വെളിയങ്കോട് അപകടം – ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു
ചാവക്കാട് : വെളിയങ്കോട് കിണറിനടുത്ത് ഇന്നലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദലാംകുന്ന് കുറ്റിയാട്ടയിൽ കുഞ്ഞിമുഹമ്മദ് മരണത്തിനു കീഴടങ്ങി. ഇന്ന് രാത്രി പത്തുമണിയോടെയാണ് മരണം. ഭാര്യ ഫാത്തിമ അപകടം നടന്ന ഉടനതന്നെ മരിച്ചിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. കുഞ്ഞിമുഹമ്മദ് ഫാത്തിമയുമൊത്ത് വെളിയങ്കോട്ടെ ബന്ധുവീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു. പൊന്നാനി ഭാഗത്ത് നിന്ന് ഇതേ ദിശയിൽ വന്ന കാറാണ് സ്കൂട്ടറിലിടിച്ചത്. ഫാത്തിമയെയും കുഞ്ഞിമുഹമ്മദിനെയും മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമ ആശുപത്രിയില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ കുഞ്ഞിമുഹമ്മദിനെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് കുഞ്ഞുമുഹമ്മദും ഭാര്യക്ക് പിന്നാലെ യാത്രയായത്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ഫാത്തിമയുടെ ഖബറടക്കം നടന്നത്. മക്കൾ: ഷബീർ, ഷജീർ (സഊദി), ഫെബീന, റഷീദ് മരുമക്കൾ : റഷീദ്,...
Read More