Select Page

Day: March 11, 2018

പോലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങള്‍ക്ക് തീപിടിച്ചു

പുന്നയൂര്‍ക്കുളം : വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്റ്റേഷന് സമീപത്തുള്ള അണ്ടത്തോട് സബ്രജിസ്റ്റര്‍ ഓഫീസിന് പുറകില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് കത്തിയത്. പോലീസുകാരുടേയും നാട്ടുകാരുടേയും സംയോജിതമായ ഇടപെടല്‍മൂലം തീ വ്യാപിക്കുന്നതിന് മുന്‍പ്തന്നെ തടയാന്‍ കഴിഞ്ഞു. രജിസ്റ്റര്‍ ഓഫീസിന്റെ രേഖകള്‍ സൂക്ഷിച്ചിരുന്ന മുറിക്ക് സമീപമാണ് തീപിടിച്ചത്. കൃത്യ സമയത്ത് തീ അണച്ചതിനാല്‍ കാര്യമായ നാശം ഉണ്ടായില്ല. ഉച്ചയ്ക്ക് 12-നാണ് സംഭവം. കനത്ത ചൂടില്‍ കെട്ടിടത്തിന് പിന്നിലെ പുല്‍ക്കാടിന് തീപിടിക്കുകയായിരുന്നു. വളരെ വേഗത്തില്‍ തന്നെ പുല്‍ക്കാട്ടില്‍ കിടന്നിരുന്ന വാഹനങ്ങളിലേക്ക് തീ പടര്‍ന്നു. തീ കത്തി പടരുന്നത് പെട്ടെന്നുതന്നെ കണ്ടതാണ് രക്ഷയായത്. അഗ്നിരക്ഷാസേന എത്തുംമുന്‍പേ പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചിരുന്നു. വടക്കേക്കാട് പോലീസ് പിടിച്ചെടുത്ത നിരവധി വാഹനങ്ങള്‍ കാടുകയറി രജിസ്റ്റര്‍ ഓഫീസ് വളപ്പിലും റോഡരികുകളിലും കിടക്കുന്നുണ്ട്. വാഹനങ്ങള്‍ മാറ്റണമെന്ന് പലവട്ടം പോലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് രജിസ്റ്റര്‍ ഓഫീസ് അധികൃതര്‍...

Read More

ഇനി ഡയാലിസിസ് താലൂക്ക് ആശുപത്രിയിലും – മൂന്നു കോടിയുടെ പുതിയ പദ്ധതികള്‍

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. എട്ട് ഡയാലിസിസ് മെഷീനുകള്‍ ആശുപത്രിയിലെത്തികഴിഞ്ഞു. ഗുരുവായൂര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 45ലക്ഷം രൂപ വിനിയോഗിച്ചാണ് ‍ഡയാലിസിസ് യൂണിറ്റിനുള്ള കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ആര്‍ ഓ പ്ലാന്റ് ഉടനടി പ്രവര്‍ത്തന സജ്ജമാകും.താലൂക്ക് ആശുപത്രിയില്‍ മൂന്ന് പദ്ധതികള്‍ക്കായി മൂന്ന് കോടി ഏഴ് ലക്ഷം രൂപ ആരോഗ്യവകുപ്പ് അനുവദിച്ചു. താലൂക്ക് ആശുപത്രിയില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് ഒന്നരകോടി രൂപയും പോളി ക്ലിനിക്ക് കെട്ടിടത്തിന് ഒരുകോടി പത്ത് ലക്ഷം രൂപയും സ്റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്മെന്‍റിന് 47 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പ്രസ്തുത പദ്ധതികള്‍ക്ക് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഭരണാനുമതി നല്‍കി കഴിഞ്ഞ ദിവസം ഉത്തരവായി. താലൂക്ക് ആശുപത്രിയില്‍ പുതിയ സ്റ്റാഫ് തസ്തികയും...

Read More

മുസ്ലിം ലീഗ് പതാകദിനം ആചരിച്ചു

ചാവക്കാട് :   ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കടപ്പുറം പഞ്ചായത്തില്‍ 70 പതാകകള്‍ ഉയര്‍ത്തി. കടപ്പുറം പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അഞ്ചങ്ങാടിയില്‍ പതാകയുയര്‍ത്തല്‍ പരിപാടി സംഘടിപ്പിച്ചത്. 16 വാര്‍ഡുകളില്‍നിന്നായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് പതാകകള്‍ ഉയര്‍ത്തിയത്. ലീഗ് നേതാക്കളായ ടി. മൂസക്കുട്ടിഹാജി, ജലാലുദ്ദീന്‍ തങ്ങള്‍ ബുഖാറയില്‍, വി.കെ. ഷാഹുല്‍ഹമീദ് ഹാജി, പി. ബീരാന്‍ സാഹിബ്്, അറയ്ക്കല്‍ അബൂബക്കര്‍, കെ.വി. ബീരാവുണ്ണി ഹാജി എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് പതാകകള്‍ ഉയര്‍ത്തിയത്. തുടര്‍ന്നു നടന്ന പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുഹൈല്‍ തങ്ങള്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് മുഖ്യാതിഥിയായി. സെക്രട്ടറി പി.എ. ഷാഹുല്‍ ഹമീദ്, മണ്ഡലം സെക്രട്ടറി എ.കെ. അബ്ദുല്‍ കരീം, പഞ്ചായത്ത് പ്രസിഡന്റ് തെക്കരകത്ത് കരീം ഹാജി, സെക്രട്ടറി ആര്‍.കെ. ഇസ്മായില്‍, ട്രഷറര്‍ പി.കെ. അബൂബക്കര്‍, പഞ്ചായത്ത്...

Read More

” വിസിൽ ” ഓഡിയോ സീഡി റിലീസ് ചെയ്തു

ചാവക്കാട് : പൊതു വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം പ്രമേയമാക്കി ജനകീയചലച്ചിത്രവേദിയുടെ സഹകരണത്തോടെ മണത്തല ഹയർസെക്കൻഡറി പുറത്തിറക്കുന്ന സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ സീ ഡി പ്രകാശനം ചെയ്തു. പ്രകാശനകർമം പി ടി എ പ്രസിഡൻറ് പി കെ അബ്ദുൾകലാം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ വി അനിൽ കുമാർ അധ്യക്ഷനായി. വി ആർ പ്രസാദ്, എ. എസ്. രാജു, റാഫി നീലങ്കാവിൽ,എൻ ഡി ജോഷി എന്നിവർ ചടങ്ങിൽ സംസാരിച്ചു. റാഫി നീലങ്കാവിൽ സംവിധാനം ചെയ്യുന്ന സിനിമയ്ക്കുവേണ്ടി ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് കവി അഹമ്മദ് മൊയ്നുദ്ദീനാണ്. ഹൈസ്കൂൾ വിദ്യാർഥിനികളായ ജന്നത്ത്, നിലാകൃഷ്ണ, അനാമിക എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രം മാർച്ച് അവസാനം വാരം പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2018
S M T W T F S
« Feb   Apr »
 123
45678910
11121314151617
18192021222324
25262728293031