Select Page

Day: August 4, 2018

താലൂക്ക് ആശുപത്രിയിലെ അത്യാധുനിക പ്രസവ ശുശ്രൂഷാ സമുച്ചയം തുറന്നു

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ അത്യാധുനിക പ്രസവ ശുശ്രൂഷാ സമുച്ചയം മന്ത്രി കെ കെ ഷൈലജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്‍റെ 2012-13 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുകയില്‍ നിന്നു അനുവദിച്ച 2.46 കോടി രൂപ ഉപയോഗിച്ചാണ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് പ്രത്യേക വാര്‍ഡ് , പ്രസവ ശുശ്രൂഷ വാര്‍ഡ് , ശീതികരിച്ച പ്രസവ മുറി , ആധുനിക സൗകര്യങ്ങളോട് കൂടിയ നവജാത ശിശു പരിചരണ യൂണിറ്റ് , ശീതികരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നിവയാണ് കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി.നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. രമ്യ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍. ബേബി ലക്ഷ്മി,ചാവക്കാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ് എ. എ. മഹേന്ദ്രന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി. സതീഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം. കൃഷ്ണദാസ്, പി....

Read More

യു ഡി എഫ് സമരം അപഹാസ്യമെന്ന് എം എല്‍ എ

ചാവക്കാട്: കടപ്പുറത്തെ കടല്‍ഭിത്തിയുടെ പേരില്‍ യു.ഡി.എഫ്. നടത്തിയ സമരം അപഹാസ്യമാണെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ പറഞ്ഞു. വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്. എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ സംസ്ഥാനം ഭരിച്ച ഘട്ടങ്ങളില്‍ മാത്രമാണ് കടപ്പുറത്തിന് ന്യായമായ പരിഗണന നല്‍കിയിട്ടുള്ളത്. 1996-ലെ എല്‍.ഡി.എഫ്. സര്‍ക്കാരാണ് കടപ്പുറം പഞ്ചായത്തിലെ വടക്കന്‍ മേഖലയിലെ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്. 2006-ല്‍  എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ഇടപെടലിനെ തുടര്‍ന്ന് 2008-ല്‍ ആറു കോടി രൂപയുടെ കടല്‍ ഭിത്തി നിര്‍മ്മിച്ചു. കടലോരത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് രണ്ടര ഏക്കര്‍ ഭൂമി ഏറ്റെടുത്തതും ഭവനസമുച്ചയം നിര്‍മ്മിച്ചതും ആ ഘട്ടത്തിലാണ്. ഇപ്പോള്‍ അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടിയില്‍ 28 ലക്ഷം രൂപ കടല്‍ഭിത്തിക്കായി അനുവദിച്ചിട്ടുണ്ട്. കരിങ്കല്‍ ലഭ്യമാകാത്തതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. തെറ്റായ പ്രചാരവേല ജനങ്ങള്‍ തള്ളിക്കളയുമെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. പറഞ്ഞു. എം എല്‍ എ വസതിയിലേക്ക് യു ഡി എഫ് മാര്‍ച്ച്...

Read More

എം എല്‍ എ വസതിയിലേക്ക് യു ഡി എഫ് മാര്‍ച്ച് പോലീസ് തടഞ്ഞു

ചാവക്കാട്: യു.ഡി.എഫ്.കടപ്പുറം പഞ്ചായത്ത് കമ്മറ്റി കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.യുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.കടലേറ്റത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയിലേക്ക് തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.എം.എല്‍.എ.യുടെ  വസതിക്ക് 200 മീറ്റര്‍ ദൂരെവെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു.തുടര്‍ന്ന് നടന്ന പൊതുയോഗം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ്. ഭരണകാലത്ത് കടപ്പുറത്ത് കടല്‍ഭിത്തിക്കായി അനുവധിച്ച 10 കോടി രൂപ അഞ്ചുകോടിയായി വെട്ടി ചുരുക്കിയത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആണെന്ന് റഷീദ് പറഞ്ഞു.ഓഖി ദുരന്തത്തില്‍ പ്രഖ്യാപിച്ച ഒരു സഹായവും തീരദേശ ജനതക്കെത്തിക്കാന്‍  എം.എല്‍.എ.ക്കു കഴിഞ്ഞില്ലെന്നും റഷീദ് പറഞ്ഞു.ഡി.സി.സി. ജനറല്‍ സെക്രട്ടറി പി. യതീന്ദ്രദാസ്,മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. അബ്ദുല്‍ റഷീദ്,ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ. ഗോപത്രാപന്‍,യു.ഡി.എഫ്.നേതാക്കളായ എ.കെ. അബ്ദുല്‍ കരീം, കെ.ഡി. വീരമണി,  തെക്കരകത്ത് കരീം ഹാജി, സി. മുസ്താഖലി, ആര്‍.കെ. ഇസ്മായില്‍, പി.കെ. അബൂബക്കര്‍, ആര്‍.എസ്. മുഹമ്മദ് മോന്‍, പി.കെ. ബഷീര്‍, കാഞ്ചന മൂക്കന്‍,ഹസീന താജുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു....

