Select Page

Day: June 10, 2018

മദീനയില്‍ വാഹനാപകടം – വാടാനപ്പിള്ളി സ്വദേശികളായ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

മദീന : ദമാമില്‍ നിന്നും ഉംറ നിര്‍വഹിക്കാനെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മദീനക്ക് സമീപം അപകടത്തില്‍ പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വാടാനപ്പിള്ളി സ്വദേശി അഞ്ചങ്ങാടി ഷാഹുല്‍ ഹമീദും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഷാഹുല്‍ ഹമീദിന്റെ മക്കളായ ഫാത്തിമ നസ്രിന്‍(), ആയിഷ() എന്നിവരാണ് മരിച്ചത്. ഷാഹുല്‍ ഹമീദ്, ഭാര്യ സല്‍മ, മകന്‍ ഹാറൂണ്‍ എന്നിവരെ നിസ്സാര പരിക്കുകളോടെ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദീന ഹൈവേയില്‍ ഇന്നലെ പുലര്‍ച്ചയാണ് അപകടം. ദമാമില്‍ ബൂഫിയ നടത്തുകയാണ് ഹമീദ്. ഉംറ നിര്‍വഹിക്കാന്‍ വ്യാഴാഴ്ച്ച പുറപ്പെട്ടതായിരുന്നു. മക്കയിലെത്തി ഉംറ നിര്‍വഹിച്ചശേഷം മദീനയിലേക്ക് വരവേ നഗരത്തില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ വാദി സഫറില്‍ വെച്ചാണ് പകടം. വാഹനത്തിന്റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ദമാം ഇന്റര്‍നാഷണല്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിനികളാണ് മരിച്ച ഫാത്തിമയും ആയിഷയും. നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു കുടുംബം....

Read More

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് അണ്ടത്തോടിന്‍റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ക്ലബ് രക്ഷാധികാരി ഷമീര്‍ പട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സ്കൂൾ പ്രധാനധ്യാപിക ടി.എ.ഗിരിജ, പിടിഎ പ്രസിഡന്റ് നാസർ, ഫിറോസ്, അഫ്സൽ, പി.എസ്‌.അലി, അജ്മല്‍ അബു, അപ്പു, റംഷാദ്, ഷാഹിര്‍, അധ്യാപകരായ ജിനി പോള്‍, ടി.ജെ. ജൂലി, മിനി തുടങ്ങിയവർ...

Read More

വിദ്യാഭ്യാസരംഗത്തെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതണം – സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ചാവക്കാട്: വിദ്യാഭ്യാസരംഗത്തെ  പരമ്പരാഗതമായ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതേണ്ടതുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയുടെ കെ.പി.വത്സലന്‍ എന്‍ഡോവ്‌മെന്റ് വിതരണവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. പൊതുവിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചക്ക് ചെയ്യാനാവുന്നതിന്റെ പരമാവധി ചെയ്യുകയെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായി ജൂലൈ 30-ഓടെ കേരളത്തിലെ  പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി മാറും.  വിദ്യാഭ്യാസം ഒരു ഘട്ടത്തില്‍ തീരുന്നതല്ലെന്നും നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനമാണെന്നും തിരിച്ചറിയണം. വിദ്യാഭ്യാസം കൊണ്ട് നേടുന്ന അറിവുകള്‍ അതത് സമയങ്ങളില്‍ മാറ്റത്തിന് വിധേയമാക്കപെടേണ്ടതാണെന്നും സ്പീക്കര്‍ പറഞ്ഞു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.അധ്യക്ഷനായി. ചാവക്കാട് നഗരസഭയില്‍ എസ്.എസ്.എല്‍.സി.,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പരിപാടിയില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷക്ക് നൂറു ശതമാനം വിജയം നേടിയ മണത്തല ഗവ.സ്‌കൂളിലെ പ്രധാനാധ്യാകന്‍ കെ.വി.അനില്‍കുമാര്‍, മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.സ്‌കൂളിലെ പ്രധാനാധ്യാപിക സിസ്റ്റര്‍ സവിത റോസ് എന്നിവരെ ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍, വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സെക്രട്ടറി ടി.എന്‍.സിനി, എം.കൃഷ്ണദാസ്, പി.യതീന്ദ്രദാസ്, എ.എച്ച്.അക്ബര്‍, തോമസ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2018
S M T W T F S
« May   Jul »
 12
3456789
10111213141516
17181920212223
24252627282930