ ഉയര്‍ത്തി അന്‍സ

റിയാദ് : ആർ എസ് സി റിയാദ് സെൻട്രൽ സംഘടിപ്പിച്ച ഒന്‍പതാമത് എഡിഷൻ സാഹിത്യോത്സവത്തിൽ പങ്കെടുത്തു രണ്ടു മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടി പാലയൂരിന്റെ അഭിമാനമായി അൻസ ആരിഫ്. വാട്ടർ കളറിങ്ങിലും, പെൻസിൽ ഡ്രോയിങ്ങിലുമാണ് അന്‍സ നേട്ടം കൊയ്തത്. റിയാദ് സെക്ടറിലെ 16 മദ്രസകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് റിയാദ് സെൻട്രൽ സോണിൽ മത്സരിച്ചത്. പാലയൂർ സ്വദേശി ആരിഫ് വൈശ്യം വീട്ടിലിന്റെയും വെന്മേനാട് ഷെഹീറ റസാഖിന്റെയും മകളാണ് അൻസ...

Read More

പഠന ക്യാമ്പും അവാർഡ് വിതരരണവും നടത്തി

കടപ്പുറം: സമസ്ത കേരള സുന്നി ബാലവേദി കടപ്പുറം റയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്യാമ്പും സമസ്ത പൊതു പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക് സ്വർണ്ണ മെഡൽ വിതരണവും നടത്തി. എസ്.കെ.എസ്.എസ്.എഫ് മേഖല വൈസ് പ്രസിഡന്റ് ഷുഐബ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ജലാലുദ്ധീൻ തങ്ങൾ ബുഖാറ അവാർഡ് നൽകി. ഷാഹുൽ ഹമീദ് ദാരിമി പഠന ക്യാമ്പിന് നേതൃത്വം നൽകി. സി.പി അബൂബക്കർ ഫൈസി, അബ്ദുൾ ലത്തീഫ് മുസ് ലിയാർ, സി.കെ ഉസ്മാൻ ഫൈസി, ഇ.കെ മുഹമ്മദലി ദാരിമി, അയ്യൂബ് മുസ്ലിയാർ, സി. അബൂബക്കർ, ഹസൻ മുസ് ലിയാർ, റബീഹ് അടി തിരുത്തി, ഷഫീഖ് കറുകമാട്, എ.വി മുഹമ്മദ് മോൻ, ഷഹീർ തുടങ്ങിയവർ...

Read More

ടിപ്പര്‍ ലോറികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം)

ചാവക്കാട്: വിദ്യാര്‍ഥികള്‍  സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും യാത്രചെയ്യുന്ന സമയങ്ങളില്‍ നിയമം ലംഘിച്ച് ടിപ്പര്‍ ലോറികള്‍ മരണപ്പാച്ചില്‍ നടത്തുന്നത് കര്‍ശനമായി തടയണമെന്ന് കേരള കോണ്‍ഗ്രസ് (എം)ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു, ഡിസംമ്പര്‍ മാസത്തില്‍ കോട്ടയത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ നിയോജക മണ്ഡലത്തില്‍ നിന്നും 500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തിരുമാനിച്ചു. ജില്ലാ ട്രഷറര്‍ വി.സിദ്ധിഖ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമല്‍ അധ്യക്ഷത വഹിച്ചു. ഇ ജെ ജോസ്, നഗരസഭ കൌണ്‍സിലര്‍ ജോയസി ആന്റണി, അഡ്വ.ഇ എം സാജന്‍, കുരിയന്‍ പനക്കല്‍, ഇ ജെ ജോര്‍ജ്, സി.വി. വറീത് വൈദ്യര്‍, സി.ആര്‍ പീറ്റര്‍, സി.വി. ജോസഫ്, സി.കെ ബെന്നി, സി.പി.വര്‍ഗീസ്, സി.എം ടോബി, ഇ കെ ജോസഫ്, സേവ്യര്‍ ചീരന്‍ തുടങ്ങിയവര്‍...

Read More

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ധര്‍മ്മസത്രത്തിന് ഭക്ത ജനങ്ങളുടെ തിരക്ക്

ചാവക്കാട് : നാടിന്റെ ആത്മീയ പുരോഗതിക്കും ഐശ്വര്യത്തിനും അഭിവ്യദ്ധിക്കുമായി ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന പുന്ന അയ്യപ്പ സുബ്രഹ്മണ്യ ധര്‍മ്മസത്രത്തിന് തിരിതെളിഞ്ഞു. ശ്രീ പുന്നഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ തിരുവിതാംകൂര്‍ മഹാറാണി അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മീഭായ് തമ്പുരാട്ടിയാണ് ദീപ പ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സത്രജ്യോതി പ്രതിഷ്ഠാപനം തന്ത്രി ബ്രഹ്മശ്രീ ചോസ് ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. മനുഷ്യന്റെ ജീവിതത്തില്‍ ജനനവും മരണവുമെന്നപോലെ ദു:ഖവും അനിവാര്യ ഘടകമാണെ് തമ്പുരാട്ടി പറഞ്ഞു. ജീവിതത്തില്‍ ദു:ഖമനുഭവിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ആരാധ്യരാണെന്നും അവര്‍ പറഞ്ഞു. മതസൗഹാര്‍ദം വാഴുന്നനാട്ടില്‍ ഈശ്വരാനുഗ്രഹവും ഐശര്യവും നാള്‍ക്കുനാള്‍ വര്‍ധിക്കും. സത്രസമിതി ചെയര്‍മാന്‍ മോഹന്‍ ദാസ് ചേലനാട് അധ്യക്ഷത വഹിച്ചു. ജയ വിജയന്‍മാരിലെ ജയന്‍, സിനിമാ ഗായിക ഹരിത ഹരീഷ്, നടന കലാതിലകം മീരമനോജ് ബാംഗ്‌ളൂര്‍, കളരി ഗുരുക്കള്‍ ശങ്കരനാരായണന്‍, സ്വാമി ഹരിനാരായണന്‍, കെ കെ രഞ്ചിത്ത്, നാദസ്വരവിദ്വാന്‍ മുരളി, വയലിന്‍ കലാകാരന്‍ ആദര്‍ശ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചാവക്കാട് നഗരസഭ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2017
S M T W T F S
« Oct   Dec »
 1234
567891011
12131415161718
19202122232425
2627282930