Select Page

Day: August 7, 2018

വടക്കേകാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

വടക്കേകാട് : കെ.പി.നമ്പൂതിരീസ് ഓഡിറ്റോറിയത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. വന്നേരി മായിക്കരക്കല്‍ ദിലീപ്, ചാവക്കാട് മാളിയക്കല്‍ അഭിലാഷ്, വടക്കേക്കാട് നാലംകല്ല് സ്വദേശികളായ മുറ്റത്ത് സച്ചിന്‍, മുറ്റത്ത് ദില്‍ഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് അപകടം സംഭവിച്ചത്. വൈലത്തൂര്‍ ആക്റ്റ്സ് പ്രവർത്തകരും നായരങ്ങാടി നവോത്ഥാന്‍ പ്രവർത്തകരും ചേര്‍ന്ന് പരിക്കേറ്റവരെ കുന്ദംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിലീപിനെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ അമല ആശുപത്രിയിലേക്ക്...

Read More

തുറിച്ചു നോട്ടം – ചാവക്കാട് ബസ്സ്‌ സ്റ്റേഷനില്‍ മുലയൂട്ടാന്‍ പ്രത്യേക ഇടം

ചാവക്കാട് : ചാവക്കാട് ബസ്സ്‌ സ്റ്റേഷനില്‍ ഫീഡിംഗ് സെന്‍ററിന്റെ (മുലയൂട്ടാനുള്ള പ്രത്യേക ഇടം) ഉദ്ഘാടനം നാളെ രാവിലെ 09.30ന് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ നിര്‍വഹിക്കും. ആഗസ്റ്റ്‌ ഒന്നുമുതല്‍ ഏഴു വരെ നടക്കുന്ന അന്താരാഷ്‌ട്ര മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ചാണ് ബസ്സ്‌ സ്റ്റാന്ഡ് ടെര്‍മിനലിനകത്ത് തയ്യാറാക്കിയ ഫീഡിംഗ് സെന്‍റര്‍ തുറന്നുകൊടുക്കുന്നത് ശിശുക്കള്‍ക്ക് പ്രകൃതി നനല്‍കുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് അമ്മയുടെ മുലപ്പാല്‍. പ്രകൃതിയുടെ ഒരു നൈസര്‍ഗിക പ്രക്രിയയാണ് മുലയൂട്ടല്‍. ഇന്ത്യയില്‍ എല്ലാ അമ്മമാരും ശരിയായും കൃത്യമായും തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടിയാല്‍ ഓരോ വര്‍ഷവും 2 1/2 ലക്ഷം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫീഡിംഗ് സെന്‍റര്‍...

Read More

ക്രോസ്ഫിറ്റിലും സ്ട്രോങ്ങ്‌ മാന്‍ ചാവക്കാട് ട്രിപ്പിള്‍ എച്ച്

ചാവക്കാട് : തൃശൂരില്‍ നടന്ന ക്രോസ് ഫിറ്റ് മത്സരത്തില്‍ ചാവക്കാട് ട്രിപ്പിള്‍ എച്ച് ഹെല്‍ത്ത് സെന്റെര്‍ ഓവറോള്‍ കിരീടം ചൂടി. ഞായറാഴ്ച തൃശൂര്‍ ഡക്കാത്തലോണ്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ട്രിപ്പിള്‍ എച്ച് സെന്ററിലെ ഹാഷിം ഷഹീര്‍ മിസ്റ്റര്‍ സ്ട്രോങ്ങ്‌ മാന്‍ ആയി. ട്രിപ്പിള്‍ എച്ചിലെ ടി വി മനോജ്‌ റണ്ണര്‍അപ്പായി. ഹാത്തിം ഷഹീര്‍, ഹാതിഖ് ഷഹീര്‍, മുസ്തഫ ഫിറോസ്‌, നഹാസ്, ജാഫര്‍, ജിത്ത് എന്നിവര്‍ ട്രിപ്പിള്‍ എച്ച് സെന്ററിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. തുടർച്ചയായി 5 പ്രാവശ്യം ശരീരസൗന്ദര്യ മത്സരത്തിൽ ചാംപ്യൻഷിപ്പും ഓവർഓൾ ചാംപ്യൻഷിപ്പും ചാമ്പ്യൻ ഓഫ് ദി ചാമ്പ്യൻ പട്ടവും കരസ്ഥമാക്കി ചരിത്രം കുറിച്ച ചാവക്കാട് ട്രിപ്പിള്‍ എച്ച് ഹെല്‍ത്ത് സെന്‍ററിന്റെ കിരീടത്തില്‍ പൊന്‍തൂവലായി ക്രോസ് ഫിറ്റ്‌ മത്സരത്തില്‍ നേടിയ ഓവറോള്‍...

