Select Page

Day: June 9, 2018

ചാവക്കാട് മേഖലയില്‍ വ്യാപക നാശം വിതച്ച് മിന്നല്‍ ചുഴലി

ചാവക്കാട്: മിന്നല്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് ചാവക്കാട് മേഖലയില്‍ വ്യാപക നാശനഷ്ടം. പത്തോളം വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. ഇന്ന് രാവിലെ പത്തരയോടെ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റ് പത്ത് മിനിറ്റോളം നീണ്ടു നിന്നു. മരങ്ങള്‍ വീണ് നിരവധി വൈദ്യുതിക്കാലുകളും തകര്‍ന്നു. കെ.എസ്.ഇ.ബി. ചാവക്കാട് സെക്ഷന്‍ ഓഫീസ് പരിധിയില്‍ 30-ലേറെ വൈദ്യുതിക്കാലുകളാണ് മരം വീണ് തകര്‍ന്നത്. വൈദ്യുതി ബന്ധം വൈകീട്ടോടെയാണ് ഭാഗികമായെങ്കിലും പുനസ്ഥാപിക്കാനായത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് വാഹനങ്ങള്‍ റോഡിലിട്ടു പലരും അടുത്ത കടകളിലും വീടുകളിലും അഭയം തേടി. ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്ത് ഉള്‍പ്പെടെ നിരവധി സ്ഥലത്ത് ചീനിമര കൊമ്പുകള്‍ മുറിഞ്ഞുവീണു. പലയിടത്തും ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ബ്ലാങ്ങാട് വൈലിക്ഷേത്രത്തിന് സമീപം പോക്കാക്കില്ലത്ത് ഹനീഫയുടെ വീടിനു മുകളില്‍ മരവും തെങ്ങും വീണ് വീടിന്റെ ട്രസ് പൂര്‍ണമായും തകര്‍ന്നു. തൊട്ടാപ്പില്‍ വീടിനു മുകളില്‍ തെങ്ങുവീണു. ഇരട്ടപ്പുഴ കോളനിപടിയില്‍ ചക്കര കയ്യോമയുടെ വീടിനുമുകളില്‍ പൂമരം വീണു. എടക്കഴിയൂരില്‍ കോഴികടക്കു മുകളില്‍...

Read More

കേരളത്തില്‍ കോണ്ഗ്രസ് ദുര്‍ബലപ്പെട്ടു – കെ മുരളീധരന്‍

ചാവക്കാട്: കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മറ്റുള്ളവര്‍ മുതലെടുക്കുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കാണുന്നത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അവസാനിച്ചു. ഇതേചൊല്ലി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ട് കാര്യമില്ല. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ശക്തിപ്പെടുത്തി കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ വരാന്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനം അനിവിര്യമാണെന്നും അദേഹം പറഞ്ഞു. ചാവക്കാട് കോണ്‍ഗ്രസ് നേതാവായിരുന്ന കെ എസ് ദാസന്‍ അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ഒരാള്‍ വന്നതുകൊണ്ടോ മറ്റൊരാള്‍ പോയതുകൊണ്ടോ യുഡിഎഫ് ശക്തിപ്പെടാനോ ദുര്‍ബലപ്പെടാനോ പോകുന്നില്ല. കോണ്‍ഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന ന്യൂനപക്ഷങ്ങളും മത്‌സ്യതൊഴിലാളി വിഭാഗങ്ങള്‍ പോലുള്ള അടിസ്ഥാന ജനവിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു. ഇവരെ കൊണ്ഗ്രസിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനായില്ലെങ്കില്‍ കോണ്‍ഗ്രസ് തകരും. കേരളത്തില്‍ കോണ്‍ഗ്രസിനകത്ത് നടക്കുന്ന സംഭവങ്ങള്‍ ബിജെപിയ്ക്കാണ് ഗുണം ചെയ്യുക. കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ വിവിധ ജനവിഭാഗങ്ങള്‍ ഇടതുപക്ഷത്തെ ആശ്രയിക്കുന്നതും നമ്മള്‍ കാണുന്നു. ഇപ്പോള്‍ ഒരുകക്ഷിക്ക് രാജ്യസഭ സീറ്റ് നല്‍കിയെങ്കില്‍ അടുത്ത തവണ മറ്റൊരുകക്ഷിക്ക് നല്‍കേണ്ടി വരുമെന്നത്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2018
S M T W T F S
« May    
 12
3456789
10111213141516
17181920212223
24252627282930