Select Page

Day: February 20, 2018

പുന്നയില്‍ ഏഴംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ വീട്ടമ്മക്കും മകനും പരിക്ക്

ചാവക്കാട്: പുന്നയില്‍ ഏഴംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ വീട്ടമ്മക്കും മകനും പരിക്ക്. പുന്ന നാലകത്ത് ബഷീറിന്റ ഭാര്യ ഷാജിത (48), മകന്‍ ഷബീര്‍ (24) എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. ഇവര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച്ച വൈകുന്നരം അഞ്ചോടെയാണ് സംഭവം. ഷബീറിനെ വീട്ടില്‍ നിന്നും വലിച്ചിറക്കി ഏഴോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് തടയാനെത്തിയപ്പോഴാണ് ഷാജിതയെ ആക്രമിച്ചത്. ഇതു കണ്ട് നിലവിളിച്ചെത്തിയ രണ്ട് സഹോദരിമാരെയും സംഘം ആക്രമിച്ചതായി ഷബീര്‍ പറഞ്ഞു. ഈ സംഭവത്തിനു മുമ്പ് എടക്കഴിയൂര്‍ ഭാഗത്ത് പോയി തിരിച്ച് വീട്ടിലേക്ക് വരുന്ന വഴി ഷബീറിന്റെ ബൈക്കിനെ മറികടന്ന് അതിവേഗം വന്ന മറ്റൊരു ബൈക്ക് ഷബീറിന്റെ ബൈക്കില്‍ തട്ടിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് കരുതുന്നു. ഇരുമ്പ് പൈപ്പുകളും മറ്റും ഉപയോഗിച്ചാണ് സംഘം ആക്രമിച്ചതെന്ന് ഷബീര്‍ പറഞ്ഞു. ചാവക്കാട് പൊലീസ് ആശുപത്രിയിലെത്തി...

Read More

എസ്ഡിപിഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

ചാവക്കാട്: എടക്കഴിയൂരില്‍ എസ്ഡിപിഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. എസ്ഡിപിഐ പുന്നയൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷമീറിനെ(25)യാണ് മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ എടക്കഴിയൂര്‍ യുപി സ്‌കൂളിനടുത്ത് വെച്ചായിരുന്നു സംഭവം. മാരകായുധങ്ങളുമായെത്തിയ സംഘം ഷെമീറിനെ വളഞ്ഞിട്ട് വെട്ടുകയായിരുന്നു. ഷമീറിനെ ചാവക്കാട് മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈക്കും പുറത്തും നിരവധി വെട്ടേറ്റിട്ടുണ്ട്. 32 തുന്നിക്കെട്ടുകള്‍ വേണ്ടി വന്നു. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ പുറത്തു നിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു എസ് ഡി പി ഐ നേതാക്കള്‍ ആരോപിച്ചു. സമാധാനന്തരീക്ഷത്തില്‍ കഴിയുന്ന മേഖലയില്‍ ആക്രമണം അഴിച്ചുവിട്ട് സംഘര്‍ഷത്തിനു മുതിരുന്ന സിപിഎം തീക്കൊള്ളിക്കൊണ്ട് തലചൊറിയുകയാണെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും അല്ലാത്ത പക്ഷം ജനകീയ സമര പരിപാടികളുമായി എസ്ഡിപിഐ രംഗത്തു വരുമെന്നും നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം...

