Select Page

Month: July 2018

മറികടന്നു നിറുത്തിയ ബസ്സിനു പിറകില്‍ സ്കൂട്ടര്‍ ഇടിച്ചു കയറി – യാത്രികന് ഗുരുതരമായ പരിക്കേറ്റു

ചാവക്കാട് : അതിവേഗതയില്‍ സ്കൂട്ടറിനെ മറികടന്നു മുന്നില്‍ ചവിട്ടി നിറുത്തിയ ബസ്സിനു പിറകില്‍ സ്കൂട്ടര്‍ ഇടിച്ചു കയറി യാത്രികന് ഗുരുതരമായ പരിക്കേറ്റു. തിരുവത്ര കുന്നത്ത് ഹസ്സൈനാര്‍ മകന്‍ അയ്യൂബ് (35)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരമണിയോടെ ദേശീയപാത  മണത്തല അയിനിപ്പുള്ളിയില്‍ വെച്ചാണ് അപകടം. അയിനിപ്പുള്ളിയിലെ കോഴിക്കടയിലെ ജീവനക്കാരനാണ് അയ്യൂബ്. സ്കൂട്ടറില്‍ പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യൂബിനെ അതിവേഗതയില്‍ മറികടന്നു വന്ന ബസ്സ്‌ മുന്നില്‍ കയറ്റി ചവിട്ടി നിറുത്തുകയായിരുന്നു. ഇതോടെ സ്കൂട്ടര്‍ ബസ്സിനു പിറകില്‍ അടിഭാഗത്തെക്ക് ഇടിച്ചു കയറി. യാത്രക്കാര്‍ കൈ കാണിച്ചതിനെ തുടര്‍ന്ന് ബസ്സ്‌ പെട്ടെന്ന് ചവിട്ടി നിറുത്തുകയായിരുന്നു എന്ന് പറയുന്നു. ചാവക്കാട് പൊന്നാനി റൂട്ടിലോടുന്ന മുബാഷിര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായ പരിക്കേറ്റ അയ്യൂബിനെ നാട്ടുകാര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് സാരമായ പരിക്കേറ്റതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ അമല ആശുപത്രിയിലേക്ക്...

Read More

ചാവക്കാട് ബീച്ച് സൗന്ദര്യവല്‍ക്കരണം രണ്ടാംഘട്ടം തുടക്കമായി

ചാവക്കാട് : ചാവക്കാട് ബീച്ച് സൗന്ദര്യവല്‍ക്കരണം രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 2.25 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അഞ്ചു ഷോപ്പുകള്‍ ഉള്‍പ്പെടുന്ന കെട്ടിടം, കോഫി ഷോപ്പ്, കിയോസ്കുകള്‍, 1292 സ്ക്വയര്‍ ഫീറ്റ്‌ വരുന്ന ഹൈടെക് ടോയ്‌ലറ്റ്, സഞ്ചാരികള്‍ക്ക് തണല്‍ ലഭിക്കുന്നതിനുള്ള ഷെയ്ഡുകള്‍, കുട്ടികളുടെ പാര്‍ക്ക്, കാര്‍ പാര്‍ക്കിംഗ്, ഖരമാലിന്യ സംസ്കരണ പ്ലാന്‍റുകള്‍, പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനുള്ള യാര്‍ഡ്‌, കാസ്റ്റല്‍ അയേണ്‍ കാലുകളില്‍ സ്ഥാപിച്ച എല്‍ ഇ ഡി വൈദ്യുതി വിളക്കുകള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. തൃശൂര്‍ ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. പന്ത്രണ്ടു മാസത്തിനകം നിമ്മാണം പൂര്‍ത്തീകരിക്കും. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. രാത്രികാലങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ചാവക്കാട് പോലീസുമായും രൂപീകരിക്കാന്‍ പോകുന്ന റെഗുലേറ്ററി കമ്മിറ്റിയും ചേര്‍ന്ന്...

