ആണെഴുത്തിനും പെണ്ണെഴുത്തിനും പുറമെ മൂന്നാമതൊരുഴുത്ത് യാഥാര്‍ത്യമായി

ചാവക്കാട് : കേരളത്തില്‍ ആണെഴുത്തിനും പെണ്ണെഴുത്തിനും പുറമെ മൂന്നാമതൊരു എഴുത്ത് യാഥാര്‍ഥ്യമായെന്ന് ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലെ ആദ്യ മലയാള കവയത്രി വിജയരാജമല്ലിക പറഞ്ഞു. ചാവക്കാട് നഗരസഭയുടെ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ട്രാന്‍സ്‌ജെന്റര്‍മാര്‍ക്ക് അവരുടെ അവസ്ഥ തുറന്നു പറയാനുള്ള സാഹചര്യവും അംഗീകാരവും തന്നത് കേരളസമൂഹമാണ്. നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് ജീവിതവിജയം നേടാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ആണ്‍ശരീരത്തില്‍നിന്നും മനസില്‍ പൂവിട്ട പെണ്‍സ്വരൂപത്തിലേയ്ക്ക് മാറിയപ്പോഴാണ് തന്റെ അസ്ഥിത്വത്തിന് നിലനില്‍പ്പായതെന്നും അവര്‍ പറഞ്ഞു. തന്റെ അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ തൊട്ട പുരുഷന്റെ പല്ല് താഴെ കിടന്നു ചിരിക്കും. എത്ര പെണ്‍കുട്ടികള്‍ക്ക് ഇതു സാധിക്കും. ജീവിതത്തില്‍ എത്ര കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയെന്നതല്ല സ്ത്രീകളുടെ മഹത്വം. സമൂഹത്തില്‍ തന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടോയെന്നതാണ് പ്രധാനം. പണ്ട് തന്റെ അവസ്ഥയില്‍ ദൈവത്തെ ശപിച്ചിരുന്നു എന്നാല്‍ ഇന്ന് ഇതെല്ലാം ദൈവത്തിന്റെ പദ്ധതിയായിരുന്നു എന്ന് കരുതാനാണ് ഇഷ്ടം. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ കണ്ടിരുന്ന സ്വപ്നങ്ങള്‍ ഇപ്പോള്‍ തനിക്കുചുറ്റും നൃത്തം ചെയ്യുന്ന അവസ്ഥയാണെന്നും വിജയരാജ മല്ലിക പറഞ്ഞു....

Read More