പൊളിച്ചിട്ട എനാമാവ് റോഡ്‌ ഉടന്‍ പൂര്‍വ്വസ്ഥിതിയിലാക്കണം – താലൂക്ക് വികസന സമിതി

ഫോട്ടോ : പൈപ്പ് ലൈന്‍ ഇടുന്നതിനു വെട്ടിപ്പൊളിച്ച ചാവക്കാട് എനാമാവ് റോഡ്‌ സഞ്ചാര യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ന്‍റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ (ഫയല്‍ ചിത്രം ) ചാവക്കാട്: പൈപ്പ് ലൈനിടാൻ വെട്ടിപ്പൊളിച്ച് മാസങ്ങളായി തകർന്നു കിടക്കുന്ന ഏനാമാവ് റോഡ് അറ്റകുറ്റ പണി പൂർത്തിയാക്കണമെന്ന് താലൂക്ക് സമിതി. ചാവക്കാട്- നഗരസഭാ ബസ് സ്റ്റാൻറ് മുതൽ പഞ്ചാരമുക്ക് വരെയുള്ള മേഖലയിലാണ് ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് ലൈന് വേണ്ടി റോഡിൻറെ പാതിയിലേറെയുള്ള ഭാഗം പൊളിച്ചിട്ടിരിക്കുന്നത്. റോഡ് പണി പൂര്‍ത്തീകരിച്ച് രണ്ട് മാസം കഴിഞ്ഞു. പ്രദേശത്തെ ജനങ്ങളും വ്യാപാരികളും സന്നദ്ധ സംഘടനകളും നിരന്തരം പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനക്കമില്ല. യാത്രാ ക്ലേശത്തിന് പുറമെ രൂക്ഷമായ പൊടിശല്യം കാരണം ജനങ്ങള്‍ ദുരിതത്തിലായെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച കേരള കോൺഗ്രസ് (എം) പ്രതിനിധി തോമസ് ചിറമ്മല്‍ യോഗത്തില്‍ വിശദീകരിച്ചു. ഏനാമാവ് റോഡ് എത്രയും വേഗം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീബ്ര ലൈന്‍ വരക്കുന്നതിലും റോഡരികിലെ കൂട്ടിയിട്ട...

Read More