Read More

ചാവക്കാട് നഗരസഭക്കെതിരെ നിയമ നടപടിക്കൊരുങ്ങി മത്തിക്കായൽ ജനകീയസംരക്ഷണ സമിതി

ചാവക്കാട് : നഗരസഭയിലെ മാലിന്യസംസ്‌കരണശാല പ്രവർത്തിക്കുന്ന പരപ്പിൽതാഴം ട്രഞ്ചിംഗ് ഗ്രൗണ്ടിൽനിന്നും മത്തിക്കായലിലേക്ക് മാലിന്യം ഒഴുകുന്നതു തടയാൻ പലതവണ ആവശ്യപ്പെട്ടിട്ടും ചാവക്കാട് നഗരസഭ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും ഇനിയും ഈ അവസ്ഥ തുടരുകയാണെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കടപ്പുറം പഞ്ചായത്ത് മത്തിക്കായൽ ജനകീയസംരക്ഷണ സമിതി. മത്തികായലിന്റെ കടപ്പുറം പഞ്ചായത്ത് പ്രദേശത്തെ പത്ത് കിലോമീറ്റർ ജനകീയപിന്തുണയോടെ ശുചീകരിച്ചെങ്കിലും നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നും ഒഴുകി വരുന്ന മാലിന്യങ്ങൾ മത്തികായലിനെ മലിനമാക്കുന്നുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി. മത്തിക്കായല്‍ ശുചീകരണത്തിന്റെ വരവ് ചിലവ് കണക്കുകള്‍ പരസ്യപ്പെടുത്തുന്നതിനു കൂടിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭാരവാഹികള്‍ തുടര്‍നടപടികള്‍ വ്യക്തമാക്കിയത്. മുല്ലപ്പുഴ മുതൽ മടേകടവ് വരെയുള്ള മത്തികായൽ ഭാഗമാണ് ജനകീയ സംരക്ഷണസമിതി രണ്ടുമാസക്കാലംകൊണ്ട് ശുചീകരിച്ചത്. നഗരസഭയുടെ ഭാഗവും ശുചീകരിക്കാൻ തങ്ങൾ തയ്യാറായതാണെങ്കിലും നഗരസഭ അവരുടെ ഭാഗശുചീകരണം ഏറ്റെടുക്കുകയായിരുന്നു. നഗരസഭയുടെ കായല്‍ ശുചീകരണത്തില്‍ സഹകരിക്കുന്നതായും, കടപ്പുറം പഞ്ചായത്തിലെ ശുചീകരിച്ച ഭാഗം സംരക്ഷിക്കാനുള്ള പദ്ധതികൾ സമിതി നടപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കായലിനു ഇരുവശവുമുള്ള വീട്ടുകാരെ ഇതിനകം...

Read More

ബൈക്കിടിച്ച് വീഴ്ത്തി കാര്‍ നിര്‍ത്താതെ പോയി – വിദ്യാര്‍ഥിക്ക് പരിക്ക്

അകലാട് : കോളെജിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയുടെ ബൈക്ക് ഇടിച്ച് വീഴ്ത്തി കാര്‍ നിര്‍ത്താതെ പോയി. വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ചാവക്കാട് മണത്തല സ്വദേശിയും പുന്നയൂര്‍ക്കുളം ആല്‍ത്തറ പ്രതിഭ കോളേജ് വിദ്യാര്‍ഥിയുമായ നാലകത്ത് വീട്ടില്‍ മുഹമ്മദ്‌ അസലമിനാണ് പരിക്കേറ്റത്. അകലാട് മൂന്നയിനി അല്‍സാക്കി ഹോട്ടലിനു സമീപം ഇന്ന് രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം. അസലം സഞ്ചരിച്ചിരുന്ന എന്‍ഫില്ഡ് ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചു....

Read More

എടക്കഴിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ നിരോധിച്ച നോട്ടുകള്‍

ചാവക്കാട്: ആളൊഴിഞ്ഞ പറമ്പില്‍ നിന്നും നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. എടക്കഴിയൂര്‍ നാലാംകല്ല് മരമില്ലിന് സമീപമുള്ള പറമ്പിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നാണ് 1000 ന്‍റെയും 500ന്റെയും നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് നശിച്ച നിലയിലുള്ള നോട്ടുകള്‍ കണ്ടെത്തിയത്. 1000-ന്റെ 10 നോട്ടുകളും 500-ന്റെ 65 നോട്ടുകളുമാണ് കണ്ടെത്തിയത്. പറമ്പിലെ കുറ്റിച്ചെടികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു നോട്ടുകള്‍. ദേശീയപാതയില്‍ നിന്ന് പടിഞ്ഞാറോട്ട് തിരിയുന്ന ഇടവഴിയിലൂടെ പോയ നാട്ടുകാരില്‍ ചിലരാണ് നോട്ടുകള്‍ ആദ്യം കണ്ടത്. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് എസ് ഐ കെ ജി ജയപ്രദീപിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നോട്ടുകള്‍ പരിശോദിച്ച് സ്റ്റെഷനിലെക്ക് കൊണ്ടുപോയി. സൂക്ഷിച്ച്വെച്ച നോട്ടുകള്‍ ദ്രവിച്ചു തുടങ്ങിയപ്പോള്‍ ഉപേക്ഷിച്ചതാകുമെന്നാണ് നിഗമനം. മഴ നനഞ്ഞ് അഴുകി ദ്രവിച്ച നോട്ടുകളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താനാവാത്ത അവസ്ഥയാണ്. കണ്ടെടുത്ത നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2018
S M T W T F S
« Jun   Aug »
1234567
891011121314
15161718192021
22232425262728
293031