കാല്‍പന്തുമായി കുട്ടിക്കൂട്ടം – ഇത് വെറും കുട്ടിക്കളിയല്ല

ലിജിത്ത് തരകന്‍ ഗുരുവായൂര്‍: പുലരുമ്പോഴും സന്ധ്യക്കും ചാവക്കാട് സ്‌കൂള്‍ ഗ്രൗണ്ട് കാല്‍പ്പന്തുകളുമായി കീഴടക്കുന്ന ഒരു കൂട്ടം കുട്ടികള്‍. ചാവക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ ഈ പന്തുതട്ടല്‍ വെറും കുട്ടിക്കളിയല്ല. രാജ്യത്തിന്റെ ജഴ്‌സിയണിയുന്ന ഒരു നാളെ സ്വപ്‌നം കണ്ടാണിവര്‍ ഗുരുവായൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിക്ക് (ജി.എസ്.എ) കീഴില്‍ ഇവര്‍ ഫുട്ബാള്‍ പരിശീലിക്കുന്നത്. അക്കാദമി രൂപവത്ക്കരിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോഴേക്കും ഏഴ് കുട്ടികള്‍ സംസ്ഥാന ജില്ലാ ടീമുകളില്‍ ഇടം തേടിയെന്നറിയുമ്പോഴാണ് ഇവരുടെ ദേശീയ ടീം സ്വപ്‌നം പാഴ്ക്കിനാവല്ലെന്ന് വ്യക്തമാവുക. അടുത്ത സീസണില്‍ ഐ ലീഗില്‍ കളിക്കുകയെന്നതും ഇവരുടെ സ്വപ്‌നമാണ്. ഗുരുവായൂര്‍ ചാവക്കാട് മേഖലയിലെ കുട്ടികള്‍ക്ക് ശാസ്ത്രീയമായ ഫുട്ബാള്‍ പരീശിലനം ലക്ഷ്യമിട്ടാണ് ഒന്നര വര്‍ഷം മുമ്പ് സ്‌പോര്‍ട്‌സ് അക്കാദമിക്ക് രൂപം നല്‍കിയത്. ഈ മേഖലയിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ ചേര്‍ന്നാണ് അക്കാദമി രൂപവത്ക്കരിച്ചത്. ഇവരുടെ ലക്ഷ്യത്തിന് പിന്തുണയായി ഗുരുവായൂര്‍ നഗരസഭ സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിന് അനുമതി നല്‍കി. 10, 12,...

Read More