Select Page

Day: June 3, 2018

പനി ക്ലീനിക്ക് നാളെ തുടങ്ങും

ചാവക്കാട് : ചാവക്കാട് താലൂക്കാശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ പ്രത്യേക പനി ക്ലീനിക്ക് തുടങ്ങും. ക്ലീനിക്കിലെക്ക് രണ്ട് ഡോക്ടര്‍മാരെ ചാവക്കാട് നഗരസഭ പ്രത്യേകമായി നിയമിച്ചു. രാവിലെ ഒന്‍പതു മണിമുതല്‍ വൈകീട്ട് ഏഴു മണിവരെ പ്രത്യേക ഒ പി പ്രവര്‍ത്തിക്കും. നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പനി നിയന്ത്രിക്കുന്നതിനു വേണ്ടി  ഡോക്ടര്‍മാരെയും രോഗ പ്രതിരോധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്സ്പെക്ടരെയും അധികമായി...

Read More

ഡി വൈ എഫ് ഐ പ്രോഗ്രസ്സീവ് യുവ പ്രതിഭാ സംഗമം

ചാവക്കാട് : ഡി വൈ എഫ് ഐ ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റിയും പ്രവാസി സംഘടനയായ പ്രോഗ്രസ്സീവും സംയുക്തമായി “യുവ പ്രതിഭാ സംഗമം” സംഘടിപ്പിച്ചു. സിപിഐഎം ചാവക്കാട്‌ ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി എം ഷെഫീക് അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ ഹനീന ഹാഷിമിനെ ചടങ്ങിൽ ആദരിച്ചു. മേഖല തലത്തിൽ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ഡി വൈ എഫ് ഐ സംഥാന കമ്മിറ്റി അംഗം കെ കെ മുബാറക്, സിപിഐഎം ചാവക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ, എസ് എഫ് ഐ ഏരിയ സെക്രട്ടറി കെ യു ജാബിർ, മേഖല വൈസ്പ്രസിഡന്റ് അഖില ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എം ജി കിരൺ സ്വാഗതവും. ട്രഷറർ പി എസ് മുനീർ...

Read More

ജനാധിപത്യമഹിള അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരം നല്‍കി

ചാവക്കാട് : ചാവക്കാട് നഗരസഭാ മൂന്നാം വാര്‍ഡില്‍ എസ് എസ് എല്‍ സി പരീക്ഷക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സിയാ ഉല്‍ ഹഖിനെ അഖിലേന്ത്യ ജനാധിപത്യമഹിള അസോസിയേഷൻ ചാവക്കാട്ട് വെസ്റ്റ് മേഖല കമ്മിറ്റി ആദരിച്ചു. മേഖലാപ്രസിഡന്റ് പ്രിയ മനോഹരൻ, വാര്‍ഡ്‌ കൗൺസിലറും നഗരസഭാ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ കെ.എച്ച്.സലാം, കൗൺസിലർ മഞ്ജകൃഷ്ണൻ, റീന കരുണൻ, ജിനി ജയപാൽ, ശ്രീന നാരായണൻ എന്നിവർ പങ്കെടുത്തു. അമ്പലത്ത് വീട്ടില്‍ ഷക്കീലിന്റെ യും ഷെമിയുടെയും മകനാണ് സിയ. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയാണ്...

Read More

നിരോധിച്ച നോട്ടുകൾ പിടികൂടിയ സംഭവം – അന്വേഷണം കോയമ്പത്തൂരിലേക്ക്

പെട്രോൾ പമ്പിൽ വച്ച് പ്രതികൾ മറ്റൊരു സംഘത്തിൽ നിന്ന്‌ നോട്ടുകൾ അടങ്ങിയ ബാഗുകൾ വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചു ചാവക്കാട് : ഒന്നര കോടിയുടെ നിരോധിച്ച നോട്ടുകൾ പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കോയമ്പത്തൂരിൽ നിന്നാണ് നോട്ട് കൊണ്ടുവന്നതെന്ന് വ്യക്തമായതിനെ തുടർന്നാണ് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചത്. കോയമ്പത്തൂരിലെ ഒരു പെട്രോൾ പമ്പിൽ വച്ച് പ്രതികൾ മറ്റൊരു സംഘത്തിൽ നിന്ന്‌ നോട്ടുകൾ അടങ്ങിയ ബാഗുകൾ വാങ്ങുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. നോട്ടുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമമാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഈ വർഷം ജനുവരിയിൽ ചാവക്കാട് വച്ച് നിരോധിത നോട്ടുകൾ കൈമാറാൻ എത്തിയ തിരുവനന്തപുരം സ്വദേശികളായ സജികുമാറിനേയും, മണിയേയും ,കൊരട്ടി സ്വദേശിയായ അഭിലാഷിനേയും ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ നിന്നും നോട്ട് വാങ്ങുന്ന സംഘം ചാവക്കാട് ഉള്ളവരാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി താജുദീന്റെതാണ് പിടികൂടിയ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2018
S M T W T F S
« May   Jul »
 12
3456789
10111213141516
17181920212223
24252627282930