ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ പിടികൂടി

ഗുരുവായൂര്‍ : ക്ഷേത്രം ബോംബ്‌ വെച്ച് തകര്‍ക്കുമെന്ന് ഫോണില്‍ കൂടി ഭീഷണി പ്പെടുത്തിയ ആളെ ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കോട്ടയം പൂഞ്ഞാര്‍ പനച്ചിപാറ കല്ലാടിയില്‍ വീട്ടില്‍ സുകുമാരന്‍റെ മകന്‍ സുബിന്‍ സുകുമാരനെ (28) യാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ യു എച്ച് സുനില്‍ ദാസും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ 23ന് രാത്രി 10.10 നാണ് ദേവസ്വം ഓഫീസിലെ 2556335 എന്ന ഫോണിലേക്ക് ഭീഷണി കോള്‍ എത്തിയത്. തൃപ്രയാര്‍ ഉള്ള ഫാസില്‍ ആണ് പേരെന്ന്‍ പറഞ്ഞ് വിളിച്ച സുബിന്‍ ക്ഷേത്രത്തില്‍ ബോംബ്‌ വെച്ചിട്ടുണ്ടെന്നും, ക്ഷേത്രം തകര്‍ക്കുമെന്നും അറിയിച്ചത്. അഡ്മിനിസ്ട്രാറ്റര്‍ എം ബി ഗിരീഷ്‌ കുമാര്‍ ഉടന്‍ തന്നെ പോലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് ബോംബ്‌ സ്ക്വാഡ് അരിച്ചുപെറുക്കിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ദേവസ്വം ഓഫീസിലെ എട്ട് കണക്ഷന്‍ ഉള്ള പി ബി എക്സ് പഴയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിനാൽ വിളിച്ച നമ്പറുകള്‍ കണ്ടെത്താന്‍ മെമ്മറി സൗകര്യമോ, കോളര്‍...

Read More