Select Page

Day: June 1, 2018

നിരോധിച്ച ഒന്നര കോടി രൂപയുടെ നോട്ടുകളുമായി അഞ്ചുപേര്‍ പിടിയില്‍

ചാവക്കാട് : നിരോധിച്ച ഒന്നര കോടി രൂപയുടെ നോട്ടുകളുമായി അഞ്ചുപേര്‍ ചാവക്കാട് പോലീസിന്റെ പിടിയിലായി. ഇന്ന് പുലർച്ചെ വാഹന പരിശോധക്കിടെയാണ് നിരോധിച്ച പഴയ 1000, 500 രൂപാ നോട്ടുകളുമായി കാറില്‍ സംഞ്ചരിച്ചിരുന്ന സംഘത്തെ പോലീസ് പിടികൂടിയത്. കോയമ്പത്തൂർ സ്വദേശികളായ താജുദ്ദീൻ, ഫിറോസ് ഖാൻ, മുഹമ്മദ് റിഷാദ്, പാലക്കാട് സ്വദേശികളായ ഹബീബ്, ഷറഫുദ്ദീൻ എന്നിവരെയാണ് രണ്ട് കാറുകളിൽ നോട്ടുകളുമായി സഞ്ചരിക്കവെ ഇൻസ്പക്ടർ കെ ജി സുരേഷും സംഘവും അറസ്റ്റ് ചെയ്ത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ യതീശ് ചന്ദ്രക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോദന. പോലീസ് സംഘത്തിൽ എസ് ഐ രാജീവ്, അഡീഷണല്‍ എസ് ഐ മാരായ മാധവൻ, അനിൽ മാത്യു, ജിജിൽ, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ രാഗേഷ്, സുദേവ്, സജീർ, പോലീസ് ഓഫീസര്‍ സുമേഷ് എന്നിവരും ഉണ്ടായിരുന്നു. ഫോട്ടോ : പിടിച്ചെടുത്ത നോട്ടുകളുമായി പോലീസ്...

Read More

കെവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ

ചാവക്കാട് : കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് “ജാതി ബോധത്തിനും മനുഷ്യഹത്യക്കും മാനവീകതയാണ് മറുപടി” എന്ന മുദ്രവാക്ക്യമുയർത്തി എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ വായ് മൂടി കെട്ടി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  എസ് എഫ് ഐ  ചാവക്കാട് ഏരിയ സെക്രട്ടറി കെ. യു. ജാബിർ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡണ്ട് അമൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഐശ്വര്യ നന്ദി...

Read More

സ്കൂളിലേക്ക് ഒരുങ്ങുന്ന അംഗന്‍വാടി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

എടക്കഴിയൂര്‍ : സ്കൂള്‍ പഠനം തുടങ്ങാന്‍ ഇരിക്കുന്ന 65-ആം നമ്പർ അംഗൻവാടിയിലെ വിദ്യാർഥികൾക്ക് അഫയൻസ് അസോസിയേഷൻ എടക്കഴിയൂർ  പഠനോപകരണങ്ങൾ വിതരണം ചെയ്തു. 10-ആം വാർഡ് മെമ്പർ ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു. അഫയൻസ് പ്രസിഡണ്ട് ഷെഫീർ അദ്ധ്യക്ഷത വഹിച്ചു, സുജാത ടീച്ചർ,  കബീർ സി കെ, ഇബ്രാഹീം പി സി, നജീബ് ബംഗ്ലാവിൽ, സിദ്ദി എം കെ, അലി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അൻസിൽ സ്വാഗതവും, ജോയിന്റ് സെക്രട്ടറി സന്തോഷ് നന്ദിയും...

Read More

ടാലണ്ട് ലാബ് – മാതൃകയായി മണത്തല സ്കൂൾ  

ചാവക്കാട് : അവധിക്കാലം അറിവിന്‍റേയും തിരിച്ചറിവിന്‍റേയും പാഠമാക്കി മണത്തല ഗവ. എച്ച്.എസ്സ്.എസ്സിലെ കുട്ടികള്‍. വിദ്യാര്‍ത്ഥികളിലെ കഴിവുകള്‍ കണ്ടെത്തി പരിശീലിപ്പിച്ച് തയ്യാറാക്കിയ ‘കാറ്റ് വന്നേ, പൂ പറിച്ചേ’ എന്ന മൂസിക് വീഡിയോയുടെ പ്രകാശനം ഗുരുവായൂര്‍ നിയോജക മണ്ഡലം എം.എല്‍.എ. കെ.വി. അബ്ദുള്‍ ഖാദര്‍ നിര്‍വ്വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ.അക്ബർ അധ്യക്ഷത വഹിച്ചു. മണത്തല ഗവ. എച്ച്.എസ്സ്.എസ്സിന്‍റേയും ജനകീയ ചലച്ചിത്രവേദിയുടേയും സഹകരണത്തോടെയാണ് മൂസിക് വീഡിയോ തക്കാറാക്കിയിട്ടുളളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്‍റെ ഭാഗമായി ടാലന്‍റ് ലാബ് രൂപീകരിച്ച് മൂസിക് വീഡിയോ തയ്യാറാക്കിയ ആദ്യ വിദ്യാലയവും മണത്തല തന്നെ. സ്കൂളിന്‍റെ നേതൃത്വത്തില്‍ ‘വിസില്‍’ എന്ന ലഘുചിത്രവും പൂര്‍ത്തിയാക്കുന്നതോടെ മണത്തല സ്കൂള്‍ ടാലന്‍റ് ലാബ്  സംസ്ഥാനത്തിന് തന്നെ മാതൃകയാവും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. വീഡിയോയുടെ സംവിധാനം അധ്യാപകനായ റാഫി നീലങ്കാവിലും നിര്‍മ്മാണം പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഡോ. ഏ.കെ. നാസറും നിര്‍വ്വഹിക്കുന്നു. സംഗീതവും രചനയും അഹ്മദ് മുഈനുദ്ദീനും, സഹസംവിധാനം ഷാജി നിഴലും, ഛായഗ്രഹണം ഹാഷിം അന്‍സാര്‍, പ്രശാന്ത്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2018
S M T W T F S
« May   Jul »
 12
3456789
10111213141516
17181920212223
24252627282930