Select Page

Month: April 2018

പരിചരിക്കാന്‍ ആളില്ലാതെ മരണവും കാത്ത് മണത്തല ജ്യോതി ഹോട്ടല്‍ ഉടമയായിരുന്ന രാജന്‍

ചാവക്കാട് : രോഗബാധയെ തുടര്‍ന്ന് ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ട വയോധികനെ അവശനിലയില്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ വൃദ്ധസദനത്തില്‍ നിന്നും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണത്തല നെടിയേടത്ത് രാജനാണ് (74) വൃക്ക രോഖത്തെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയില്‍നിന്നും കൊടുക്കുന്ന മരുന്നും ദ്രവരൂപത്തിലുള്ള ഭക്ഷണവുമാണ് രാജന്റെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകര്‍ രാജന്റെ ദയനീയ അവസ്ഥ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജനെ പാലയൂര്‍ ഇമ്മാനുവേല്‍ ജീവകാരുണ്യപ്രവര്‍ത്തന സമിതി ഡയറക്ടര്‍ സി എല്‍ ജേക്കബിന്റെ നേതൃത്വത്തില്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ധബോധാവസ്ഥയില്‍ കഴിയുന്ന രാജനെ നഴ്‌സുമാരും സമീപ ബെഡുകളിലെ രോഗികളുടെ ബന്ധുക്കളുമാണ് പരിചരിക്കുന്നത്. രണ്ടാഴ്ച മുമ്പ് രാജനെ ചാവക്കാട് പോലീസിന്റെയും പൊതുപ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്നാണ് വൃദ്ധമന്ദിരത്തില്‍ പ്രവേശിപ്പിച്ചത്. അവിടെ കഴിയവെയാണ് രോഗം മൂര്‍ഛിച്ചത്. രാജന്റെ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചാവക്കാട് പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ചെയ്തതെന്ന് സി എല്‍ ജേക്കബ് പറഞ്ഞു. രാജന്റെ അവസ്ഥയെ കുറിച്ച് പോലീസും ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. നിര്‍ധനനായ രാജന്റെ സംരക്ഷണത്തിനാവശ്യമായ എല്ലാ...

Read More

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം : ചാവക്കാട് പ്രസ് ഫോറം

ചാവക്കാട് : പ്രാദേശിക തലങ്ങളില്‍ ജോലിചെയ്യുന്ന പത്ര ദൃശ്യ മാധ്യമ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ചാവക്കാട് പ്രസ് ഫോറം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ യാതൊരു പരിഗണനയുമില്ലാതെയാണ് ഈ വിഭാഗം രാവും പകലും ജോലിചെയ്യുന്നത്. ക്ഷേമ പദ്ധതികള്‍, ഉത്‌സവബത്ത, ആരോഗ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവ ഈ വിഭാഗത്തിന് ഉടന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രാദശിക പത്ര ദൃശ്യ കൂട്ടായ്മകളെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രാദേശിക പത്ര ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായി ലോക മാധ്യമ ദിനമായ മൂന്നിന് കളക്ടറേറ്റുകളിലേയ്ക്ക് കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ (കെ ജെ യു ) നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുവാന്‍ യോഗം തിരുമാനിച്ചു. പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ എം ബാബു റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. എം വി ഷെക്കീല്‍, ശിവജി നാരായണന്‍, സി പി സനൂപ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി റാഫി വലിയകത്ത് ( പ്രസിഡന്റ്...

Read More

നിയന്ത്രണം വിട്ട വാൻ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്കേറ്റു

അണ്ടത്തോട് : നിയന്ത്രണം നഷ്ടപ്പെട്ട വാൻ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. അണ്ടത്തോട് സ്വദേശി കോഞ്ചാടത്തു മൊയ്തു മകൻ നൌഫൽ( 24 )ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരമണിയോടെ അണ്ടത്തോട് സെന്ററിൽ ദേശീയപാതയിലാണ് അപകടം. പൊന്നാനി ഭാഗത്തു നിന്നും ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ വലതു ഭാഗത്തു സംസാരിച്ചു നിൽക്കുന്നവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാങ്കിൽ നിന്നും പണം കൊണ്ടുപോകുന്ന വാനാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. പരിക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ...

Read More

പോത്ത് മോഷണം – പ്രതികള്‍ സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി

ചാവക്കാട് : എടക്കഴിയൂര്‍ പഞ്ചവടിയില്‍ പോത്തിനെ മോഷ്ടിക്കാനെത്തിയതുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്ത മൂന്നു പേര്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി. തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍(44), പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ്(20), തൊട്ടാപ്പ് സുനാമികോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍(19) എന്നിവരാണ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് എസ്.എച്ച്.ഒ. കെ.ജി.സുരേഷ്, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതായിരുന്നു. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് ഇവര്‍ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി പോലീസ് പഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പോലീസ് ഇവരെ പിടികൂടിയത്. പഞ്ചവടി ബീച്ചിന് സമീപം തെരുവത്ത് മൊയ്തു എന്നയാളുടെ തൊഴുത്തില്‍ നിന്നാണ് ഇവര്‍ പോത്തിനെ മോഷ്ടിക്കാന്‍ ശ്രമിച്ചത്. പോത്തിനെ കൊണ്ടുപോകാനുള്ള പെട്ടി ഓട്ടോറിക്ഷയുമായിട്ടായിരുന്നു ഇവര്‍ വന്നത്. പോത്തിനെ അഴിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെ ഇവര്‍ ബീച്ചിലേക്ക് ഓടി രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്ക്...

Read More

കടുത്തവേനലില്‍ ദാഹജലവുമായി സാന്ത്വനം

കടപ്പുറം : തീരദേശവാസികള്‍ക്ക് ആശ്വാസമായി എസ് വൈ എസ് സാന്ത്വനം കുടിവെള്ള പദ്ധതി വിതരണം മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ ഷാഹു ഹാജി നിര്‍വഹിച്ചു, മൂന്നു ലക്ഷം രൂപ ചിലവഴിച്ച് സ്വന്തമായി വാഹനവും ഡീസല്‍ കൂലി ഇനത്തില്‍ ഇരുപതിനായിരത്തോളം രൂപ ചിലവഴിച്ചാണ് പതിനായിരം ലിറ്റര്‍ വെള്ളം കടപ്പുറം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്. നാല് വര്‍ഷമായി കടുത്തവേനലില്‍  കുടിവെള്ളവുമായി എസ് വൈ എസ് സാന്ത്വനം കടപ്പുറം പഞ്ചായത്തില്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2018
S M T W T F S
« Mar   May »
1234567
891011121314
15161718192021
22232425262728
2930