Select Page

Month: December 2017

ജറുസലേം – ലോക നീതി വ്യവസ്ഥക്കു നേരെയുള്ള അമേരിക്കൻ ചതി

ചാവക്കാട് : കോർപറേറ്റുകൾക്കു വേണ്ടി രാജ്യങ്ങളെയും ജനതകളെയും പിളർത്തി കച്ചവട താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് ട്രംപ് ചെയ്തു കൊണ്ടിരിക്കുന്നത്. അതിനു വേണ്ടിയാണ് ഇപ്പോൾ ഇസ്രായേൽ തലസ്ഥാനമായി ജറുസലേമിനെ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സാഹിത്യകാരനും നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. ജമാഅത്തെ ഇസ് ലാമി ജില്ലാ കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ജറുസലം വിധി പറയേണ്ടത് ട്രംപല്ല എന്ന പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ് ലിംകളും ജൂതൻമാരും ക്രിസ്ത്യാനികളും തമ്മിൽ മതവിഭാഗങ്ങളെന്ന നിലയിൽ ചരിത്രത്തിൽ  യാതൊരു കുടിപ്പകയുമുണ്ടായിരുന്നില്ല. സ്പെയിനിൽ വംശഹത്യക്കിരയായ   മുസ്ലിംകൾ പലായനം നടത്തിയപ്പോൾ തങ്ങളെയും കൂടി രക്ഷിക്കാൻ ജൂതൻമാർ അപേക്ഷിച്ചു. തുർക്കി സുൽത്താൻ 20 കപ്പലുകളിൽ ഇരുപതിനായിരത്തോളം ജൂതൻമാരെ സ്പെയിനിൽ നിന്ന് രക്ഷിച്ചത് ചരിത്രമാണ്. രാഷ്ട്രീയവും കച്ചവടപരവുമായ താല്പര്യങ്ങൾക്ക് വേണ്ടിയാണ് മതത്തിന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ട യുദ്ധങ്ങൾ നടന്നതെന്ന്  പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച ഡോ. ആർ. യൂസുഫ് പറഞ്ഞു. സയണിസമെന്നത് വംശീയതയിലധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ജൂത, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ...

Read More

ഖത്തർ ദേശീയ ദിനാഘോഷം – വയറലായി ചാവക്കാട് സ്വദേശിയുടെ വീഡിയോ

ദോഹ : കലാഭവന്റെ മിമിക്രി വേദികളിലൂടെയും ടിവി പ്രോഗ്രാമുകളിലൂടെയും സുപരിചിതനായ ചാവക്കാട് സ്വദേശി കലാഭവൻ ഷംനവാസ് ഖത്തർ ദേശീയദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ പുതിയ ഹിന്ദി സംഗീത വീഡിയോയിലൂടെ സംവിധാന രംഗത്തും ശ്രദ്ധേയമാകുന്നു. ഉപരോധത്തിന്റെ പ്രതിസന്ധികളിൽ പതറാൻ തയ്യാറല്ലാത്ത ഖത്തർ അത്യധികം ആവേശത്തോടെ ആഘോഷിച്ച ഈ വർഷത്തെ ദേശീയ ദിനത്തിൽ ഇന്ത്യക്കാർക്ക് കൂട്ടായി “കഹോ കഹോ സുനോ സുനോ ” എന്ന ഗാനവുമുണ്ടായിരുന്നു. ഈ ഗാനത്തിന്റ വീഡിയോ സംവിധാനം ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഷംനവാസ്. ഒരു പ്രവാസി തനിക്ക് അന്നം തരുന്ന ഒരു രാജ്യത്തിന് നൽകുന്ന സ്നേഹോപഹാരമാണ് ഈ വീഡിയോ . മൻസൂർ ഫാമി എന്ന അനുഗ്രഹീത ഗായകന്റെ സംഗീതവും ഫൗസിയ അബൂബക്കറിന്റെ രചനയും മൻസൂർ ഫാമിയുടെയും നിരൻജ്‌ സുരേഷിന്റെയും ആലാപനവും റാം സുന്ദറിന്റെ ഓർക്കസ്ട്രേഷനും ഷജീർ പപ്പയുടെ ക്യാമറയും ഈ വിജയത്തിന്റെ മുഖ്യപങ്ക്‌ ഘടകങ്ങളാണ്. റബീഹ് ഇബ്രാഹിമിന്റെ എഡിറ്റിംഗ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു . ആർക്കും ചുവടുവെക്കാൻ തോന്നുന്ന രീതിയിൽ ഈ...

Read More

പ്രചര സെവന്‍സ് ഫുട്‌ബോള്‍ – ഫൈനല്‍ നാളെ

ചാവക്കാട് :  പ്രചര സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം വെള്ളിയാഴ്ച. ഇന്ന് ചാവക്കാട് പ്രചരയും തൃശ്ശൂര്‍ ശാസ്തയും തമ്മില്‍ നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോടുമായി രാത്രി 8.30-ന് ഏറ്റുമുട്ടും.  നഗരസഭ മൈതാനത്താണ് കളി...

