Select Page

Day: December 4, 2017

ഗോപപ്രതാപൻ ഗുരുവായൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡണ്ടായി വീണ്ടും

ചാവക്കാട് :  കെ.പി.സി.സി. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ച സാഹചര്യത്തില്‍ സി.എ. ഗോപപ്രതാപനെ വീണ്ടും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുത്തത് സംബന്ധിച്ച് ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്റെ കത്ത് ശനിയാഴ്ച ഗോപപ്രതാപന് ലഭിച്ചു. കെ.പി.സി.സി. പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് വീണ്ടും ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതെന്ന് കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചുമതല താത്കാലികമായി ഏല്‍പ്പിച്ചിരുന്ന ആര്‍. രവികുമാറിനെ ശനിയാഴ്ച മുതല്‍ ചുമതലയില്‍നിന്ന് ഒഴിവാക്കിയതായും കത്തില്‍ പറയുന്നുണ്ട്. ചുമതല ഒഴിയുന്ന രവികുമാറുമായി ചര്‍ച്ചചെയ്ത് സൗകര്യപ്രദമായ ദിവസം ഗോപപ്രതാപന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ചുമതല ഏറ്റെടുക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.സി. ഹനീഫ വധക്കേസില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്നാണ് രണ്ടുവര്‍ഷം മുമ്പ് കെ.പി.സി.സി. ഗോപപ്രതാപനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വധത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ അന്വേഷണസംഘങ്ങള്‍ക്ക് കഴിയാഞ്ഞതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് സസ്‌പെന്‍ഷന്‍ നടപടി കെ.പി.സി.സി....

Read More

പെരിയമ്പലം ബീച്ചില്‍ കടല്‍ ശാന്തമായി

പുന്നയൂർക്കുളം : പെരിയമ്പലം ബീച്ചില്‍ കടല്‍ ശാന്തമായി. മാറ്റിപ്പാര്‍പ്പിച്ചവര്‍ തിരിച്ച് വീടുകളിലെത്തി. വീടുകളുടെ പരിസരങ്ങളില്‍നിന്ന് വെള്ളം വലിഞ്ഞെങ്കിലും തിരയോടൊപ്പം തീരത്തടിഞ്ഞ ചെളി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മൂന്ന് കുടുംബങ്ങളെയാണ് പെരിയമ്പലത്ത് മാറ്റിപ്പാര്‍പ്പിച്ചത്. ശക്തമായ തിരമാലയില്‍ ബീച്ചിലുണ്ടായിരുന്ന തിരുത്തിയില്‍ കുഞ്ഞാമുവിന്‍റെ കട നിലംപൊത്തി. വൈദ്യുതിക്കാല്‍ ചെരിഞ്ഞു. പാര്‍ക്കിങ് സ്ഥലങ്ങളില്‍ ചെളി നിറഞ്ഞു. തീരങ്ങളിലെ മണ്‍തിട്ടകള്‍ തകര്‍ന്നു. ഓരങ്ങളിലുള്ള തെങ്ങുകളും കാറ്റാടിമരങ്ങളും ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. സന്ദര്‍ശകര്‍ ഏറെയെത്തുന്ന പെരിയമ്പലത്ത് മരങ്ങള്‍ വീഴാറായി നില്‍ക്കുന്നത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് നാട്ടുകര്‍ പറയുന്നു. ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് ശക്തമായ തിരമാലകളോടെ കടലേറ്റമുണ്ടായത്. 200 മീറ്റര്‍ കടല്‍ കയറി. കടല്‍ കയറിയ വാര്‍ത്തയറിഞ്ഞ് നിരവധി ആളുകള്‍ ബീച്ചില്‍ എത്തിയത് തീരനിവാസികളെ ആശങ്കയിലാഴ്ത്തി. രാത്രി ഏറെനേരം തീരദേശ റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. എടക്കഴിയൂര്‍, ഒറ്റയിനി, തങ്ങള്‍പ്പടി, പാലപ്പെട്ടി, കാപ്പരിക്കാട്, അണ്ടത്തോട് ഭാഗങ്ങളിലും ശക്തമായ തിരയടിച്ചു. തങ്ങള്‍പ്പടിയില്‍ 310 ബീച്ച് തീരത്തേക്കുള്ള റോഡുകള്‍ തകര്‍ന്നു. അണ്ടത്തോട് മത്സ്യത്തൊഴിലാളികളുടെ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഷെഡ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2017
S M T W T F S
« Nov   Jan »
 12
3456789
10111213141516
17181920212223
24252627282930
31