Select Page

Day: June 18, 2018

വീടില്ലാത്ത സഹപാഠികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനൊരുങ്ങി പൂര്‍വ്വ വിദ്യാര്‍ഥി സംഘടന

ചാവക്കാട് : കൂടെപ്പഠിച്ച വീടില്ലാത്ത കൂട്ടുകാർക്ക് വീടു നിർമിച്ചുനൽകാനുള്ള ശ്രമത്തിനു തുടക്കമിട്ട് മണത്തല ഗവ.ഹൈസ്‌കൂളിലെ 90-91 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മ നല്ലകൂട്ടുകാരായി. ഞായറാഴ്ച സ്‌കൂളിൽ നടന്ന ബാച്ചിന്‍റെ പൂർവവിദ്യാർഥിസംഗമത്തിലാണ് ബാച്ചിലെ വീടില്ലാത്ത രണ്ടു സഹപാഠികൾക്ക് വീടു നിർമിച്ചു നൽകുന്നതിനുള്ള ധനശേഖരണത്തിന് വിദ്യാർഥികൾ തുടക്കം കുറിച്ചത്. ഒരുവർഷത്തിനുള്ളിൽ ഈ വീടുകളുടെ നിർമാണം പൂർത്തിയാക്കി കൂട്ടുകാർക്കു നൽകാനാണ്  തീരുമാനം. 90-91 ബാച്ചിന്‍റെ കൂട്ടായ്മയായ ’ബെസ്റ്റ് ഫ്രൺഡ്‌സി’ന്‍റെ കുടുംബസംഗമവും വിദ്യാഭ്യാസ പുരസ്‌കാരവിതരണവും കെ.വി. അബ്ദുൾഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട്  ഷിഹാബ് അധ്യക്ഷനായി. പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന പത്തുവിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. സ്‌കൂളിൽ നിന്ന് പത്താംക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. സ്‌കൂളിലെ പൂർവാധ്യാപകരെ ചടങ്ങിൽ ആദരിച്ചു. സ്‌കൂളിലേക്ക് നൽകിയ പ്രസംഗപീഠം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.സി. ആനന്ദൻ ഹെഡ്മാസ്റ്ററിന് കൈമാറി. എ എസ്  അഷറഫ്, ഉണ്ണി കരുമത്തിൽ, ടി.എസ്. രവി, നഗരസഭാ മുൻ ചെയർപേഴ്‌സൺ എ.കെ. സതീരത്‌നം, പി.കെ....

Read More

ശാന്ത (68)

ഗുരുവായൂർ: മറ്റം കാക്കശേരി പരേതനായ തോമസിൻറെ ഭാര്യ ശാന്ത (68) നിര്യാതയായി. മക്കൾ: ജെറി (ഗോൾഡ് വിൻ മെഡിക്കൽസ്, മറ്റം), സിന്ധു, ഫാ. ടോണി തോമസ് കാക്കശേരി (വികാരി, സെൻറ് തോമസ് പള്ളി, കാഞ്ഞാണി), റെമി. മരുമക്കൾ: ജൂലി, ബിജു, ജിജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് മറ്റം സെൻറ് തോമസ് പള്ളി...

Read More

ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ്

ചാവക്കാട്: ജൂൺ 21 ന്  യോഗദിനം ആചരിക്കുന്നതിന്റെ ഭാഗമായി യുവജന  കലാ-കായിക സാംസ്കാരിക വേദി ഇ എം എസ്  നഗറിന്റെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എം ആര്‍  രാധാകൃഷ്ണന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. ബോധവൽക്കരണ ക്ലാസ്സ് യോഗ ടീച്ചർ ഷിനി അവതരിപ്പിച്ചു. യുവജന പ്രസിഡന്റ് ടി.എം ഷഫീക് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എ  മഹേന്ദ്രൻ, ഡി വൈ എഫ് ഐ നേതാവ് ടി.എം ഷഫീക്, കെ എച്ച് ഷാഹു, മേത്തി റസാക്ക്, ടി.എം നൂർദ്ധീൻ എന്നിവർ സംസാരിച്ചു. ടി.എം ഹനീഫ സ്വാഗതവും, സി.എം. നൗഷാദ് നന്ദിയും...

Read More

യമനിൽ കൊല്ലപ്പെട്ടതായി പറയുന്ന കമറുദ്ദീന്‍റെ കുടുംബത്തിനു സഹായവുമായി-മുസ്‌ലിം ലീഗ്

ചാവക്കാട്: യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയിൽ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന  എടക്കഴിയൂർ കിറാമൻകുന്ന് പരേതനായ  പുളിക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ കമറുദ്ധീന്റെ(54)വീട് മുസ്‌ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു. മരണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ വകുപ്പ്, സംസ്ഥാന സർക്കാരിന്റെ നോർക്ക വകുപ്പ്, ഇന്ത്യൻ എംബസി ഉൾപ്പെടെയുള്ള അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെട്ട് വിഷയത്തിൽ കൃത്യത വരുത്താനും ആവശ്യമായ നടപടി സ്വീകരിക്കുവാനും വേണ്ടി കുടുംബത്തെ സഹായിക്കുമെന്ന് നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത്, ജനറൽ സെക്രട്ടറി വി.സലാം, ട്രഷറർ സി.മുഹമ്മദാലി, അബൂദാബി കെ.എം.സി.സി തൃശൂർ ജില്ലാ പ്രസിഡണ്ട് കെ.കെ ഹംസകുട്ടി, മുൻ പ്രസിഡണ്ട് മുട്ടിൽ കുഞ്ഞുമുഹമ്മദ്, എൻ.കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് സന്ദർശനം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2018
S M T W T F S
« May   Jul »
 12
3456789
10111213141516
17181920212223
24252627282930