Select Page

Month: May 2018

സൗജന്യ സ്കൂൾ കിറ്റ് വിതരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു

എടക്കഴിയൂർ : സ്റ്റാർ ഗ്രൂപ്പ്‌ അതിർത്തിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള സൗജന്യ സ്കൂൾ കിറ്റ് വിതരണവും എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും എടക്കഴിയൂർ വ്യാപാര ഭവൻ ഹാളിൽ വെച്ച് നിർവഹിച്ചു. ചാവക്കാട് മുനിസിപ്പൽ കൗൺസിലർ തറയിൽ ജനാർദനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പാലയൂർ പള്ളി വികാരി ഫാ: ജോസ് പോന്നോലിപറമ്പിൽ, നാഗഹരിക്കാവ് സ്വാമി മുനീന്ദ്രാനന്ദ, കിറാമൻകുന്നു മഹല്ല് ഖത്തീബ്‌ ഹംസ സഖാഫി, കെ. വി. അഷ്‌റഫ്‌ ഹാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്റ്റാർ ഗ്രൂപ്പ്‌ പ്രസിഡന്റ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ. വി. ഷാഫിർ സ്വാഗതവും, സെക്രട്ടറി ഷിനോജ് നന്ദിയും...

Read More

വ്യത്യസ്തമായ പരിപാടികളോടെ ഉമോജ -2k19 സൗഹൃദ ഇഫ്താര്‍

മന്ദലാംകുന്ന് : ഡ്രാഗണ്‍ കരാട്ടെ ക്ലബ്ബിന്‍റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന ഉമോജ -2k19 ന്‍റെ ഭാഗമായി സൌഹൃദ ഇഫ്താര്‍ മീറ്റ്‌ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന മത സൗഹാര്‍ദ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ഫാദർ പത്രോസ് (പ്രിൻസിപ്പാൾ, ബഥനി സ്കൂൾ ), സ്വാമി ഹരിനാരായണൻ, അബ്ദുൽ സിയാർ (പ്രിൻസിപ്പാൾ, തഖ്‌വ സ്കൂൾ ) എന്നിവർ സൗഹാർദ പ്രഭാഷണം നടത്തി. ജെ എസ് കെ എ തൃശൂർ ജില്ലാ ചീഫ് ട്രൈനെർ ഷിഹാൻ ഷാജിലി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അധ്യായന വർഷത്തിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം ഇഖ്ബാൽ മാസ്റ്റർ വിതരണം ചെയ്തു. അവശത അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ പദ്ധതിയുടെ ഔദ്യോഗീക ഉദ്‌ഘാടനം വടക്കേകാട് എസ് ഐ പ്രദീപ്‌ കുമാർ നിർവഹിച്ചു. പരിസ്ഥിതി വാരാചരണത്തിനു തുടക്കം കുറിച്ച് കൊണ്ട് ഡ്രാഗൺ കരാട്ടെ ക്ലബ് നടത്തിയ വൃക്ഷതൈ വിതരണം സാധു...

Read More

ബന്ധുവായ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ വീടു കയറി ആക്രമിച്ചു

ചാവക്കാട്: ബന്ധുവായ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം  വീടു കയറി ആക്രമിച്ചതായി പരാതി. പരിക്കേറ്റ അണ്ടത്തോട് കുമാരന്‍പടി മുക്രിയകത്ത് വീട്ടില്‍ നൗഷാദി(26)നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12.30ഓടെ തിരുവത്ര കോട്ടപ്പുറത്തുള്ള നൗഷാദിന്റെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു സംഭവം. ചാവക്കാട് ഓട്ടോ ഡ്രൈവറും സിപിഎം പ്രവര്‍ത്തകനുമായ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് നൗഷാദ് പറഞ്ഞു. നൗഷാദിന്റെ ബന്ധുവായ വിദ്യാര്‍ഥിനിയെ ഇയാള്‍ നേരത്തെ ശല്യപ്പെടുത്തിയിരുന്നു. ശല്യം സഹിക്കാതായതോടെ വിദ്യാര്‍ഥിനിയെ കുറച്ചു ദിവസം നൗഷാദിന്റെ വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു. ഇന്നലെ തിരികെ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കൊണ്ടു വന്നപ്പോഴാണ് യുവാവും സംഘവും ഇവിടെയെത്തി നൗഷാദിനെ ആക്രമിച്ചത്. മര്‍ദനത്തില്‍ നൗഷാദിന്റെ തലക്കും പുറത്തും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. നൗഷാദ് എസ്ഡിപിഐ പ്രവർത്തകനാണ്. ചാവക്കാട് പോലിസില്‍പരാതി...

