Select Page

Day: March 13, 2018

മുഖംമൂടി ആക്രമണം – ഒരാള്‍ കൂടി അറസ്റ്റില്‍

പിടികൂടുന്നതിനിടെ വനിതാ പോലീസ് ഓഫീസര്‍ക്ക് മര്‍ദ്ദനം ചാവക്കാട് : പുന്നയൂര്‍ അവിയൂരില്‍ യുവാവിനെ ആക്രമിച്ച് ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. അവിയൂര്‍ വെട്ടഞ്ചേരി ഷബാബി(29)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ് എച് ഒ  കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ അവിയൂര്‍ സ്വദേശികളായ വെട്ടഞ്ചേരി ഷംജാദ്(30), കണ്ടാണത്ത് സുഹൈല്‍(29) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അവിയൂര്‍ വട്ടംപറമ്പില്‍ അദിനാന്‍ ഷാഫി(32)യാണ് കവര്‍ച്ചക്കിരയായത്. കഴിഞ്ഞ നവംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി അവിയൂര്‍ ചെറിയ പാലത്തില്‍ ഇരിക്കുമ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം അദിനാനെ ആക്രമിച്ച് പണം കവര്‍ന്നെന്നായിരുന്നു കേസ്. അവിയൂരിലെ കേന്ദ്രത്തില്‍ ചീട്ടുകളിച്ചു കിട്ടിയ പണമാണ് അദിനാന്‍ ഷാഫിയുടെ പക്കലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കളിയില്‍ അദിനാന് പണം കിട്ടിയ വിവരം അക്രമി സംഘത്തിന് നല്‍കിയതും അദിനാന്‍ ഇരിക്കുന്ന സ്ഥലത്തെ കുറിച്ച് സൂചന നല്‍കിയതും നേരത്തെ പിടിയിലായ രണ്ട് പേരാണ്....

Read More

കടലില്‍ ന്യൂനമര്‍ദ്ദം – കടലാമ സംരക്ഷകര്‍ ആശങ്കയില്‍

ചാവക്കാട് : ശ്രീലങ്കയ്ക്കും തെക്കന്‍ തമിഴ്‌നാടിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചാവക്കാടന്‍ തീരമെഖലയെയും ബാധിക്കുമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്ന് കടലാമ സംരക്ഷണ പ്രവർത്തകർ കടലാമ ഹാച്ചറികളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കടലിൽ കാറ്റും, കരയിൽകടലേറ്റവും ഉണ്ടാകുമെന്ന പ്രവചനമാണ് കടലാമക്കൂടുകൾക്ക് ഭീഷണിയാവുന്നത്. കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങാൻ ഏതാനും ദിവസം കൂടിയെ ബാക്കിയുള്ളു, അതിനിടയിലാണ് കാലാവസ്ഥ മുന്നറിയിപ്പ് വന്നത്. നാല്പത്തിയഞ്ചു മുതൽ അൻപത്തഞ്ചു ദിവസം  കൊള്ളുന്ന സൂര്യപ്രകാശത്തിന്റെ ചൂടിലാണ് ചൂടിലാണ് കടലാമ മുട്ടകൾ വിരിയുന്നത്. ഇപ്രാവശ്യം കൂടിയപകൽ ചൂടും രാത്രിയിലെ ശക്തിയായ കോടമഞ്ഞും കുഞ്ഞു വിരിഞ്ഞിറങ്ങാൻ അധിക സമയം എടുക്കുന്നുണ്ടെന്ന് കടലാമ സംരക്ഷകനും ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടുമായ എൻ.ജെ.ജെയിംസ് പറഞ്ഞു. മഴയേയും കാറ്റിനേയും പ്രതിരോധിക്കാൻ ടാർ പായകൾ കരുതിയിട്ടുണ്ട്. കൂടുതൽ കടലാമകൾ മുട്ടയിടാൻ ചാവക്കാട്  തീരത്തെത്തിയിട്ടുണ്ടെന്ന് വിവിധ ഹാച്ചറി മാനേജർമാരായ സെയ്ത് മുഹമ്മത് സൂര്യ, സലിം എടക്കഴിയൂർ ഗ്രീൻ ഹാബിറ്റാറ്റ്, സജീൻ ഫൈറ്റേഴ്സ്, ഫഹദ് മഹാന്മ എന്നിവർ പറഞ്ഞു. ഇത്തവണ കടലോര നായ്ക്കൾ, കുറുക്കൻ എന്നിവയുടെ...

