Select Page

Day: March 1, 2018

നടക്കാനിറങ്ങിയ വീട്ടമ്മ വാന്‍ ഇടിച്ച് മരിച്ചു

മന്ദലാംകുന്ന്: രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മ വാന്‍ ഇടിച്ച് മരിച്ചു. മന്ദലാംകുന്ന് കിണറിനു കിഴക്ക് പെരുവഴിപ്പുറത്ത് സിദ്ദിഖിൻറെ ഭാര്യ ആച്ചുമ്മുവാണ് (56) മരിച്ചത്. ദേശീയപാതയിൽ കിണർ ബീച്ച് റോഡിനു സമീപം വ്യാഴാഴ്ച്ച രാവിലെ ആറോടെയാണ് സംഭവം. ആച്ചുമ്മു മറ്റു രണ്ട് സ്ത്രീകളുമായാണ് നടക്കാനിറങ്ങിയത്. പടിഞ്ഞാറ് വശത്തേക്ക് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. എറന്നാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ചരക്കുമായി പോകുകയായിരുന്ന വാന്‍ ഇവരെ ഇടിക്കുകയായിരുന്നു.  ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം  വീട്ടിലെത്തിച്ചു. ഖബറടക്കം നാളെ വെള്ളിയാഴ്ച്ച രാവിലെ എട്ടിനു മന്ദലാംകുന്ന് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. മക്കള്‍ : ഹുസൈന്‍ (ബഹ്‌റൈന്‍), കബീര്‍, ഹംസത്ത്, ഹൈദര്‍, ഫാത്തിമ, റഹ് മത്ത്, നഫീസക്കുട്ടി. മരുമക്കള്‍ : ആരിഫ്, സൈതലവി, നൗഫല്‍, നൗഫിയ, റഹീന, ഖദീജ,...

Read More

സബ്ട്രഷറിക്ക് മുന്നില്‍ കെ എസ് എസ് പി എ ധര്‍ണ്ണ

ചാവക്കാട്: കേരള സ്റ്ററ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചാവക്കാട് സബ്ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാനവ്യാപകമായി നടത്തുന്ന കൂട്ടധര്‍ണ്ണയുടെ ഭാഗമായാണ് ധര്‍ണ്ണ. സൗജന്യ ചികിത്സ പദ്ധതി നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ്ണ അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം എം.എഫ്.ജോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ.ജയരാജന്‍ അധ്യക്ഷനായി. ഡി.സി.സി.സെക്രട്ടറി പി.കെ.രാജന്‍,ബ്ലോക്ക് സെക്രട്ടറി തോംസണ്‍ വാഴപ്പിള്ളി, കെ.മോഹനകുമാരി, എ.എന്‍.സി.ജോര്‍ജ്ജ്, എ.ടി.സ്റ്റീഫന്‍, പി.ഐ.ലാസര്‍, ജഗദീശന്‍, അനഘദാസ്, കെ.സി.മൈത്രി, എ.ടി.ആന്റോ, പി.കെ.യൂനസ് എന്നിവര്‍...

Read More

ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനെതിരെ സാമൂഹ്യ വിരുദ്ധര്‍

പാലയൂര്‍ : നന്മ പാലയൂര്‍ സ്ഥാപിച്ച ലഹരി വിരുദ്ധ ഫ്ലക്സ് ബോര്‍ഡുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ലഹരി വിമുക്ത പാലയൂർ കാമ്പയിന്റെ ഭാഗമായി മദ്യത്തിന്റെയും, മയക്കുമരുന്ന് ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങൾ ബോധവല്‍ക്കരിക്കുന്നതിനായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് നശിപ്പിച്ചത്. അക്രമികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നന്മ നേതൃത്വം ചാവക്കാട് പോലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയാണ് ബോർഡുകൾ നശിപ്പിച്ചത്. ലഹരി ഉപയോഗം ചാവക്കാട് മേഖലയിൽ വർധിച്ച സാഹചര്യത്തിലാണ് നഗരസഭയിലെ മൂന്നു വാർഡുകളിലെ 1500 കുടുംബങ്ങൾ കേന്ദ്രികരിച്ച് നന്മ പ്രവർത്തകർ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചത്. പ്രവര്‍ത്തകരെ സ്ക്വാഡുകളായി തിരിച്ച് വീടുകള്‍ സന്ദർശിച്ച് ലഘുലേഖകള്‍ നല്‍കി ബോധവല്‍ക്കരണം നടത്തിയിരുന്നു. തുടർന്ന് സ്ഥാപിച്ച ബോർഡുകളാണ് ഇപ്പോൾ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചാവക്കാട് പോലീസിന്റെയും, എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ നടക്കുന്നത്. ലഹരി ലോബിയുമായി ബന്ധപ്പെട്ടവർ തന്നെയാണ് ബോർഡ് നശിപ്പിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്നും ഇവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും നന്മ പാലയൂർ കൺവീനർ നൗഷാദ് തെക്കുംപുറം, സി എം മുജീബ്, അനീഷ് പാലയൂർ,...