Read More

ബസ്റ്റാന്‍ഡിലെ പൊടിശല്ല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും

ഗുരുവായൂര്‍ : ഗുരുവായൂര്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡിലെ പൊടിശല്യത്തിന് നടപടിയെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. രണ്ടാഴ്ചയോളമായി പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭ പരാതി അവഗണിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. യോഗം തുടങ്ങുന്നതിന് മുമ്പേ ബി.ജെ.പി കൗണ്‍സിലര്‍ ശോഭ ഹരിനാരായണനാണ് പൊടിശല്യത്തെകുറിച്ച് ചൂണ്ടികാണിച്ചത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും ബസ്സുകള്‍ പ്രവേശിക്കുന്നതിന് പുതിയ റോഡ് നിര്‍മ്മിക്കാമെന്ന് ചെയര്‍പേഴ്‌സന്‍ ഉറപ്പു നല്‍കി. യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പ് നടത്തി. ഭരണപക്ഷം ഗൗനിക്കാതായതോടെ പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ കൗണ്‍സിലറെ അനുനയിപ്പിച്ച് സമരം പിന്‍വലിച്ചു. കൗണ്‍സിലര്‍ അധിക പ്രസംഗം നടത്തുകയാണെന്നറിയിച്ച് ചെയര്‍പേഴ്‌സന്‍ റൂളിംഗ് നല്‍കി. 31-ാം വാര്‍ഡ് കൗണ്‍സിലര്‍ എ.ടി.ഹംസയാണ് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നാരോപിച്ച് നടുത്തളത്തിലിറങ്ങിയത്. ഇത് വകവെക്കാതെ ചെയര്‍പേഴ്‌സന്‍ അജന്‍ഡ വായന തുടര്‍ന്നതോടെ ഹംസ ബഹളം വച്ച് നിലത്തിരിപ്പുറപ്പിച്ചു. അജന്‍ഡ ഉയര്‍ത്തിപിടിച്ച് സംസാരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചെങ്കിലും യോഗനടപടികള്‍ തുടര്‍ന്നു. അഞ്ച് മിനിറ്റ് നേരത്തെ ബഹളത്തിനൊടുവില്‍ പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍...

Read More

ഇന്ധനവില വര്‍ധന, കാളവണ്ടി സമരവുമായി ലീഗ്

ചാവക്കാട്: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കാളവണ്ടി സമരം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.വി. അബ്ദുല്‍ റഹീം സമരം ഉദ്ഘാടനം ചെയ്തു. ദിനംപ്രതി കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനദ്രേഹ നടപടികള്‍ പിണറായി സര്‍ക്കാരും പിന്‍തുടരുകയാണെന്നും അബ്ദുല്‍ റഹീം ആരോപിച്ചു. മണ്ഡലം ഭാരവാഹികളായ എ.കെ. അബ്ദുല്‍ കരീം, വി.കെ. യൂസഫ്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയകത്ത്, കെ.വി. അബ്ദുല്‍ ഖാദര്‍, ലത്തീഫ് പാലയൂര്‍, ഫൈസല്‍ കാനാംപുള്ളി, തെക്കരകത്ത് കരീം ഹാജി, ആര്‍.എ. അബൂബക്കര്‍, എന്‍.കെ. വഹാബ്, സലാം അകലാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. റസ്റ്റ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍...

Read More

തെരുവ് നായ്ക്കളെ ഭയന്ന് മണത്തല

ചാവക്കാട് : സംഘമായെത്തുന്ന തെരുവ് നായ്ക്കളെ എങ്ങിനെ നേരിടണമെന്നറിയാതെ നാട്ടുകാര്‍. മണത്തല പഴയ പാലത്തിനടുത്ത്  സാവൻ അലിയുടെ  ആടുകളെ ഇന്ന് പുലർച്ച മൂന്നു മണിയോടെ പന്ത്രണ്ടോളം വരുന്ന   തെരുവ് നായ്ക്കളുടെ സംഘമാണ് ആക്രമിച്ചത്. ആടുകളുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ നായ്ക്കളുടെ സംഘത്തെ കണ്ടു ഭയന്ന് തിരികെ കേറി. നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് ആടുകൾ ചത്തു. കഴിഞ്ഞ മാസം മണത്തല സഹൃദയ നഗറിൽ ചന്ദനപ്പറമ്പിൽ അൻവറിന്റെ രണ്ട് ആടുകളെ തെരുവ് നായകൾ കൊന്നിരുന്നു. പ്രദേശത്തു തെരുവ് നായകളുടെ വിളയാട്ടമാണ്. അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2018
S M T W T F S
« Jan   Mar »
 123
45678910
11121314151617
18192021222324
25262728