Read More

ഓഖി – തിരച്ചില്‍ നടത്താന്‍ മുനക്കകടവില്‍ 25 ബോട്ടുകള്‍

ചാവക്കാട് : ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്ന 25 ബോട്ടുകള്‍ മുനയ്ക്കക്കടവ് ഹാര്‍ബറിലെത്തി. ബുധനാഴ്ച വൈകീട്ടോടെയാണ് ബോട്ടുകള്‍ ഹാര്‍ബറിലെത്തിയത്. മുനയ്ക്കകടവ് തീരദേശ പോലീസ് എസ്.ഐ. പോള്‍സന്റെ നേതൃത്വത്തില്‍ ബോട്ടുകളിലെത്തിയ തിരച്ചില്‍സംഘത്തെ സ്വാഗതം ചെയ്തു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന തിരച്ചില്‍സംഘത്തിലെ ബോട്ടുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം മത്സ്യത്തൊഴിലാളികളുടേതാണ്. 35 മുതല്‍ 100 നോട്ടിക്കല്‍ മൈല്‍ വരെ ദൂരപരിധിയിലാണ് കടല്‍ അരിച്ചുപെറുക്കി സംഘം തിരച്ചില്‍ നടത്തിയത്. 26 ബോട്ടുകളാണുണ്ടായിരുന്നതെങ്കിലും ഒരെണ്ണം തകരാറിലായതിനെത്തുടര്‍ന്ന് കൊച്ചിയില്‍ അടുപ്പിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേതിലൊഴികെ മറ്റു ബോട്ടുകളിലെല്ലാം മത്സ്യത്തൊഴിലാളികളാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. വ്യാഴാഴ്ച ഇവര്‍ കൊല്ലത്തേക്ക് മടങ്ങുമെന്നറിയുന്നു. മടക്കയാത്രയില്‍ കടലില്‍ തിരച്ചില്‍ നടത്താത്ത മറ്റു ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ബോട്ടുകള്‍ സഞ്ചരിക്കുകയെന്ന് തീരദേശ പോലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍, ലത്തീന്‍സഭ, ബോട്ടുടമകള്‍ എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് 18 മുതല്‍ 22 വരെ 200 സ്വകാര്യ മത്സ്യബന്ധനബോട്ടുകള്‍ ഉപയോഗിച്ച് കടല്‍ അരിച്ചുപെറുക്കിയുള്ള തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. കൊല്ലംമുതല്‍ ഗോവവരെ...

Read More

നാട്ടുമാവിന്‍ തോട്ടം ഒരുക്കി ജി.എഫ്. യു.പി. സ്കൂൾ മന്ദലാംകുന്ന്

ചാവക്കാട്: സ്‌കൂളില്‍ നാട്ടുമാവിന്‍ തോട്ടം ഒരുക്കി ജി.എഫ്. യു.പി. സ്കൂൾ മന്ദലാംകുന്ന്. നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവ് ഇനങ്ങളെ തിരികെ കൊണ്ടുവരാനാണ് ശ്രമം. വേനലവധിക്ക് കുട്ടികൾ നാട്ടില്‍ നിന്ന് ശേഖരിച്ച നാട്ടുമാവുകളുടെ വിത്തുകള്‍ പരിസ്ഥിതി സംഘടനയായ എപാർട്ടിന്‍റെ  സഹായത്തോടെ പാകി മുളപ്പിച്ച് തൈകളാക്കിയാണ് മാവിന്‍ തോട്ടം ഒരുക്കുന്നത്. കിളിച്ചുണ്ടന്‍, ചപ്പിക്കുടിയൻ, കോമാങ്ങ, കര്‍പ്പൂരമാങ്ങ, തേങ്ങമാങ്ങ, മയിൽപ്പീലി, സിന്ദൂരം, തുടങ്ങി ഇരുപതോളം മാവിനങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. പി.ടി.എ. പ്രസിഡണ്ട് സൈനുദ്ധീൻ ഫലാഹി ഉദ്ഘാടനം  ചെയ്തു. പ്രധാന അധ്യാപിക മോളി ടീച്ചർ, എപാർട്ട് ഡയറക്ടർ റാഫി നീലങ്കാവിൽ, എസ് എം സി  അംഗം അസീസ് മന്ദലാംകുന്ന്, കോർഡിനേറ്റർ ഇ.പി ഷിബു മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി യൂസഫ് തണ്ണിതുറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. മാവിൻ തൈക്കളുടെ കൈമാറ്റവും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2017
S M T W T F S
« Nov   Jan »
 12
3456789
10111213141516
17181920212223
24252627282930
31