Read More

ചരമം – ഉസ്മാന്‍ (80) തിരുവത്ര

ചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂളിന് കിഴക്കു വശം താമസിക്കുന്ന പുതുവീട്ടിൽ കല്ലിങ്ങൽ പരേതനായ അഹമ്മദുണ്ണി മകൻ ഉസ്മാൻ (80) നിര്യാതനായി. ദീർഘ കാലം തിരുവത്ര കാജാ കമ്പനിയിൽ സൂപ്രവൈസർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കബറടക്കം നാളെ ( ബുധൻ) നടക്കും. ഭാര്യ : കയ്യു. മക്കൾ : സുൽഫി, ഷാജി, ഷഹർബാൻ, ഹസീന, ശരീഫ. മരുമക്കൾ : ശരീഫ്, ശാഹുൽ ഹമീദ്, ഇഖ്ബാൽ,...

Read More

കടലില്‍ പോകരുതെന്ന് ജില്ലയിലെ മീന്‍പിടിത്തക്കാര്‍ക്ക് കര്‍ശന നിര്‍ദേശം

ചാവക്കാട് : ശ്രീലങ്കയ്ക്കും തെക്കന്‍ തമിഴ്‌നാടിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് ജില്ലയിലെ മീന്‍പിടിത്തക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. ഫിഷറീസ്,കോസ്റ്റ് ഗാര്‍ഡ്, തീരദേശ പോലീസ് എന്നിവരാണ് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച ഭൂരിഭാഗം ബോട്ടുകാരും വള്ളക്കാരും കടലില്‍ പോയില്ല. ചുരുക്കം ചിലര്‍ കടലില്‍ പോയെങ്കിലും തീരദേശ പോലീസ് കടലില്‍ പട്രോളിങ് നടത്തി ഉച്ചയ്ക്ക് മുന്‍പായി ഇവരെ കരയ്‌ക്കെത്തിച്ചു. 14-വരെ കടലില്‍ പോകരുതെന്ന നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ബോട്ടുകളിലെയും വള്ളങ്ങളിലെയും ദൂരദേശങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. മുനക്കക്കടവ് ഹാര്‍ബറില്‍ നിന്ന് കടലില്‍ പോകുന്ന ബോട്ടുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗാളികളും തെക്കന്‍ജില്ലക്കാരുമാണ്. ഇവരാണ് നാട്ടിലേക്കു മടങ്ങിയത്.ന്യൂനമര്‍ദത്തെത്തുടര്‍ന്ന് സീസണ്‍ സമയത്ത് പണിയെടുക്കാന്‍ കഴിയാത്തത് ബോട്ടുടമകളെയും തൊഴിലാളികളെയും ഹാര്‍ബറിലെ തരകന്‍മാരെയും ഒരു പോലെ നിരാശരാക്കി. ചാവക്കാട് ബീച്ചില്‍ നിന്ന് ആഴക്കടലില്‍ പോയി മീന്‍പിടിക്കുന്ന തമിഴ് തൊഴിലാളികളുടെയും സ്ഥിതി വ്യത്യസ്തമല്ല. പലരും നാട്ടിലേക്ക് മടങ്ങി. തിങ്കളാഴ്ച കടലില്‍ ചില മേഖലയില്‍ ശക്തമായ കാറ്റുണ്ടായതായി തൊഴിലാളികള്‍ പറയുന്നു....

Read More

ബ്ലാങ്ങാട് ബീച്ചില്‍ മറുനാടന്‍ തൊഴിലാളിക്ക് ക്രൂരമര്‍ദനമേറ്റു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ മറുനാടന്‍ തൊഴിലാളിക്ക് ക്രൂരമര്‍ദനമേറ്റു. കൊല്‍ക്കത്ത സ്വദേശി ആനന്ദി(46)നാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഏതാനും പേര്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നാണ് യുവാവ് പറയുന്നത്. മര്‍ദനത്തെത്തുടര്‍ന്ന് രക്തം വാര്‍ന്ന നിലയില്‍ മൂന്നുകിലോമീറ്റര്‍ നടന്നാണ് ആനന്ദ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. വിവരങ്ങള്‍ ആരാഞ്ഞ പോലീസ് ടോട്ടല്‍ കെയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ താലൂക്കാസ്പത്രിയില്‍ എത്തിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിനും പരിക്കേറ്റ ആനന്ദിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്കു മാറ്റി. തന്നെ അക്രമിച്ചവരെ കണ്ടാല്‍ അറിയാമെന്ന് ആനന്ദ് പോലീസിനോടു...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2018
S M T W T F S
« Feb   Apr »
 123
45678910
11121314151617
18192021222324
25262728293031