Read More

എ സി ഹനീഫയുടെ മുന്നാം ചരമ വാർഷീകം ആചരിച്ചു

ചാവക്കാട് : ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് (ഐ) കമ്മറ്റി യുടെ നേതൃത്വത്തില്‍ കോൺഗ്രസ്സ് നേതാവ് എ സി ഹനീഫയുടെ മുന്നാം ചരമ വാർഷീകം ആചരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എ അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ കെ. ഡി. വീരമണി, പി യതീന്ദ്രദാസ്, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി എ എസ് സൂഖ്, കെ നവാസ്, ഉമർ മുക്കണ്ടത്ത്, പികെ ജമാലുദ്ദീൻ, പി വി ബദറുദ്ദീൻ, ഫിറോസ് തൈപറമ്പിൽ, കെ എസ്സ് ബാബു രാജ്, കെ എച്ച് ഷാഹുൽ ഹമീദ്, ടി എച്ച് റഹീം, ആന്റോ തോമസ്, കെ എം ഷിഹാബ്,. കെ വി സത്താർ, മുഹമ്മദ് ഫയാസ്, മുഹമ്മദാല, പി പി പീറ്റര്‍, അനീഷ്‌ പാലയൂര്‍  എന്നിവര്‍ സംസാരിച്ചു. കൊണ്ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാണ്‌ ഹനീഫ...

Read More

പുഴുവരിക്കുന്ന ട്രഞ്ചിംഗ് ഗ്രൌണ്ട് – വിദ്യാര്‍ഥിനിയുടെ നിരാഹാരം രണ്ടാം ദിവസം

ചാവക്കാട് : നഗരസഭയുടെ കീഴിലുള്ള മണത്തല അയിനിപ്പുള്ളി പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിന്റെ പുഴുവരിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ദുരവസ്ഥയില്‍ നിന്നും നാടിനും നാട്ടുകാക്കും മോചനം ആവശ്യപ്പെട്ട് വിദ്യാര്‍ഥിനി നടത്തുന്ന നിരാഹാര സമരം രണ്ടു ദിവസം പിന്നിട്ടു. ഗുരുവായൂര്‍ നെന്മിനി സ്വദേശിയും കണ്ണൂര്‍ ലോ കോളേജ് വിദ്യാര്‍ഥിനിയുമായ സോഫിയ ജോസ് ആണ് സമര രംഗത്തുള്ളത്. ട്രഞ്ചിംഗ് ഗ്രൌണ്ടിനു സമീപത്തുള്ള കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കാലുകളില്‍ വൃണവും നീരും സ്ഥിരമായി ഉണ്ടാകുന്നു. ഇവിടെനിന്നുള്ള പുഴുവരിക്കുന്ന വെള്ളം ഒഴുക്കി വിടുന്നത് മത്തിക്കായാലിലെക്കാണ്. മത്തിക്കായാല്‍ ശുചീകരണത്തിനിടെ അട്ട കടിച്ച് അണുബാധയേറ്റ് തൊഴിലുറപ്പ് ജീവനക്കാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ജില്ലാ ഭരണാധികാരികള്‍ നേരില്‍ വന്നു സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് സോഫിയയുടെ നിരാഹാര സമരം. മത്തിക്കായലിന്റെ സംരക്ഷണവും ട്രഞ്ചിംഗ് ഗ്രൌണ്ടിന്‍റെ ദുരവസ്ഥയും ഉയര്‍ത്തി സോഫിയാ മാസങ്ങളായി പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിക്ക് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു....

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2018
S M T W T F S
« Jul   Sep »
 1234
567891011
12131415161718
19202122232425
262728293031