Read More

രക്തം നല്‍കാന്‍ നിഹാല്‍ ചാവക്കാട് നിന്നും ചെന്നൈയിലേക്ക് പറന്നു

ചാവക്കാട് : ചാവക്കാട് നിന്നും ചെന്നൈയിലേക്ക് നിഹാല്‍ (22) പറന്നു ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് രക്തം നല്‍കാന്‍. അപൂര്‍വ രക്തഗ്രൂപ്പായ ‘ബോംബെ ഒ-നെഗറ്റീവി’ ബ്ലഡ് ഗ്രൂപ്പുകാരനായ എം. നിഹാല്‍ തമിഴ്‌നാട് സ്വദേശി ശിവജ്ഞാനത്തിന് (53) രക്തം ദാനംചെയ്യാനായിരുന്നു വിമാനം കയറിയത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് രക്തത്തിന്റെ അളവ് കുറഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ശിവജ്ഞാനം. ബുധനാഴ്ച രാവിലെ 5.45-ന്റെ വിമാനത്തിലാണ് നിഹാല്‍ ചെന്നൈയിലെത്തിയത്. രക്തദാന സംഘടനയായ ബ്ലഡ് ഡോണേഴ് കേരള (ബി.ഡി.കെ.)യില്‍ നാലുപേര്‍ മാത്രമാണ് ബോംബെ ഒ-നെഗറ്റീവ് ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതു വഴിയാണ് മുഹമ്മദ് നിഹാലുമായി ബന്ധപ്പെട്ടത്. ചാവക്കാട് പഞ്ചാരമുക്ക് മേച്ചേരി വീട്ടില്‍ അബ്ദുള്‍കരീമിന്റെ മകനാണ് നിഹാല്‍, അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്. 1952-ല്‍ മുംബൈയിലെ ഡോ. ഭെന്‍ഡേ ആണ് ബോംബേ ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തിയത്. ബോംബെയില്‍ കണ്ടെത്തിയതിനാലാണ് ഈ പേരുവന്നത്. രക്തഗ്രൂപ്പുകളിലെ അടിസ്ഥാനഘടകമായ എ, ബി, എച്ച് ആന്റിജനുകള്‍ ഉണ്ടാവില്ലെന്നതാണ് ബോംബെ രക്തഗ്രൂപ്പിന്റെ പ്രത്യേകത. ഇന്ത്യന്‍ ജനസംഖ്യയുടെ...

Read More

പാടശേഖരങ്ങളില്‍ കീടനാശിനി ഒഴിവാക്കി – പക്ഷികള്‍ തിരികെ എത്തിത്തുടങ്ങി

ചാവക്കാട് : കീടനാശിനി ഒഴിവാക്കി പാടശേഖരങ്ങളില്‍ പഴയ കാര്‍ഷികരീതികള്‍ തിരിച്ചെത്തിയതോടെ കീടങ്ങളെ തിന്നൊടുക്കാന്‍ വയലുകളില്‍ പക്ഷികളെത്തിത്തുടങ്ങി. രാസവളത്തോട് വിടപറഞ്ഞ് ജൈവവളങ്ങളെ മാത്രം കര്‍ഷകര്‍ ആശ്രയിച്ചതോടെയാണ് നെല്‍ച്ചെടികളില്‍ തലപൊക്കുന്ന കീടങ്ങളെ അകത്താക്കാന്‍ ദേശാടനപ്പക്ഷികളടക്കമുള്ള കിളികളെത്തുന്നത്. എളവള്ളി മുതല്‍ ഏനാമാവ് വരെ നീണ്ടുകിടക്കുന്ന കോള്‍ മേഖലയിലാണ് കര്‍ഷകമിത്രങ്ങളായി പക്ഷികള്‍ മാറിയതെന്ന് പക്ഷിനിരീക്ഷകന്‍ പി.പി. ശ്രീനിവാസ് അഭിപ്രായപ്പെടുന്നു. നെല്‍ച്ചെടികള്‍ക്കിടയില്‍ മടലുകള്‍ കുത്തിനിര്‍ത്തി പക്ഷികളെ വിളിച്ചുവരുത്തുന്ന സമ്പ്രദായം ഇവിടങ്ങളില്‍ വിജയംകണ്ടത് മറ്റു പാടശേഖരങ്ങളിലുള്ളവര്‍ക്കും പ്രചോദനമായിട്ടുണ്ട്. ഇരിപ്പിടമൊരുക്കിക്കൊടുത്തതോടെ വയലുകളില്‍ കീടങ്ങളെ മുഴുവന്‍ തിന്നൊതുക്കി ആഘോഷിക്കുന്നത് ആനറാഞ്ചിയും കാക്കത്തമ്പുരാട്ടിയുമൊക്കെയാണ്. വയലുകളില്‍ കീടനാശിനിപ്രയോഗം നിലച്ചത് സൈബീരിയന്‍ ദേശാടകര്‍ക്കും പ്രാദേശികര്‍ക്കുമൊക്കെ പ്രിയങ്കരമായി എന്നുവേണം കരുതാന്‍. കതിരിടുംമുമ്പേ പാടങ്ങളില്‍ കീടനാശിനി അടിച്ചുതുടങ്ങുമായിരുന്ന കര്‍ഷകര്‍ ഇത്തവണ അത് അകറ്റിനിര്‍ത്തിയത് കോളുകളിലെത്തുന്ന പക്ഷികളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. ആനറാഞ്ചിയും വേലിത്തത്തകളും കരിയിലയും വയല്‍കോതിയും കതിര്‍വാലന്‍ കുരുവിയും കാലിമുണ്ടിയുമൊക്കെ കൃഷിയിടങ്ങളിലെ കീടങ്ങളെ തിന്നുതീര്‍ക്കുന്ന തിരക്കിലാണിപ്പോള്‍. രാത്രിയില്‍ തെങ്ങോലമടലുകളെ ആശ്രയിക്കുന്ന മൂങ്ങവര്‍ഗക്കാരും ഇരതേടാനെത്തുന്നുണ്ട്. കൃഷിയിടങ്ങളിലെ വിളഞ്ഞ നെല്ല് നശിപ്പിക്കാനെത്തുന്ന...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2018
S M T W T F S
« Feb   Apr »
 123
45678910
11121314151617
18192021222324
25262728293031