Select Page

Day: August 2, 2018

ജീവന്‍ നല്‍കിയും പ്രതിരോധം തുടരുമെന്ന് ലീഗ് – ദേശീയപാത സ്ഥലമെടുപ്പ് പ്രതിഷേധം ശക്തം

പുന്നയൂർ: ദേശീയ പാത സ്ഥലമെടുപ്പ് സർവ്വെക്കായി, വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത ഭൂമിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത്. പിറന്ന വീടും സ്ഥലവും നഷ്ടപ്പെട്ട് പെരുവഴിയിലിറക്കപ്പെടുന്ന ദേശീയ പാത ഇരകൾക്ക് മതിയായ നഷ്ട പരിഹാരം നല്കുന്നതിൽ വ്യക്തതയും ഉറപ്പും നല്കണമെന്നും അല്ലാത്ത പക്ഷം നിർമ്മാണ പ്രവർത്തനവുമായി വന്നാൽ ജീവൻ നല്കിയാണെങ്കിലും ജനങ്ങളെ മുഴുവൻ അണിനിരത്തി മനുഷ്യ മതിൽ തീർക്കുമെന്നും ഭൂമി ഏറ്റെടുക്കൽ നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരോട് അദ്ധേഹം പറഞ്ഞു. നിങ്ങളെ സംരക്ഷിക്കാൻ സർക്കാരോ എം.എൽ.എ യോ ഇല്ലെങ്കിൽ ആ ദൌത്യം മുസ്ലിം ലീഗ് ഏറ്റെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മേൽ കമ്മിറ്റികളുമായി ആലോചിച്ച് തുടർ നടപടികൾ കൈകൊള്ളുമെന്നും അദ്ധേഹം തടിച്ച് കുടിയ നാട്ടുകാരോട് പറഞ്ഞു. ഇന്നലെ നിര്‍ത്തിവെച്ചിടത്ത് നിന്നു ഇന്ന് സര്‍വ്വേ പുനരാരംഭിച്ചുവെങ്കിലും പുന്നയൂര്‍ പഞ്ചായത്തില്‍ വെച്ച് അളവ് നിര്‍ത്തിവെക്കേണ്ടി വന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും മുസ്ലിം ലീഗ് ന്‍റെ നേതൃത്വത്തിലും ഇന്നും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഇതുവരെ...

Read More

ചാവക്കാടിന്‍റെ കച്ചേരിത്തറ കിണറിന് പൗരാണിക ശില്‍പ്പഭംഗിയോടെ പുനര്‍ജന്‍മം

ചാവക്കാട് : ചാവക്കാട് കച്ചേരിത്തറയിലെ കിണറിന് പുനര്‍ജന്‍മം. നൂറ്റാണ്ട് മുമ്പ് ബ്രീട്ടീഷ് ഭരണകാലത്ത് നീതിന്യായകച്ചേരി പ്രവര്‍ത്തിച്ചിരുന്ന ചേറ്റുവ റോഡിലെ കച്ചേരിത്തറയില്‍ ഇന്ന് അവശേഷിക്കുന്നത് ഒരു കിണര്‍മാത്രം. അന്ന് കച്ചേരിയില്‍ എത്തിയിരുന്നവരുടെയും സമീപവാസികളുടെയും ദാഹമകറ്റിയിരുന്നത് ഈ കിണറായിരുന്നു. കാലം കഴിഞ്ഞതോടെ കച്ചേരി കച്ചേരിത്തറയായും ഇവിടുത്തെ കിണര്‍ കച്ചേരിത്തറ കിണറായും അറിയപ്പെട്ടു. പന്നീടത് കുപ്പത്തൊട്ടിയായി. മാലിന്യം നിറഞ്ഞ് നശിച്ച് കൊണ്ടിരുന്ന കിണറിന് നമ്മള്‍ ചാവക്കാട്ടുകാര്‍ എന്ന ആഗോള കൂട്ടായ്മ പ്രവര്‍ത്തനം പുനര്‍ജന്മം നല്‍കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ചാവക്കാട്ടുകാരനായ റിട്ട .ജസ്റ്റിസ് പി കെ ഷംസുദ്ധീന്‍ കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ എന്നിവരുടെ സാനിധ്യത്തില്‍ കിണര്‍ ചാവക്കാട്ടെ പുതുതലമുറക്കു സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാടിന്റെ ചരിത്രസ്മാരകമായും കുടിവെള്ള സ്രോതസായും ഭാവിയില്‍ അറിയപ്പെടും വിധമാണ് കിണര്‍ പുനര്‍ജനിക്കുന്നത്. മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് കിണറിന്റെ നവീകരണം പൂര്‍ത്തിയാകുന്നത്. 24 മണിക്കൂറും...