Read More

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചാവക്കാട് : ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് വെളിയങ്കോട് സ്വദേശി മരിച്ചു. വെളിയങ്കോട് കരുവീട്ടില്‍ അബ്ദു മകന്‍ അബ്ദുനാസറാണ്(33) മരിച്ചത്. ബൈക്കിനു പിറകില്‍ യാത്ര ചെയ്തിരുന്ന പത്തുവയസ്സുകാരന്‍ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍. ഇന്ന് രാവിലെ എട്ടുമണിയോടെ അകലാട് ദേശീയ പാത ടിപ്പുസുല്‍ത്താന്‍ റോട്ടിലാണ് അപകടം. എടക്കഴിയൂര്‍ പഞ്ചവടിയിലേക്ക് വരികയായിരുന്ന ബൈക്കില്‍ പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം എന്ന് പറയുന്നു. അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുനാസര്‍ മരിച്ചിരുന്നു. ബന്ധുവിന്‍റെ സുന്നത്ത് കര്‍മ്മവുമായി (circumcision) ബന്ധപ്പെട്ടു പഞ്ചവടിയിലെ സ്വകാര്യ ക്ലീനിക്കിലെക്ക് വരും വഴിയാണ് ബൈക്ക് അപകടത്തില്‍...

Read More

കോടതിക്ക് മുന്നില്‍ കഞ്ചാവ് ചെടികള്‍ – എക്സൈസ് വകുപ്പ് കേസെടുത്തു

ചാവക്കാട്: ചാവക്കാട് – കുന്നംകുളം റോട്ടില്‍ കോടതിക്ക് എതിര്‍വശം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് മുന്നില്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തി. കെട്ടിടത്തിന് മുന്നിലെ പുല്ലുകള്‍ക്കിടയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ന്നുവന്നത്. റോഡിലെ കാനയോട് ചേര്‍ന്ന ഭാഗത്താണ് ഇവ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. കെട്ടിടത്തിന് മുന്നിലെ ടൈല്‍ വിരിച്ച ഭാഗത്തിന് പുറത്ത് മറ്റ് പുല്ലുകള്‍ക്കൊപ്പം വളരുന്ന ചെടി കഞ്ചാവാണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ എക്‌സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനിലാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചെടികള്‍ കഞ്ചാവ് തന്നെയെന്ന് സ്ഥിരീകരിച്ചു. 40 സെന്റി മീറ്ററും 31 സെന്റിമീറ്ററും നീളമുള്ളവയാണ് കണ്ടെത്തിയ കഞ്ചാവ് ചെടികള്‍. സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് കണ്ടെത്തിയതെങ്കിലും കെട്ടിട ഉടമക്ക് കഞ്ചാവു ചെടികളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കെട്ടിടം വാടകക്കെടുത്ത ആളും ഇവിടെ ഒരു സ്ഥാപനവും നടത്താതെ അടച്ചിട്ടിരിക്കുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. കഞ്ചാവ് ചെടികള്‍ എക്‌സൈസ് അധികൃതര്‍ പറിച്ചുകൊണ്ടു...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2018
S M T W T F S
« Apr   Jun »
 12345
6789101112
13141516171819
20212223242526
2728293031