Select Page

Day: June 14, 2018

ചാവക്കാട് കടലില്‍ നിന്നും മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു

ചാവക്കാട്: മത്സ്യ ബന്ധനത്തിനിടയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് പൊന്നാനി അഴിമുഖത്തു നിന്നും കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം ചാവക്കാട് കടലില്‍ നിന്നും കിട്ടി. താനൂര്‍ അഞ്ചുടി സ്വദേശി കുട്ടിഅഹമുവിന്റെപുരക്കല്‍ ഹംസക്കുട്ടി(59) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ചാവക്കാട് ബ്‌ളാങ്ങാട് തീരകടലില്‍ കണ്ടെത്തിയത്. രാവിലെ കടപുറത്തെത്തിയവരാണ് കടലില്‍ പൊങ്ങി കിടന്നിരുന്ന  മൃതദ്ദേഹം ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി. ടോട്ടല്‍ കെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കരയ്ക്ക് കയറ്റി ആംബുലന്‍സില്‍ ചാവക്കാട് താലൂക്ക് അശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ബുധനാഴ്ചയാണ്  മൂന്ന് പേരുമായി മത്സ്യ ബന്ധനം നടത്തിയിരുന്ന വള്ളം മറിഞ്ഞത്. രണ്ടു പേരെ  രക്ഷപ്പെടുത്തിയിരുന്നു. ഹംസ കുട്ടിയുടെ മൃതദേഹം പൊന്നാനി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്...

Read More

ഷെല്ലാക്രമണം – എടക്കഴിയൂര്‍ സ്വദേശി യമനില്‍ മരിച്ചു

ചാവക്കാട് : എടക്കഴിയൂര്‍ സ്വദേശി യമനില്‍ വെച്ച് മരിച്ചു. എടക്കഴിയൂര്‍ കിറാമന്‍ കുന്നു പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പുളിക്കൽ അബ്‌ദുൾ റഹിമാൻ ഹാജിയുടെ മകൻ കമറുധീന്‍ (55)ആണ് മരിച്ചത്. യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയിൽ ഹൂതി ആക്രമണത്തിലാണ് യു എ ഇ നേവിയില്‍ ജോലിചെയ്യുന്ന കമറുധീന്‍ കൊല്ലപ്പെട്ടത്. മുപ്പത് വര്‍ഷമായി യു എ ഇ യി പ്രതിരോധ വിഭാഗത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. ജോലിയുടെ ഭാഗമായാണ് യമാനിലെക്ക് പോയത്. ഹൂതി ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് സംഭവം. ഖലീഫ സൈഫ് സായിദ് അൽ ഖത്രി, അലി മുഹമ്മദ് റാഷിദ് അൽ ഹസനി, ഖാമിസ് അബൂള്ള ഖാമിസ് അൽ സയൂദി, ഒബൈദ് ഹംദാൻ സായിദ് അൽ അബ്ദൗലി എന്നിവരാണ് മരിച്ച യു.ഇ.എ നാവിക സേന ഉദ്യോഗസ്ഥർ. ഖബറടക്കം യമനില്‍ നടക്കും. ഭാര്യ : സീനത്ത്. മക്കള്‍ : സുമി, അമീന. മരുമകൻ. ഷംഷീദ്. സഹോദരങ്ങൾ....

Read More

മണത്തല സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി കുടുംബ സംഗമം ഞായറാഴ്ച

ചാവക്കാട് : വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തും വീടില്ലാത്ത രണ്ടു സഹപാഠികള്‍ക്ക് വീടു നിര്‍മ്മിച്ചുനല്‍കിയും മണത്തല സ്‌ക്കൂളിലെ 90 – 91 വര്‍ഷ പത്താംക്‌ളാസ് ബാച്ചിലെ കൂട്ടായ്മ. ബെസ്റ്റ് ഫ്രണ്ട്‌സ് എന്നു പേരിട്ട കുട്ടായ്മയുടെ കുടുംബ സംഗമവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മണത്തല സ്‌ക്കൂളില്‍ നടത്തുമെന്ന് ഭാരവാഹികളായ  കെ എം ഷിഹാബ്, എ എസ് അഷറഫ്, ഉണ്ണി കരുമത്തില്‍, ടി എസ് രവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണത്തല സ്‌കൂളിലെ എട്ടാക്‌ളാസിലെ പത്ത് വിദ്യാര്‍ഥികള്‍ക്കാണ് സൈക്കിള്‍ വിതരണം ചെയ്യുന്നത്. സ്‌കൂളിലെ പത്താം ക്‌ളാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിക്കും. വീടില്ലാത്ത സഹപാഠികള്‍ക്ക് വീടു നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനവും അന്ന് നടത്തും. ഒരുവര്‍ഷത്തിനുള്ളില്‍ വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കും. പഴയകാല അധ്യാപകരെ ആദരിക്കും,  മണത്തല സ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാവക്കാട് നഗരസഭ ചെയര്‍മാന്‍...

Read More

ട്രിപ്പിള്‍ എച്ച് ഫിറ്റ്നസ് സെന്‍ററില്‍ സൗഹൃദ നോമ്പ് തുറ

ചാവക്കാട് : ചാവക്കാട്ടെ പ്രശസ്ത ഫിറ്റ്നസ് സെന്‍ററായ ട്രിപ്പിള്‍ എച്ചില്‍ സൌഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു. ട്രിപ്പിള്‍ എച്ച് വിദ്യാര്‍ഥികളും പൌര പ്രമുഖര്‍ ഉള്‍പ്പെടെ ജാതി മത ഭേദമന്യേ സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍  പങ്കെടുത്തു. സ്ഥാപന ഉടമയും ട്രെയിനറുമായ ഷഹീര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എല്ലാ വര്‍ഷവും റമദാനില്‍ ട്രിപ്പിള്‍ എച്ച് സമൂഹ നോമ്പ് തുറ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2018
S M T W T F S
« May   Jul »
 12
3456789
10111213141516
17181920212223
24252627282930