Select Page

Day: June 11, 2018

ആവേശ തീയില്‍ ചാവക്കാട് നഗരസഭയും : കളി ബിഗ്‌ സ്ക്രീനില്‍

ചാവക്കാട് : ലോകകപ്പ് മത്സരങ്ങള്‍ക്ക് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തീരദേശത്തിന്റെ ആവേശത്തിന് തീ പകര്‍ന്നു ചാവക്കാട് നഗരസഭയും. ജൂണ്‍ പതിനാലിന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ബിഗ്‌ സ്ക്രീനില്‍ കാണാനുള്ള സൗകര്യം നഗരസഭാ കെട്ടിടത്തിനു മുകളിലെ പുതിയ ഹാളില്‍ ഒരുക്കും. ഇന്ന് നടന്ന ജനപ്രതിനിധികളുടെയും ഫുട്ബാള്‍ പ്രേമികളുടെയും യോഗത്തിലാണ് തീരുമാനം. വിവിധ ക്ലബ്ബുകളുടെയും ഫുട്ബാള്‍ പ്രേമികളുടെയും റോഡ്‌ ഷോ പതിമൂന്നിനു മൂന്നു മണിക്ക് മുന്‍സിപ്പല്‍ സ്ക്വയറില്‍ നിന്നും ആരംഭിക്കും. ലോകക്കപ്പ് ഫുട്ബാള്‍ പ്രചാരണങ്ങളുടെ നടത്തിപ്പിന് കമ്മിറ്റി രൂപീകരിച്ചു. കെ രാംദാസ് (പ്രസിഡണ്ട്), എ എച്ച് അക്ബര്‍ (കണ്‍വീനര്‍), പി വി പീറ്റര്‍ (ട്രഷറര്‍) എന്നിവരെ കമ്മിറ്റി ഭാരവാഹികളായി...

Read More

മുസ്ലിം ലീഗും കെ.എം.സി.സി യും നിരാലംബർക്ക് കൈത്താങ്ങ്- റഷീദലി ശിഹാബ് തങ്ങൾ

പുന്നയൂർ: – മുസ്ലിം ലീഗും കെ.എം.സി.സി യും നിരാലംബർക്ക് കൈത്താങ്ങാണെന്ന് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടേയും ഗ്ലോബൽ കെ.എം.സി.സി പുന്നയൂരിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ “കനിവ് 2018” മർഹും കെ.വി സിദ്ധീഖ് ഹാജി നഗറിൽ അകലാട് മെഹന്തി ഗാർഡൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ചടങ്ങിൽ ഡോ: എ.വി അബ്ദുൽ അസീസ് എക്കഴിയൂർ, പഞ്ചായത്തിൽ നിന്നുള്ള ഹാഫിളുകൾ എന്നിവരെ ആദരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച് റഷീദ് ചികിത്സ സഹായം വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.പി കമറുദ്ധീൻ വിദ്യഭ്യാസ അവാർഡ് വിതരണം നടത്തി. ആർ.പി.ബഷീർ, എ.കെ അബ്ദുൽ കരീം, ജലീൽ വലിയകത്ത്, എ.വി അബൂബക്കർ കാസിമി,...

Read More

ചാവക്കാട് പ്ലാനറ്റ് ഫാഷനില്‍ ഇഫ്ത്താർ സംഗമം

ചാവക്കാട്: ചാവക്കാട് പ്ലാനറ്റ് ഫാഷൻ ഇഫ്ത്താർ സംഗമം നടത്തി. എം.ഡി നഹാസ് നാസർ, വി നാസർ എച്ച് എസ്, റാഫി വലിയകത്ത്, ഷക്കീൽ എം.വി, കെ സി ശിവദാസ്, നജീബ് വലിയകത്ത്, ശുഹദ നാസർ, ബിന്ദു, ഫർഷിൻ...

Read More

ഊട്ടുതിരുനാൾ 13ന്

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിൻറെ ഊട്ടു തിരുനാൾ ജൂൺ 13ന് ആഘോഷിക്കും. തിരുനാളിന് വികാരി ഫാ. ജോസ് പുലിക്കോട്ടിൽ കൊടികയറ്റി. തിരുനാളിൻറെ ഭാഗമായി ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടന്നു വരുന്നുണ്ട്. 13ന് വൈകീട്ട് ആറിന് തിരുനാൾ ദിവ്യബലി, പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വണക്കം. തുടർന്ന് നേർച്ചയൂട്ട് ആശീർവാദം. ഫാ. ബിജു പാണേങ്ങാടൻ മുഖ്യകാർമികനാവും. ഫാ. ജോസ് പുലിക്കോട്ടിൽ, ജനറൽ കൺവീനർ ജിഷോ എസ്. പുത്തൂർ, കൈക്കാരന്മാരായ എം.എ. സോളമൻ, പി.ഐ. വർഗീസ്, ജോയ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. പടം: : സെൻറ് ആൻറണീസ് പള്ളിയിലെ ഊട്ടു തിരുനാളിന് വികാരി ഫാ. ജോസ് പുലിക്കോട്ടിൽ...

Read More

ഓട്ടോറിക്ഷ ഇടിച്ച് വയോധിക മരിച്ചു – നാല് പേര്‍ക്ക് പരിക്ക്

അകലാട് : കാല്‍നടക്കാരികളായ സ്ത്രീകള്‍ക്ക് നേരെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. അകലാട് മുഹിയുധീന്‍ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന കയ്യുമ്മ (76)യാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ അകലാട് ദേശീയപാത ടിപ്പുസുല്‍ത്താന്‍ റോഡില്‍ ഖാദിരിയ മസ്ജിദിനു സമീപമാണ് അപകടം. അമിതവേഗതയില്‍ വന്ന പിക്കപ്പ് വാന്‍ പിറകില്‍ ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ റോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ കയ്യുമ്മയുടെ സഹയാത്രികരായ അസ്മാബിയെ തൃശൂര്‍ അമല ആശുപത്രിയിലും ജമീലയെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ഓട്ടോ യാത്രികരയാ പൊന്നാനി സ്വദേശികള്‍ കമാല്‍, സക്കീര്‍ എന്നിവരെയും രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അണ്ടത്തോട് ആമ്പുലന്‍സ്, നബവി ആംബുലന്‍സ്, എടക്കഴിയൂര്‍ ലൈഫ്കെയര്‍ വളണ്ടിയേഴ്സ് രക്ഷാപ്രവര്‍ത്തനങ്ങള്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2018
S M T W T F S
« May   Jul »
 12
3456789
10111213141516
17181920212223
24252627282930