ഫുട്ബോളിന്റെ രാഷ്ട്രീയം

ചാവക്കാട്   : വേൾഡ്‌ കപ്പ്‌ ഫുട്ബോളിന്റെ ഭാഗമായി ഡി വൈ എഫ്‌ ഐ അയിനിപ്പുളളി യൂണിറ്റ്‌ സംഘടിപ്പിച്ച ബിഗ്‌ സ്ക്രീൻ പ്രദർശ്ശനത്തിനു സമാപനം കുറിച്ച്‌ ഫുട്ബോളിന്റെ രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.ഡി വൈ എഫ്‌ ഐ ജില്ലാ കമ്മിറ്റി അംഗം പി എസ്‌ ഷാനു ഉദ്ഘാടനം ചെയ്തു.പി പി നാരായണൻ അധ്യക്ഷനായി.കെ കെ മുബാറക്‌,കെ എം അലി,എം ജി കിരൺ,ടി എം ഷഫീക്ക്‌,പി എസ്‌ മുനീ,കെ ആർ മോഹന്ദാസ്‌ എന്നിവർ സംസാരിച്ചു    ഗുരുവായൂർ  : റെഡ് ഫൈറ്റേഴ്സ് ഗുരുവായൂരും ഗുരുവായൂർ സ്പോർട്ട്സ് അക്കാദമിയും നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേൾഡ് കപ്പ് ബിഗ് സ്ക്രീൻ പ്രദർശനത്തിന്റെ സമാപന സമ്മേളനം മുൻ നിയമസഭാ സ്പീക്കറും   സിപിഎം     കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു . ജനറൽ കൺവീനർ കെ.എൻ.രാജേഷ് , ട്രഷറർ വി. വി ഡൊമിനിക് ,ജി...

Read More