Select Page

Day: August 5, 2018

ദേശീയപാത വികസനം അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക – നാളെ മുസ്ലിംലീഗ് ധര്‍ണ്ണ

ചാവക്കാട്‌: ദേശീയപാത വികസനം അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ നടത്തുന്ന അശാസ്ത്രീയമായ സ്ഥലമെടുപ്പ്‌ നിര്‍ത്തിവെക്കുക എന്നാവശ്യപ്പെട്ട് നാളെ മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ധര്‍ണ്ണ. ചുങ്കപ്പാത നിര്‍മാണത്തിനുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗി ച്ച് വസ്തു ഉടമകളെ വഴിയാധാരമാക്കുന്ന മനുഷ്യത്വരഹിത നടപടികള്‍ അവസാനിപ്പിക്കുക, വസ്തു നഷ്ടപ്പെടുന്ന ഭൂവുടമള്‍ക്ക് മതിപ്പു വിലയുടെ മൂന്നിരട്ടി വില ഒറ്റത്തണയായി മുന്‍കൂര്‍ നല്‍കുക, ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ ഭരണകൂട – ഉദ്യോഗസ്ഥ – മാഫിയാ – അവിശുദ്ധ ബന്ധങ്ങള്‍ അവസാനിപ്പിക്കുക, വസ്തുവും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്തും വിധം പുനരധിവാസ പക്കേജ് നടപ്പിലാക്കുക, ദേവാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ചെറുകിട പട്ടണങ്ങള്‍ എന്നിവ നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കുക, ഭൂമാഫിയകള്‍ക്കും സമ്പന്നര്‍ക്കുമായി നടത്തിയ അലൈമെന്റുകളിലെ പുനര്‍ നിര്‍ണ്ണയങ്ങള്‍ ഒഴിവാക്കുക, കച്ചവടം ചെയ്ത് കുടുംബം പുലര്‍ത്തുന്നവര്‍ക്ക് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ നഷ്ടപരിഹാരം നല്‍കുക, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് വീടുകളും കച്ചവട സ്ഥാപനങ്ങളും നിര്‍മിക്കുന്നതിന് നിയമങ്ങളില്‍ ഇളവ് അനുവദിക്കുക തുടങ്ങി ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി മുസ്‌ലിം...

Read More

ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സ്‌ കത്തിനശിച്ചു

ചാവക്കാട് : ഓടിക്കൊണ്ടിരിക്കെ ടൂറിസ്റ്റ് ലക്ഷ്വറി ബസ്സിനു തീപിടിച്ചു. ബസ്സ്‌ പൂര്‍ണ്ണമായും കത്തി നശിച്ചു. ഡ്രൈവര്‍ ബസ്സില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കടപ്പുറം നോളീറോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കാണ് സംഭവം. ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്കു പോവുകയായിരുന്ന ബസ്സാണ് അഗ്നിക്കിരയായത്. ചേറ്റുവ റോഡില്‍ പണി നടക്കുന്നതിനാല്‍ ചാവക്കാട് ബീച്ച് വഴി പോവുകയായിരുന്നു. ബസ്സിന്റെ പിറകുവശത്തുള്ള എഞ്ചിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. ബസിന്റെ പിന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികനാണ് പുറകില്‍ തീ പടരുന്നത് ഡ്രൈവറെ അറിയിച്ചത്. കേച്ചേരി സ്വദേശിയായ ഡ്രൈവര്‍ സിനു ഉടന്‍ ബസ്സ്‌ റോഡരികില്‍ നിര്‍ത്തി ചാടി രക്ഷപ്പെടുകയൈരുന്നു. നിമിഷനേരം കൊണ്ട് തീ ആളിപടര്‍ന്നു. ബസ്സില്‍ മറ്റു യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. അതുവഴി വന്ന യാത്രക്കാരും സമീപ വാസികളും, രക്ഷാപ്രവര്‍ത്തനത്തിനു മുതിര്‍ന്നെങ്കിലും ബസ്സ്‌ പൂര്‍ണ്ണമായും അഗ്നിവിഴുങ്ങി. തീ തെങ്ങോളം ഉയര്‍ന്നു. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ബസ്സില്‍ നിന്നും വളരെ അകലം പാലിച്ചു. ഗുരുവായൂരില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സും,...

