Select Page

Day: February 9, 2018

വട്ടിപ്പലിശക്കാരിക്ക് പോലീസ് കൂട്ട് : പണം കടം വാങ്ങിയ വീട്ടമ്മ ദുരിതത്തില്‍

ചാവക്കാട് : തമിഴ്‌നാട്ടുകാരിയില്‍ നിന്നും വട്ടിപലിശയ്ക്ക് പണം കടം വാങ്ങിയ മലയാളി വീട്ടമ്മ  ദുരിതത്തില്‍. കടം വാങ്ങിയ സംഖ്യയുടെ നാലിരട്ടിയോളം തിരിച്ചുനല്‍കിയിട്ടുംതമിഴ്‌നാട്ടുകാരി ആവശ്യപ്പെടുന്ന പണം നല്‍കാന്‍ പോലീസും വീട്ടമ്മയെ നിര്‍ബന്ധിക്കുന്നുതായി പരാതി. പാലയൂര്‍ ജയന്തി റോഡില്‍  പണിക്കവീട്ടില്‍ പരേതനായ അസീസിന്റെ ഭാര്യ സുഹറയാണ് ( 61 ) വട്ടിപലിശക്കാരിയുടെ കെണിയില്‍ പെട്ട് രക്ഷപ്പെടാനാകാതെ കഴിയുന്നത്. ഹൃദ്രോഗികൂടിയായ സുഹറ മുഖ്യമന്ത്രിക്കും ഉയര്‍ന്ന പോലീസ് അധിക്യതര്‍ക്കും പരാതി നല്‍കാനുള്ള ഒരുക്കത്തത്തിലാണ്. ഭര്‍ത്താവുപേക്ഷിച്ച ഏക മകളുമായി സഹോദരന്റെ വീട്ടിലാണ് സുഹറ ഇപ്പോള്‍ കഴിയുന്നത്. കാറ്ററിംഗ് സെന്ററില്‍ പത്തിരിയുണ്ടാക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. 2015 ലാണ് സുഹറ പല തവണയായി അടുത്തവീട്ടില്‍ താമസിച്ചിരുന്ന മാരീശ്വരി എന്ന തമിഴ്‌നാട് സ്വദേശിയായ സ്ത്രീയില്‍നിന്നും  1,20,000 രൂപ കടം വാങ്ങിയത്  24,000 രൂപയയാണ്  പലിശയായി പ്രതിമാസം കൊടുത്തിരുന്നതെന്ന് സുഹറ പറഞ്ഞു.  രണ്ടുവര്‍ഷത്തോളം പലിശ നല്‍കി. ഹൃദ്രോഗം വന്ന് ജോലിക്ക് പോകാന്‍ സാധിക്കാതായതോടെ പലിശ കൊടുക്കുന്നത് മുടങ്ങി. ഫോണില്‍ വിളിച്ച് നിരവധി തവണ...

