പാലയൂരിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം തുടരുന്നു

പാലയൂര്‍ : പാലയൂരില്‍ വീണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. തെക്കൻ പാലയൂരിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് സാമൂഹിക ദ്രോഹികൾ നശിപിച്ചത്. കഴിഞ്ഞ ദിവസം നന്മ പാലയൂര്‍ സ്ഥാപിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. നാട്ടിൽ മനപ്പൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള സാമൂഹിക വിരുദ്ധരുടെ നടപടിയിൽ യുഡിഎഫ് പതിമൂന്നാം വാര്‍ഡ്‌ കമ്മിറ്റി ശ്കതമായ പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഫ് കമ്മിറ്റി ചാവക്കാട് പോലീസിൽ പരാതി നല്‍കി. യോഗത്തിൽ അനീഷ് പാലയൂർ, ലത്തീഫ് പാലയൂർ, എ .ടി .മുഹമ്മദാലി, ദസ്തഗീർ മാളിയേക്കൽ, ജലാൽ, സി. എം. മുജീബ്, അഷ്‌റഫ്‌, വിപിൻ എന്നിവർ...

Read More