Read More

ദേശീയപാത വികസനം – ഇരകളെ എംഎൽഎ അപമാനിച്ചു

ചാവക്കാട് : ജനവികാരവും നിയമവും ലംഘിച്ചുകൊണ്ട് ചുങ്കപ്പാതക്കുവേണ്ടി നടത്തുന്ന ഭൂസർവ്വേ ഉടൻ നിർത്തിവയ്ക്കണമെന്നും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിവേദനവുമായി ഗുരുവായൂര്‍ എം എല്‍ എ. കെ വി അബ്ദുള്‍ഖാദര്‍ന്‍റെ വസതിയിലേക്ക് ആക്ഷന്‍ കൌണ്‍സില്‍ ന്‍റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് വഴിയില്‍ തടഞ്ഞു. നിവേദക സംഘത്തെ കാണാന്‍ എം എല്‍ എ അനുമതി നല്‍കിയില്ല. ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി മേഖലാ ചെയർമാൻ വി സിദ്ദിഖ് തുടങ്ങിയവരെ കാണുവാൻ പോലും താല്പര്യമില്ലെന്നും നിവേദനം കൈപ്പറ്റുവാൻ തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചതായി പ്രകടനം തടഞ്ഞുകൊണ്ട് ചാവക്കാട് എസ് ഐ അഭിപ്രായപ്പെട്ടു. ഒരാളെപ്പോലും കാണുവാൻ അനുവദിക്കില്ലെന്നും ലംഘിച്ചാല്‍ എല്ലാവരുടെയും പേരില്‍ കേസെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കി. എംഎൽഎ യുടെ അയൽവാസികളും നാട്ടുകാരുമായ ഇരകളാക്കപ്പെടുന്ന ആളുകൾക്കെതിരെ ഇത്രമേൽ അവഗണനയോടെ പെരുമാറുന്ന തീരുമാനത്തിനെതിരെ ആക്ഷന്‍ കൌണ്‍സില്‍ പ്രതിഷേധ യോഗം നടത്തി. മേഖലാ കൺവീനർ വി സിദ്ദീഖ്...

Read More

ചാവക്കാട് നവീകരിച്ച കച്ചേരിത്തറ കിണര്‍ നാടിന് സമര്‍പ്പിച്ചു

ചാവക്കാട്: ചാവക്കാടിന്റെ ചരിത്രമുദ്രകള്‍ പേറുന്ന ചേറ്റുവ റോഡിലെ കച്ചേരിതറ കിണര്‍ ശുചീകരിച്ച് മോടി വരുത്തി ഒരിക്കല്‍ കൂടി നാടിന് സമര്‍പ്പിച്ചു. ”നമ്മള്‍ ചാവക്കാട്ടുകാര്‍” എന്ന ആഗോള കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്ന കിണറിന് പുനര്‍ജന്മം നല്‍കിയത്. കിണറിന്റെ സമര്‍പ്പണ ചടങ്ങ് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷനായി. റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ധീന്‍ മുഖ്യാതിഥിയായി. ബ്രീട്ടീഷ് ഭരണകാലത്ത് നീതിന്യായകച്ചേരിയായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് അവശേഷിച്ച കിണറാണ് മനോഹരമായി പണിതീര്‍ത്ത് ജനങ്ങള്‍ക്കായി വീണ്ടും സമര്‍പ്പിച്ചത്. മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് കിണര്‍ പുനര്‍നിര്‍മിച്ചത്. നമ്മള്‍ ചാവക്കാട്ടുകാര്‍ യു.എ.ഇ മേഖല സെക്രട്ടറി അബൂബക്കര്‍, ചാവക്കാട് മേഖല സെക്രട്ടറി അബ്ദുള്‍കലാം എന്നിവര്‍ ചേര്‍ന്ന് കിണര്‍ സമ്മര്‍പ്പണം നടത്തി. കിണറിനെ ശില്പചാരുതയോടെ വരച്ചിട്ട ശില്പിയെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. നഗരസഭ കൗണ്‍സിലര്‍ എ.എച്ച് അക്ബര്‍, രാധാക്യഷ്ണന്‍ കാക്കശ്ശേരി, ഫിറോസ് പി. തൈപറമ്പില്‍, ”നമ്മള്‍ ചാവക്കാട്ടുകാര്‍”...

Read More

മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ വിദ്യാര്‍ഥിനി അറസ്റ്റില്‍

ചാവക്കാട്: താലൂക് ആശുപത്രിയില്‍ അത്യാധുനിക പ്രസവ ശുശ്രൂശ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.കെ.ഷൈലജയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകയെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. ഗുരുവായൂര്‍ നെന്മിനി സ്വദേശിയും കണ്ണൂര്‍ ലോ കോളേജിലെ മൂന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ഥിയുമായ സോഫിയ(20)യെയാണ് അറസ്റ്റുചെയ്തു നീക്കിയത്. ആശുപത്രിക്ക് കുറച്ചുദൂരെയായി കരിങ്കൊടിയുമായി നിലയുറപ്പിച്ച സോഫിയെ മന്ത്രിയെത്തുന്നതിന് മുമ്പ് തന്നെ പോലീസ് കരുതല്‍ അറസ്റ്റു ചെയ്തുനീക്കി. സോഫിയയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ചാവക്കാട് നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിന്ന് മത്തിക്കായലിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാന്‍ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിക്കാനെത്തിയതെന്ന് സോഫിയ പറഞ്ഞു. ട്രന്ജിംഗ് ഗ്രൗണ്ടില്‍ നിന്നും മത്തിക്കായലിലെക്ക് മാലിന്യം ഒഴുക്കുന്ന ദൃശ്യങ്ങളുമായി രണ്ടു മാസം മുന്പ് ഫേസ്ബുക്ക് ലൈവില്‍ വന്നു സോഫിയ പ്രതിഷേധിച്ചിരുന്നു (https://m.facebook.com/story.php?story_fbid=214234289301475&id=100021447160117). കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ലോ കോളേജില്‍ നടന്ന എസ് എഫ് ഐ കെ എസ് യു സംഘര്‍ഷത്തെ തുടര്‍ന്ന് ഹൈക്കൊടതിയുടെ ഉത്തരവ് പ്രകാരം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2018
S M T W T F S
« Jul   Sep »
 1234
567891011
12131415161718
19202122232425
262728293031