Read More

അകലാട് അംഗൻവാടി ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് പത്തൊമ്പതാം  വാർഡിലെ അകലാട് ബദര്‍ പള്ളി നാല്പത്തൊമ്പതാം നമ്പർ അംഗൻവാടി കെട്ടിടം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ഷഹർബാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിതത്. രണ്ടായിരത്തി പതിനാലിൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച രണ്ടര ലക്ഷം രൂപ ഉപയോഗിച്ചാണ് മുന്ന് സെന്റ് സ്ഥലം ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം ടി. എ അയിഷ മുഖ്യ അതിഥിയായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ നീത ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സീനത്ത് അഷ്റഫ്, ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ.പി രാജേന്ദ്രൻ, വിദ്യഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാജിത അഷ്റഫ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെമീറ കാദർ, പഞ്ചായത്ത് അംഗങ്ങളായ ബുഷറ കുന്നമ്പത്ത്, ഷറഫ് മുത്തേടത്ത്, സി.ഡി.പി.ഒ ജി...

Read More

അറക്കൽ ബക്കർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും

കടപ്പുറം : ദുബൈ കെഎംസിസി മുൻ സംസ്ഥാന സെക്രട്ടറിയും യുഎഇ കെഎംസിസി കടപ്പുറം പഞ്ചായത്ത് കോ-ഓഡിനേഷൻ കമ്മിറ്റി രക്ഷാധികാരിയുമായ അറക്കൽ ബക്കർ സാഹിബിന്റെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി. കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അറക്കൽ ബക്കർ സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉൽഘാടനം ചെയ്തു. കടപ്പുറം സി എച്ച് സൗധത്തിൽ ചേർന്ന പ്രാർത്ഥന സദസ്സിന് ജലീൽ ദാരിമി, ബി ടി സുബൈർ തങ്ങൾ എനിവര്‍ നേതൃത്വം നൽകി. ദുബൈ കെ എം സി സി തൃശൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് അനുസ്മരണ പ്രഭാഷണം നടത്തി. ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് എം എ അബൂബക്കർ ഹാജി, ഗുരുവായൂർ മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി എ കെ അബ്ദുൽ കരീം, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ആർ കെ ഇസ്മായിൽ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി വി പി...

Read More

ഭാരവാഹികള്‍ ഉള്‍പ്പെടെ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി എല്‍ ഡി എഫിലേക്ക്

ഗുരുവായൂര്‍: നേതൃത്വത്തിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ച്‌  വിവിധ തലങ്ങളിലെ ഭാരവാഹികള്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് ഐയില്‍ നിന്ന് രാജിവെച്ച് എല്‍ ഡി എഫ് സഖ്യകക്ഷിയേ കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അനൂപ് പെരുമ്പിലാവില്‍, കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എന്‍. പെരുമാള്‍, മഹിള കോണ്‍ഗ്രസ് ജില്ല നിര്‍വാഹക സമിതി അംഗം അജിത ഗോപാലകൃഷ്ണന്‍,  യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി. ലക്ഷ്മിദേവി എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എസില്‍ ചേരുന്നത്. ഞായറാഴ്ച രാവിലെ പത്തിന് മാത കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പുതിയ അംഗങ്ങളെ കോണ്‍ഗ്രസ് എസിലേക്ക് സ്വീകരിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് സി.ആര്‍. വത്സന്‍ അധ്യക്ഷത വഹിക്കും.  പി.കെ. സെയ്താലിക്കുട്ടി, അനൂപ് പെരുമ്പിലാവില്‍, പി.എന്‍. പെരുമാള്‍, അജിത ഗോപാലകൃഷ്ണന്‍, ടി.കെ. ശശിധരന്‍, മായാമോഹനന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2018
S M T W T F S
« Jul   Sep »
 1234
567891011
12131415161718
19202122232425
262728293031