Select Page

Day: March 14, 2018

എം എസ് സി സുവോളജിയില്‍ ഒന്നാം റാങ്ക് – ചാവക്കാടിന്‍റെ അഭിമാനമായി ഹനിന

ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സുവോളജിക്ക് ഒന്നാം റാങ്ക് നേടി ഹനിന ഹാഷിം ചാവക്കാടിന്‍റെ അഭിമാനമായി. തിരുവത്ര കോട്ടപ്പുറത്ത് വീട്ടില്‍ ഹാഷിം ശാദി ദമ്പതികളുടെ മകളാണ് മമ്മിയൂര്‍ എല്‍ എഫ് കോളേജ് വിദ്യാര്‍ഥിയായ ഹനിന. ചാവക്കാട് നഗരസഭ മുന്‍ ചെയര്‍മാന്‍ അന്തരിച്ച കെ ബീരുസാഹിബിന്റെ മകളുടെ പുത്രിയാണ്...

Read More

പുഴയോര പാത തുറന്നു

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ പതിനേഴാം വാര്‍ഡ്‌ പുഴയോരപാത ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഏഴര ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ഈ പാത ഇരുപതോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടും. 3 മീറ്റര്‍ വീതിയില്‍ 275 മീറ്റര്‍ നീളത്തിലാണ് പുഴയോര പാത നിര്‍മിച്ചിട്ടുള്ളത്. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ പുഴയോര പാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പെഴ്സന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ കൌണ്‍സിലര്‍ എം ബി രാജലക്ഷ്മി, മുന്‍സിപ്പല്‍ സെക്രട്ടറി ടി എന്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ എച്ച് സലാം, എ എ മഹേന്ദ്രന്‍, സഫൂറ ബക്കര്‍, എ സി ആനന്ദന്‍, കൌണ്‍സിലര്‍മാരായ കെ കെ കാര്‍ത്യായനി ടീച്ചര്‍, എ എച്ച് അക്ബര്‍, അസി. എക്സി. എഞ്ചിനീയര്‍ രേഖ പി എന്നിവര്‍...

Read More

ചരമം – കദീജ (72) തിരുവത്ര

ചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂളിന് കിഴക്കു വശം താമസിക്കുന്ന റിട്ടയേർഡ് ചാവക്കാട് എ ഇ ഒ കോനാരത്ത് അബ്ദു റഹ്മാൻ മാസ്റ്റർ ഭാര്യ കദീജ (72) നിര്യാതയായി. കബറടക്കം നടന്നു. മക്കൾ : ഷൈൻ, ഷെബി, പരേതനായ ഷെല്ലി. മരുമക്കൾ : തൃശൂർ ബെസ്റ്റ് ട്രേഡിങ്ങ് കമ്പനി ഉടമ പി കെ ജലീൽ,...

Read More

11 ലക്ഷത്തിനു എടുക്കാന്‍ ആളില്ലാതിരുന്ന ബസ്സ് 15 ലക്ഷത്തിനു സുകന്യ സ്വന്തമാക്കി

chavakkadonline news impact ചാവക്കാട്: റവന്യു റിക്കവറി നടപടിയുടെ ഭാഗമായി പുന്നയൂർക്കുളം വില്ലേജ് ഓഫീസർ ജപ്തി ചെയ്ത് ചാവക്കാട് താലൂക്ക് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരുന്ന കെ എല്‍ 46 കെ 1755 ലക്ഷ്വറി കോച്ച് 2014 മോഡൽ ബസ് പെരുമ്പാവൂർ സ്വദേശി സുകന്യ ട്രാവൽസ് ഉടമ പി.കെ. സുകുമാരൻ ലേലത്തിൽ സ്വന്തമാക്കി. എസ് ബി ഐ ഗുരുവായൂർ ശാഖയിൽ നിന്നും വായ്പയെടുത്ത് ബസ് വാങ്ങി തുക തിരിച്ചടക്കാതിരുന്നതിന്റെ ഭാഗമായാണ് പുന്നയൂർക്കുളം ചമ്മന്നൂർ സ്വദേശിയുടെ ബസ് കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ ജപ്തി ചെയ്തത്. 2014 മോഡല്‍ ടൂറിസ്റ്റ് ബസ്സ്‌ ലേലത്തില്‍ പലതവണ വെച്ചും എടുക്കാന്‍ ആളില്ലാതെ താലൂക്ക് ഓഫീസ് അങ്കണത്തില്‍ കിടക്കുന്നതു സംബന്ധിച്ച് ചാവക്കാട്ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയെതുടര്‍ന്നു അധികൃതര്‍ ബസ്സ്‌ വീണ്ടും ലേലത്തില്‍ വെക്കുകയായിരുന്നു. 18 ലക്ഷം രൂപയാണ് ആദ്യം ബസിന് അധികൃതര്‍ വിലകെട്ടിയത്. പിന്നീടത് പലതവണ കുറച്ച് 11 ലക്ഷം രൂപയാക്കി. ഈ വിലക്കും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല....

Read More

ഐ എൻ എൽ നേതാവ് വി കെ അലവി എന്ന അമ്പി അന്തരിച്ചു

ചാവക്കാട്‌: ഐ.എൻ.എൽ മുൻ ജില്ല പ്രസിഡന്റ്‌ എടക്കഴിയൂർ പഞ്ചവടി സെന്ററിന്നു കിഴക്കു ഭാഗം താമസിക്കുന്ന പരേതനായ കുഞ്ഞിമൊയ്തു മുസ്ലിയാർ മകൻ മമ്മസ്രായില്ലത്ത്‌ വി.കെ.അലവി എന്ന അമ്പി (86) നിര്യാതനായി. ഐ.എൻ.എൽ സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡന്റ്‌, പുന്നയൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. സേഠ്‌ സാഹിബ്‌ സംസ്കാരിക വേദി സംസ്ഥാന ചെയർ മാനായിരുന്നു. ഭാര്യ:കുഞ്ഞിമോൾ (പരേത). മക്കൾ: ഉമ്മകുട്ടി, ജമീല, സഫിയ, ലൈല, ഹുസൈൻ, കബീർ, മുഹമ്മദ്‌, കാദർ മരുമക്കൾ: മുഹമ്മദ്‌ മുസ്ലിയാർ, സുലൈമാൻ ഹാജി, (ഷാർജ്ജ), ജമാൽ, ജവാഹിർ, ഷക്കീറ, വാഹിദ, മുംതാസ്‌, റജീന. കബറടക്കം നാളെ രാവിലെ എടക്കഴിയൂര്‍ ജുമാ മസ്ജിദ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2018
S M T W T F S
« Feb   Apr »
 123
45678910
11121314151617
18192021222324
25262728293031