Select Page

Day: December 10, 2017

അമ്പലത്തിനുള്ളില്‍ പാപ്പാനെ കുത്തിക്കൊന്ന ആന സ്ഥിരം പ്രശ്നക്കാരന്‍ – ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന് ഭക്തര്‍

ഗുരുറ്വായൂര്‍: ഗുരുവായൂര്‍ അമ്പലത്തില്‍ പാപ്പാനെ കുത്തിക്കൊലപ്പെടുത്തിയ ആന ശ്രീകൃഷ്ണന്‍ സ്ഥിരം പ്രശ്നക്കാരന്‍. സ്ഥിരം പ്രശന്ക്കാരന്‍ ആയ ശ്രീകൃഷ്ണനെ തിരക്ക് ഉള്ള ദിവസം തന്നെ കൊണ്ട് വന്ന ജീവ ധന വിഭാഗം ഉധ്യോഗസ്തരുടെ വീഴ്ചയാണ് ഇത്ര വലിയ അപകടം വരുത്തി വച്ചതെന്ന് ഒരു വിഭാഗം ക്ഷേത്ര ജീവനക്കാര്‍ ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്ര ത്തിനകത്ത് വച്ച് ഗുരുവായൂര്‍ സ്വദേശിയായ ജയറാമിനെ കുത്തി കുടല്‍ മാല പുറത്തുചാടിച്ചത് ഇതേ ആന തന്നെയായിരുന്നു. ആയുസ്സിന്‍റെ വലിപ്പം കൊണ്ടാണ് മാസങ്ങളുടെ ആശുപത്രി വാസത്തിനു ശേഷം ജയറാം നടന്നു തുടങ്ങിയത്. ആനയോട്ടത്തില്‍ പങ്കെടുക്കുന്നതിനിടെ ആള്‍കൂട്ടത്തിലേക്ക് ഓടികയറി നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിച്ചിരുന്നു ഈ ആന. പഴയ സത്രത്തിനുള്ളിലേക്കാണ് അന്ന് ആന ഓടിക്കയറിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എരുമപ്പെട്ടിയില്‍ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിനു പോയ ആന രാത്രി ഇടഞ്ഞ് കാട്ടില്‍ കയറി. പിന്നീട് നേരം പുലര്‍ന്നാണ് ആനയെ കണ്ടെത്തി ലോറിയില്‍ കയറ്റി കൊണ്ട് വന്നത്. ഇത്രയൊക്കെ മോശം റെക്കോര്‍ഡ്...

Read More

ഗുരുവായൂര്‍ അമ്പലത്തില്‍ ആന ഇടഞ്ഞു – കുത്തേറ്റ് പാപ്പാന്‍‌ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ : ഗുരുവായൂര്‍ അമ്പലത്തില്‍ ശീവേലിക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ പാപ്പാന്‍‌ മരിച്ചു. കോതച്ചിറ വെളുത്തേടത്ത് സുഭാഷ് (30) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെ ശ്രീകൃഷ്ണന്‍ എന്ന ആന അമ്പലത്തിനുള്ളില്‍ വെച്ച് ശീവേലിക്കിടെ പാപ്പാനെ ആക്രമിച്ചു ഇടഞ്ഞോടിയത്. ഇത് കണ്ട് ഭഗവാന്റെ തിടമ്പേറ്റിയിരുന്ന പറ്റാനകളായ ഗോപീകൃഷ്ണനും രവി കൃഷ്ണയും ഓടി. നെഞ്ചിന് കുത്തേറ്റ സുഭാഷിനു അമല ആശുപത്രിയില്‍ അടിയന്തിര ശസ്ത്ര ക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ആനകള്‍ വിരണ്ടതോടെ ഭയന്നോടിയ ഭക്തരില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഗുരുവായൂര്‍ ക്യാപിറ്റല്‍ സഫറോണില്‍ താമസിക്കുന്ന ദേവകി (67), കണ്ണൂര്‍ കോട്ടപ്പുറം സ്വദേശി പതിനൊന്നു വയസുള്ള ഋഷി കേശ്, വിദ്യ (26), പവിഴം (51), മുരളി (64), വിജയലക്ഷ്മി, ദാസ്‌ (7), ജനാര്‍ദനന്‍ 5(0), പ്രസന്നന്‍ (50), ഗാഥ (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിക്കിലും തിരക്കിലും പെട്ടാണ് ഇവര്‍ക്ക് പരിക്കേറ്റത്. ശീവേലിക്കിടെ രണ്ടാമത്തെ പ്രദിക്ഷണം അയ്യപ്പ ക്ഷേത്രത്തിന് സമീപം എത്തിയ നേരം ശ്രീകൃഷ്ണന്‍ എന്ന ആന പെട്ടെന്നു പാപ്പാനെ ആക്രമിക്കുയായിരുന്നു. തുടര്‍ന്ന് ശ്രീകൃഷ്ണന്‍ ക്ഷേത്ര കലവറയിലെക്ക് ഓടിക്കയറി. കലവറയില്‍ കുടുങ്ങിയ ആനയെ അവിടെ വച്ച് തളച്ചു പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തിടമ്പ് പിടിച്ച് ഇരിക്കുകയായിരുന്ന കീഴ് ശാന്തി മേലേടത്ത് ഹരി നമ്പൂതിരി ഭഗവതി ക്ഷേത്രത്തിന് സമീപം വച്ച് ആനപുറത്ത് നിന്നു ചാടി രക്ഷപ്പെട്ടു. രവി കൃഷ്ണനെ വേഗത്തില്‍ തളക്കാന്‍ ആയെങ്കിലും ഗോപീ കണ്ണന്‍ ഭഗവതി ക്ഷേത്രം വലം വച്ച് ഭഗവതി കെട്ടിലെ ചെറിയ വാതില്‍ വഴി പുറത്തേക്ക് ഓടി. കിഴക്കെ നടയിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപം വച്ചാണ് ഗോപീ കണ്ണനെ തളച്ചത്. ആനകള്‍ വരുന്നത് കണ്ട് ജനം പരക്കം പാഞ്ഞു. പലരും ക്ഷേത്രകുള ത്തിലേക്ക് എടുത്ത് ചാടി. രാമന്‍ നായര്‍ ആണ് കൊല്ലപ്പെട്ട പാപ്പാന്‍‌ സുഭാഷിന്‍റെ അച്ഛന്‍, അമ്മ പരേതയായ നാണികുട്ടിയമ്മ, രതീഷ്‌, സുന്ദരന്‍, ലത, വിജയലക്ഷ്മി, രമണി എന്നിവര്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2017
S M T W T F S
« Nov   Jan »
 12
3456789
10111213141516
17181920212223
24252627282930
31