Read More

പുത്തന്‍ അറിവുകള്‍ പകര്‍ന്ന് കടലാമ നിരീക്ഷണ ക്യാമ്പ്

ചാവക്കാട് : ഗ്രീൻ ഹാബിറ്റാററിന്റെ നേതൃത്വത്തിൽ എടക്കഴിയൂർ എൻ.എഫ് നഗറിൽ മൂന്നു ദിവസമായി നടന്നു വന്ന കടലാമ നിരീക്ഷണ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് ഉദ്ഘാടനം ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ.ജെയിംസ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തില്‍ കടലാമകളുടെ ജീവിത ചക്രത്തെ കുറിച്ച് ജൈവശാസ്ത്രജ്ഞൻ ജെയിൻ ജെ തേറാട്ടിൽ ക്ലാസ്സെടുത്തു. കടലാമകൾ രണ്ടു രാഷ്ട്രങ്ങളുടെ അംബാസിഡർ മാരാണെന്നും ശ്രീലങ്കൻ കടലിൽ നിന്നാണ് കേരള തീരത്തെ പഞ്ചാര മണലിൽ മുട്ടയിടാനെത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കടലാമകളെ കുറിച്ചുള്ള ഹൃസ്വചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായി. രണ്ടാം ദിന ക്യാമ്പിൽ നക്ഷത്രങ്ങളും കടലാമകളും എന്ന വിഷയത്തിൽ കെ.ജി. പ്രാൺ സിംഗ്‌ ക്ലാസ്സ് നയിച്ചു. കൂരിരുട്ടിൽ കടലാമകളുടെ കൂട് നിർമ്മാണ യാത്രക്ക് നക്ഷത്രങ്ങളുടെ പ്രകാശം സഹായകരമാകുന്നതെങ്ങിനെയെന്ന്‍ അദ്ദേഹം വിശദീകരിച്ചു. മൂന്നാം ദിവസം ക്യാമ്പ് സമാപനത്തോടനുബന്ധിച്ച് പുലർച്ചെ ആരംഭിച്ച കടലാമ നിരീക്ഷണ യാത്രക്ക് വിശ്വ പ്രകൃതിനിധി കേരള ഘടകം ഡയറക്ടർ രഞ്ജൻ മാത്യു, മുരുകൻ പാറേപറമ്പിൽ, സലിം ഐഫോക്കസ്, ഇജാസ്,...

Read More

പീഡനം – കടപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടിനെതിരെ കേസെടുത്തു

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ പൊതുപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കടപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിനെതിരേ പോലീസ് കേസെടുത്തു. കെ.എം. ഇബ്രാഹിമിന്റെ പേരിലാണ് പൊതുപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ കേസെടുത്തത്. പൊതുപ്രവര്‍ത്തക തൃശ്ശൂര്‍ റേഞ്ച് ഐ.ജി.ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പീഡനം സംബന്ധിച്ച് പരാതിക്കാരി മജിസ്‌ട്രേറ്റിന് മൊഴി...

Read More

സി.പി.എം.- ലീഗ് സംഘര്‍ഷം : 14 പേരെ അറസ്റ്റുചെയ്തു

പുന്നയൂര്‍ : കുഴിങ്ങരയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പോസ്റ്റര്‍ പതിച്ചതിനെച്ചൊല്ലി ഉണ്ടായ സി.പി.എം.- ലീഗ് സംഘര്‍ഷത്തില്‍ ഇരുഭാഗത്തുനിന്നുമായി 14 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്തു. ലീഗ് പ്രവര്‍ത്തകരായ എടക്കര മറ്റകത്ത് ഷറഫുദ്ദീന്‍(36), കുഴിങ്ങര പനന്തറയില്‍ ഷനൂഫ് (22), കുഴിങ്ങര കുന്നമ്പത്ത് ഫൈസല്‍ (36), അന്‍വര്‍(36), മന്‍സൂര്‍ (നൗഫല്‍- 32), കുഴിങ്ങര മച്ചിങ്ങല്‍ അനസ് (25), ഇറ്റിത്തറയില്‍ ഷക്കീര്‍ (40), സി.പി.എം. പ്രവര്‍ത്തകരായ എടക്കഴിയൂര്‍ പുതുവീട്ടില്‍ ഫര്‍ഷാദ് (19), എടക്കര കുഴിങ്ങര സ്വദേശികളായ പിലാക്കോട്ട് സാദിഖ് (23), വടാശ്ശേരി സദ്ദാം ഹുസൈന്‍ (27), കുഴക്കാണി സനല്‍ (30), ഉത്തരപറമ്പില്‍ അബു താഹിര്‍ (23), പുളിക്കപ്പറമ്പില്‍ സിദ്ദിഖ് (40), ചിറ്റാറയില്‍ ഷിഹാബ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.കഴിഞ്ഞ ജനുവരി ഒന്‍പതിന് രാത്രി ലീഗിന്റെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ സി.പി.എം., പോസ്റ്റര്‍ പതിച്ചതാണ് സംഘഷര്‍ത്തിന്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2018
S M T W T F S
« Jan   Mar »
 123
45678910
11121314151617
18192021222324
25262728