Read More

അട്ടയുടെ കടിയേറ്റ ജീവനക്കാരി മരിച്ചതിനെ തുടര്‍ന്ന് കടപ്പുറം പഞ്ചായത്തില്‍ അടിയന്തിര മെഡിക്കല്‍ ക്യാമ്പ് നടത്തി

ചാവക്കാട്: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മത്തിക്കായല്‍ ശുചീകരണത്തിനിടെ അട്ടയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ച പശ്ചാത്തലത്തില്‍ കടപ്പുറം പഞ്ചായത്തില്‍ അടിയന്തിര മെഡിക്കല്‍ ക്യാമ്പ് നടത്തി. ഇരട്ടപ്പുഴ കറുത്താറന്‍ അയ്യപ്പന്റെ മകള്‍ രാധ(60)ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് മത്തികായല്‍ ശുചീകരണത്തിനിടെ തൊഴിലുറപ്പു ജീവനക്കാരിയായ രാധക്ക് കാലില്‍ അട്ടയുടെ കടിയേറ്റത്. കടിയേറ്റ ഭാഗത്ത് ദിവസങ്ങള്‍ക്കു ശേഷം അണുബാധയും പഴുപ്പും ബാധിച്ചെങ്കിലും രാധ വിദഗ്ധ ചികിത്സയൊന്നും തേടിയിരുന്നില്ലെന്ന് കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളും ബന്ധുക്കളും പറഞ്ഞു. തൊഴിലുറപ്പ് ജോലിക്ക് ഇറങ്ങുന്നതിന് മുമ്പു കഴിക്കേണ്ട പ്രതിരോധ ഗുളികയും രാധ കഴിച്ചിരുന്നില്ലെന്ന് പറയുന്നു. രാധ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് അട്ടയുടെ കടിയേറ്റിരുന്നു. അട്ട കടിച്ച കാലില്‍ പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് വീട്ടുകാരും മറ്റ് തൊഴിലുറപ്പു തൊഴിലാളികളും ചികിത്സ തേടാന്‍ ആവശ്യപ്പെട്ടിട്ടും രാധ കാര്യമാക്കിയില്ലെന്നു പറയുന്നു. രണ്ട് ദിവസം മുമ്പാണ് പഴുപ്പ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാധയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലില്‍ നീരും കടുത്ത പനിയും ഉണ്ടായിരുന്നു....

Read More

ദേശീയപാത സ്ഥലമെടുപ്പ് പ്രതിഷേധങ്ങള്‍ക്ക് പുല്ലു വില – നാളെ എം എല്‍ എ വസതിയിലേക്ക് മാര്‍ച്ച്

ചാവക്കാട് : ഭൂവുടമകളുടെ പരാതികള്‍ പരിഗണിക്കാതെ നടത്തുന്ന ദേശീയപാത ഭൂസര്‍വ്വെ നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് എന്‍. എച്ച്. 66 ആക്ഷന്‍ കൗണ്‍സില്‍ ചാവക്കാട് താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ഞായറാഴ്ച രാവിലെ പത്തിന് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ.യുടെ വസതിയിലേക്ക് നിവേദനവുമായി മാര്‍ച്ചു നടത്തും.സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച 3000-ലേറെ പരാതികളില്‍ ഒരെണ്ണം പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമമായ അളവു നടക്കുന്നത്. കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവര്‍ വിജ്ഞാപനമനുസരിച്ച് സമര്‍പ്പിച്ച എതിര്‍പ്പുകള്‍ എല്‍.എ. ഓഫീസര്‍ പരിേേശാധിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത്. എന്നാല്‍ ഹിയറിംഗ് നടക്കുന്നതിനുമുമ്പ് ഭൂസര്‍വൈ നടത്തുവാന്‍ തിരുമാനിച്ചതു വഴി ഹിയറിംഗ് തന്നെ ഒരു പ്രഹസനമാക്കി മാറ്റിയിരിക്കുകയാണൈന്ന് ഭാരവാഹികള്‍ പറഞ്ഞു. നൂറുകണക്കിന് പോലീസും ഉദ്യോഗസ്ഥരും അണിനിരന്ന് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചാണ് ഇപ്പോള്‍ അതിര്‍ത്തികല്ല് സ്ഥാപിക്കുന്നത്. എന്‍.എച്ച്. നിയമം 56 അനുസരിച്ച് ഭൂസര്‍വെ നടത്തി അതിര്‍ത്തികല്ല് സ്ഥാപിച്ചുകഴിഞ്ഞാല്‍ ഉടന്‍ 3 ഡി വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിനു കഴിയും. ഇങ്ങനെ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2018
S M T W T F S
« Jul   Sep »
 1234
567891011
12131415161718
19202122232425
262728293031