Select Page

Day: July 17, 2018

കടല്‍ഭിത്തി നിര്‍മ്മാണം മന്ത്രി വാക്ക് പാലിച്ചില്ല

കടപ്പുറം :  ഓഖി കടലേറ്റസമയത്ത് കടപ്പുറം പഞ്ചായത്തിലെ തകർന്ന കടൽഭിത്തി നിർമിച്ചുനൽകാമെന്ന് കടലോരവാസികൾക്ക് നൽകിയ വാക്ക് മന്ത്രിയുൾപ്പെടെയുള്ള ജനപ്രതിനിധികൾ പാലിച്ചില്ലെന്ന് ആക്ഷേപം. ആറുമാസംമുമ്പ് ഓഖി കടലേറ്റസമയത്ത് മന്ത്രി എ.സി. മൊയ്തീൻ, കെ.വി. അബ്ദുൾഖാദർ എം.എൽ.എ. തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് തകർന്ന കടൽഭിത്തി പുനർനിർമിക്കാമെന്ന് കടലോരവാസികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ കല്ലുകിട്ടാനില്ലെന്ന കാരണം പറഞ്ഞ് കടൽഭിത്തി പുനർനിർമാണം നടന്നില്ല. കാലവർഷം ആരംഭിച്ചതിനെത്തുടർന്ന് രണ്ടാം തവണയാണ് കടപ്പുറത്ത് കടലേറ്റം രൂക്ഷമാവുന്നത്. ഓഖി സമയത്തെ ദുരിതത്തിനു സമാനമായ അവസ്ഥയാണ് ജനങ്ങൾ ഇപ്പോൾ നേരിടുന്നത്. പകൽസമയത്താണ് കടലേറ്റം രൂക്ഷമാകുന്നതെന്ന വ്യത്യാസം മാത്രമാണുള്ളത്. മൂന്നുദിവസമായി കടലേറ്റം തുടരുന്ന പ്രദേശം എം.എൽ.എ. സന്ദർശിക്കാൻപോലും തയ്യാറാകാത്തതിലെ അമർഷം നാട്ടുകാർ പ്രകടിപ്പിക്കുകയും ചെയ്തു. ഉത്തരവാദപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാൻ തയ്യാറാവണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച നാട്ടുകാർ റോഡുപരോധസമരം നടത്തിയിരുന്നു. കളക്ടർ സ്ഥലം സന്ദർശിക്കാമെന്ന ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതേത്തുടർന്ന് തിങ്കളാഴ്ച വൈകീട്ട് ഡെപ്യൂട്ടി കളക്ടർ ബാബു സേവ്യർ ദുരിതമേഖല സന്ദർശിച്ചു. ചൊവ്വാഴ്ച...

Read More

ദേശീയപാത ജനപ്രതിനിധികൾ മൗനം വെടിയണം – ആക്ഷൻ കൗൺസിൽ

ചാവക്കാട് : ദേശീയപാത വിഷയത്തിൽ ജനപ്രതിനിധികൾ മൗനം വെടിയണമെന്ന് എൻ.എച്ച്‌.ആക്ഷൻ കൗൺസിൽ മണത്തല വില്ലേജ്‌ കമ്മിറ്റി ഇരകളുടെ സംഗമം ആവശ്യപ്പെട്ടു. ഇപ്പൊൾ പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനം തികച്ചും അശാസ്ത്രീയവും ഏകപക്ഷീയവുമായതിനാൽ അംഗീകരിക്കില്ലെന്ന് സംഗമം പ്രഖ്യാപിച്ചു. സംസ്ഥാന ചെയർ മാൻ ഇ.വി.മുഹമ്മദലി സംഗമം ഉത്ഘാടനം ചെയ്തു. ജനഹിതം മാനിച്ചു ദേശീയപാത സ്ഥലമെടുപ്പ്‌ മുപ്പത്‌ മീറ്ററിൽ നിജപ്പെടുത്തി ശാശ്വത പരിഹാരമുണ്ടാക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. വില്ലേജ്‌ ചെയർമാൻ റ്റി.കെ.മുഹമ്മ്ദാലി. കൺ വീനർ കെ.എ.സുകുമാരൻ, മേഖല ചെയർമാൻ വി.സിദ്ദീക്ക്‌, പി.കെ.നൂറുദ്ദീൻ, ഉസ്മാൻ അണ്ടത്തോട്‌, സി.ഷറഫുദ്ദീൻ എന്നിവർ...

Read More

മുല്ലത്തറ സെന്‍ററില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു

ചാവക്കാട് : ദേശീയപാതയിൽ മുല്ലത്തറ സെന്ററിൽ മരം വീണ് വൈദ്യുതികാൽ ഒടിഞ്ഞുവീണു.  തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വൈദ്യുതിക്കമ്പിയിലേക്കു ചരിയുകയായിരുന്നു. ഇതെ തുടർന്ന് അഞ്ചുമീറ്റർ അകലെയുള്ള വൈദ്യുതികാൽ റോഡിലേക്ക് നിലം പൊത്തി. ഉടനെ വൈദ്യുതി ബന്ധം നിലച്ചു. അപകടത്തെ തുടർന്ന് ഒരുമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ജീവനക്കാരും ചാവക്കാട് പോലീസും സ്ഥലത്തെത്തി. ഗുരുവായൂരിൽനിന്ന്‌ അഗ്നിശമനസേനയും എത്തി. തകർന്ന പോസ്റ്റും മരവും നീക്കിയതിനു ശേഷമാണ് ഗതാഗതം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2018
S M T W T F S
« Jun   Aug »
1234567
891011121314
15161718192021
22232425262728
293031