Select Page

Month: June 2018

പ്രസ്താവനകളും വാഗ്ദാനങ്ങളും വേണ്ട – റോഡുകള്‍ ഗതാഗത യോഗ്യമാക്കുക

ചാവക്കാട് : തകർന്നു കിടക്കുന്ന റോഡുകൾ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയും ഒരുമനയൂർ പാഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി എം എൽ എ ഒഫീസിലെക്ക് മാർച്ച് നടത്തി. തങ്ങൾപടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചാവക്കാട് എം എൽ എ ഒഫീസിനു സമീപം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അബൂബക്കർ കുഞ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ്‌ പി കെ അക്ബർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ എസ് നവാസ് മുഖ്യ പ്രഭാഷണം നടത്തി. എം എല്‍ എ യുടെ പ്രസ്ഥാവനകളും വാഗ്ദാനങ്ങളുമല്ല വേണ്ടത് നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ, ഷന്മുഖം വൈദ്യർ, സരസ്വതി ശങ്കരമംഗലത്ത്, ശിഹാബ് കെ വി, ഹംസ ഗുരുവായുർ എന്നിവർ നേതൃത്വം...

Read More

‘കാറ്റ് വന്നേ പൂ പറിച്ചേ’ ചാവക്കാടിന്‍റെ ദൃശ്യഭംഗി രാജ്യാന്തര മേളയിലേക്ക്

ചാവക്കാട് : ചാവക്കാടിന്‍റെ ദൃശ്യഭംഗിയിലുടെ സഞ്ചരിക്കുന്ന കുട്ടികളുടെ മൂസിക് വീഡിയോ ‘കാറ്റ് വന്നേ, പൂ പറിച്ചേ…’സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക രാജ്യാന്തരമേളയിലേക്ക്. ജൂലൈ 20 ാം തിയ്യതി മുതല്‍ തിരുവനന്ദപുരത്ത് സാസ്കാരിക വകുപ്പിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയില്‍ പ്രദര്‍ശനത്തിന് ഈ വീഡിയോ തിരഞ്ഞെടുത്തു. ചാവക്കാട് മണത്തല ഗവ. എച്ച്.എസ്സ്.എസ്സിന്‍റേയും ജനകീയ ചലച്ചിത്രവേദിയുടേയും സഹകരണത്തോടെയാണ് മൂസിക് വീഡിയോ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്കായിറങ്ങിയ ഒരു സംഘം കുട്ടികളുടെ കാഴ്ചകളിലൂടെയാണ് വീഡിയോ സംസാരിക്കുന്നത്. യാത്രാസംഘത്തിന്‍റെ സഞ്ചാരവഴികളില്‍ ചാവക്കാടിനെ അവര്‍ തൊട്ടറിയുന്നുണ്ട്. പ്രദേശത്തെ പ്രധാന ഇടങ്ങളേയും വ്യക്തികളേയും അടയാളപ്പെടുത്തുന്നു. ചാവക്കാട് കടലും വഞ്ചിക്കടവും യുദ്ധസ്മാരകവും, ചേറ്റുവ കണ്ടല്‍കാട്, കോട്ട, ഗുരുവായൂര്‍ ഗാന്ധിസ്മാരകം എന്നിവയ്ക്കു പുറമേ വിരുന്നെത്തിയ പക്ഷികളേയും നാട്ടിലെ വീശുവലയേറും ഉള്‍പ്പെടെ നാടിന്‍റെ വിവിധകാഴ്ചകള്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അധ്യാപകനായ റാഫി നീലങ്കാവിലാണ്. നിര്‍മ്മാണം പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഡോ. ഏ.കെ. നാസറും നിര്‍വ്വഹിക്കുന്നു. സംഗീതവും രചനയും അഹ്മദ് മുഈനുദ്ദീനും, സഹസംവിധാനം ഷാജി നിഴലും...

Read More

കെ ആർ മോഹനൻ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: പ്രശസ്ത സംവിധായകൻ തിരുവത്ര കെ.ആർ മോഹനൻ ഒന്നാം ചരമദിനത്തോടനുബന്ധിച്ച അനുസ്മരണം സമ്മേളനം സംഘടിപ്പിച്ചു. സംവിധായകൻ പി.ടി കുഞ്ഞിമുഹമ്മദ് ഉൽഘാടനം ചെയ്തു. സിനിമാനടൻ വി.കെ.ശ്രീരാമൻ,  നഗരസഭ ചെയർമാൻ എന്‍ കെ  അക്ബർ, എം കൃഷണ ദാസ്, കെ എ  മോഹൻദാസ്, കെ നവാസ്, വേണു എടക്കഴിയൂർ, എന്നിവർ സംസാരിച്ചു. സി കെ വേണു അധ്യക്ഷത വഹിച്ച ചടങ്ങിൽ എം ആര്‍  രാധാകൃഷ്ണൻ സ്വാഗതവും കെ എച്ച് സലാം നന്ദിയും...

Read More

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

എടക്കഴിയൂർ : സീതി സഹിബ് സ്കൂളിലെ  പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ഫർഹാനാണ് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ അഴിയുന്നത്.  കുന്നംകുളം മലങ്കര ആശുപത്രിയിൽ    I തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഫര്‍ഹാന്‍. പക്ഷി സ്നേഹിയായ ഫർഹാൻ അവധി ദിവസമായ ഇന്നലെ പക്ഷി കൂട് കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. മരത്തിന്റെ ചുവട്ടിൽ കിടന്നിരുന്ന പാമ്പായിരുന്നു ഫർഹാനെ കടിച്ചത്. അകലാട് പുതിയകത്ത് റഷീദ്, റംല ദമ്പതികളുടെ...

Read More

പട്ടാപകൽ ആടിനെ നായ്ക്കൾ കടിച്ചു കൊന്നു

ഒരുമനയൂര്‍ : പട്ടാപകൽ ആടിനെ നായ്ക്കൾ കടിച്ചു കൊന്നു. മറ്റൊന്നിനെ മാരകമായി പരിക്കേല്പിചു. ഒരുമനയൂർ നാലാം വർഡ് അമ്പലതാഴം കറുപ്പം വീട്ടിൽ അബ്ദുൽ കാദറി ന്റേതാണ് ആടുകൾ. പറമ്പിൽ മേയാൻ കെട്ടിയിരുന്ന ആടുകളെ യാണ് ആക്രമിച്ചത്. ഇന്ന് വൈകീട്ട് നാലിനാണ് സംഭവം. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നായശല്ല്യം രൂക്ഷമായതിനാല്‍ പാല്‍, പത്രം വിതരണക്കാരും നാട്ടുകാരും ഭീതിയിലാണ്. ഒരുവർഷം മുമ്പ് നായ്ക്കളെ പിടി കൂടിയെങ്കിലും ഈ വർഷം പരാതികൾ അറിയിച്ചിട്ടും നടപടി ഇല്ലെന്ന് നാട്ടുകാർക്ക്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2018
S M T W T F S
« May   Jul »
 12
3456789
10111213141516
17181920212223
24252627282930