Select Page

Day: April 16, 2018

ആസിഫക്ക് വിളക്ക് കൂടുകള്‍ തെളിയിച്ച് വിദ്യാര്‍ഥികള്‍

ചാവക്കാട് : ആസിഫ സംഭവത്തില്‍ രാജവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ വിളക്ക് കൂടുകള്‍ തെളിയിച്ചു. മൂന്നു ദിവസങ്ങളിലായി മുണ്ടൂര്‍ മജിലിസ് പാര്‍ക്കില്‍  നടന്നുവന്ന വേനല്‍വസന്തം വിദ്യാര്‍ഥി സഹവാസ കേമ്പിലാണ് ആസിഫക്ക് നീതി ലഭ്യമാക്കുക എന്നെഴുതിയ അറുപതോളം കടലാസു റാന്തലുകള്‍ തെളിയിച്ചത്. നസീഹ, ഹുദ, മിസ്ബാഹ് അബ്ദുള്ള, ഹലീം  എന്നിവര്‍ നേതൃത്വം നല്‍കി. കവയത്രിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്ടുമായ ഷെമി യൂസുഫ് ഉദ്ഘാടനം...

Read More

എല്ലാവരുടേതുമാണ് ഇന്ത്യ- പൊതുസമ്മേളനം നടത്തി

ഒരുമനയൂർ: എല്ലാവരുടേതുമാണ് ഇന്ത്യ വെൽഫെയർ പാർട്ടി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പൊതുയോഗം സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗ സമ്മേളനം ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അബൂബക്കർ കുഞ്ഞി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ അധ്യക്ഷത വഹിച്ചു.  മലപ്പുറം ജില്ലാ സെക്രട്ടറി ശാക്കിർ ചങ്ങരംകുളം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ഷണ്മുഖം വൈദ്യര്‍, സൈഫുദ്ധീൻ, മണ്ഡലം ട്രഷറർ കെ.വി. ഷിഹാബ് എന്നിവർ...

Read More

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര മഹോല്‍സവം : 12 കരിവീരന്‍മാര്‍ അണിനിരക്കും

ചാവക്കാട് : പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമഹോല്‍സവം വ്യാഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന്  ക്ഷേത്രം ഭാരവാഹികളായ എം ബി സുധീര്‍, എം ടി ബാബു, വി എ സിദ്ധാര്‍ത്ഥന്‍, ഇ വി ശശി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ചുറ്റു വിളക്കും  നിറമാലയും ഉത്‌സവ തലേദിവസമായ ബുധനാഴ്ച സമാപിക്കും. മേടമാസത്തിലെ രോഹിണി നാളായ വ്യാഴാഴ്ച്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കലശപൂജ, ഉദയാസ്തമനപൂജ  തുടങ്ങിയ പൂജാദികര്‍മ്മങ്ങള്‍ നടക്കും. പറ വെയ്പ്പ്, കാവടിയഭിഷേകം, പട്ടുചാര്‍ത്തലും പൊന്‍വേല്‍ സമര്‍പ്പണം എന്നിവയും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ക്ഷേത്രത്തില്‍ ഗജവീരന്റെ അകമ്പടിയോടെ  ഭഗവാന്റെ തിടമ്പ് എഴുന്നെള്ളിക്കും. ഗുരുവായൂര്‍ ഗോപമാരാരുടെയും പറമ്പന്തള്ളി വിജേഷിന്റെയും നേതൃത്വത്തിലുള്ള ചെണ്ടമേളം അകമ്പടിയാകും. തുടര്‍ന്ന് ശ്രീരുദ്ര, സ്നേഹവേദി, ടീം ഫോക്‌സ്, ബ്‌ളാക്ക് ക്യാറ്റ്, റസ്ത ബ്രദേഴ്‌സ്, ടീം ഓഫ് ബെറിട്ട എന്നീ ദേശകമ്മിറ്റികളുടെ സ്വാമിതുള്ളല്‍, കാവടി, ഗജവീരന്‍മാര്‍, വിവിധ വാദ്യമേളങ്ങള്‍...

Read More

കെ പി വത്സലന്‍ അനുസ്മരണ സമ്മേളനം നടത്തി

ചാവക്കാട്:  കെ പി വത്സലന്‍ അനുസ്മരണ സമ്മേളനം നടത്തി. സി പി ഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കെ പി വത്സലന്റെ സ്മരണ പുതുക്കി. വത്സലൻ കുത്തേറ്റു വീണ ഒറ്റയിനിയിലെ സ്മൃതികുടീരത്തിൽ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുൾ ഖാദർ എം എൽ എ, ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ, ടി ടി ശിവദാസ്, ഷീജ പ്രശാന്ത്, എം ആർ രാധാകൃഷ്ണൻ, ടി വി സുരേന്ദ്രൻ, വി ഷമീർ, എൻ കെ ഗോപി എന്നിവർ സംസാരിച്ചു. ചാവക്കാട് നഗരസഭാ ചെയര്‍മാനായിരിക്കെയാണ് കെ പി വത്സലന്‍ അകലാട് ഒറ്റയിനില്‍ വെച്ച് കുത്തേറ്റ്...

Read More

ബാർബെർ ഷോപ്പ് കത്തി നശിച്ചു

ചാവക്കാട് : മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ഷോപ്പ് കത്തി നശിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് കടക്ക് തീപിടിച്ചത്. . കറുപ്പംവീട്ടിൽ ഹംസ മകൻ ഖാലിദിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. ഓല മേഞ്ഞ ഒറ്റ മുറി ഷോപ്പ് അമ്പതു  വർഷമായി ഇവിടെ പ്രവർത്തിക്കുന്നു.  തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി ഖാലിദ്...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2018
S M T W T F S
« Mar   May »
1234567
891011121314
15161718192021
22232425262728
2930