Select Page

Day: April 19, 2018

പോത്ത് മോഷ്ടാക്കള്‍ പിടിയില്‍

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടിയില്‍ പോത്തിനെ മോഷ്ടിക്കാനെത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍(44), പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ്(20), തൊട്ടാപ്പ് സുനാമികോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍(19) എന്നിവരെയാണ് എസ്.എച്ച്.ഒ. കെ.ജി.സുരേഷ്, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ പഞ്ചവടി ബീച്ചിന് സമീപം തെരുവത്ത് മൊയ്തു എന്നയാളുടെ തൊഴുത്തില്‍ നിന്നാണ് ഇവര്‍ പോത്തിനെ മോഷ്ടിക്കാന്‍ ശ്രമിച്ചത്. പോത്തിനെ കൊണ്ടുപോകാനുള്ള പെട്ടി ഓട്ടോറിക്ഷയുമായിട്ടായിരുന്നു ഇവര്‍ വന്നത്. പോത്തിനെ അഴിക്കുന്നത് വീട്ടുകാര്‍ കണ്ടതോടെ ഇവര്‍ ബീച്ചിലേക്ക് ഓടി രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് പോത്തിന്റെ വില ചോദിച്ച് ഇവിടെ എത്തിയിരുന്നതിനാല്‍ പ്രതികളെ വീട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി.കാമറയില്‍ നിന്ന് പോലീസ് ഇവരുടെ ചിത്രം കണ്ടെത്തുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു. മോഷണ സംഘത്തില്‍ ഒരാള്‍ കൂടി ഉണ്ടെന്നും അടുത്ത ദിവസം തന്നെ ഇയാള്‍ അറസ്റ്റിലാവുമെന്നും പോലീസ് പറഞ്ഞു. എന്നാല്‍...

Read More

കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ നീക്കം ചെയ്തു

ചാവക്കാട് : നഗരസഭ ബൈപ്പാസ് റോഡിലുളള ചൈത്രം ഹോട്ടല്‍, ഹോട്ടല്‍ ഗ്രാന്റ്, വിംബീസ് ബേക്കറി എന്നീ കടകളില്‍ നിന്നും കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. കൂടാതെ നഗരസഭ കെട്ടിടത്തില്‍ വാഹന ഗതാഗതത്തിന് തടസ്സമായി പച്ചക്കറി സാമഗ്രികള്‍ റോഡിലേക്ക് ഇറക്കിവെച്ച് വില്‍പ്പന നടത്തിയിരുന്ന വി.കെ.ബി. വെജിറ്റബിള്‍സില്‍ നിന്നും പച്ചക്കറികള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും ചെയ്തു. നഗരസഭ ആരോഗ്യവിഭാഗം ഹെðത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ.പോള്‍ തോമസ്, ജെ.എച്ച്.ഐ.മരായ ശ്രീ.ശിവപ്രസാദ്, ശ്രീ.റിജേഷ്, ശ്രീ.പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തി...

Read More

മണത്തല സ്കൂളില്‍ എവര്‍ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി

മണത്തല : നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ പച്ചപ്പ് തിരിച്ചു പിടിക്കുന്നതിനും, സ്കൂൾ കാമ്പസിലെ ജൈവവൈവിധ്യം വിപുലീകരിക്കുന്നതിനും മണത്തല ഗവ,ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എവർഗ്രീൻ പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ്കമ്മറ്റി ചെയർമാൻ എ സി ആനന്ദൻ നിർവഹിച്ചു. പരിസ്ഥിതി ക്ളബ്ബും ചാവക്കാട് നഗരസഭാ കൃഷിഭവനും സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയിൽ നാൽപ്പതു നേന്ത്രവാഴകൾ ഉൾപ്പെടുന്ന കൃഷിത്തോട്ടവും ശലഭോദ്യാനവും ആണ് ഇപ്പോൾ സജ്ജമായിട്ടുള്ളത്. നക്ഷത്രവനവും ഔഷധോദ്യാനവും സ്കൂൾ തുറക്കുന്നതോടെ പൂർത്തിയാവും. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ വി അനിൽകുമാർ, പി ടിഎ പ്രസിഡൻറ് പി കെ അബ്ദുൾകലാം, പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദ്, എം എച്ച് റാഫി, പരിസ്ഥിതി ക്ളബ് കൺവീനർ എ എസ് രാജു എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2018
S M T W T F S
« Mar   May »
1234567
891011121314
15161718192021
22232425262728
2930